Sunday, May 19, 2019 Last Updated 11 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 02.23 PM

ശ്യാം ലെനിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പെട്ടിലാമ്പട്ര"

uploads/news/2018/06/229141/CiniLoctPettilambattraSyamLenin.jpg

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി സ്വന്തം അനുഭവങ്ങളും ജീവിത സാഹചര്യങ്ങളും പശ്ചാത്തലമാക്കി നവാഗതനായ ശ്യാം ലെനിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെട്ടിലാമ്പട്ര.

ബെവന്‍ പാവോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സ്വരൂപ് രാജന്‍ മയില്‍വാഹനം നിര്‍മ്മികകുന്ന ഈ ചിത്രത്തില്‍ സന്‍മയാനന്ദന്‍, റോണി രാജ്, ലെവിന്‍ സൈമണ്‍ ജോസഫ്, ക്യൂന്‍ ഫെയിം ജെന്‍സണ്‍ ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

uploads/news/2018/06/229141/CiniLoctPettilambattraSyamLenin1.jpg

നേഹാ കൃഷ്ണനാണ് നായിക. ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, ഇര്‍ഷാദ്, ഉല്ലാസ് പന്തളം, ശിവദാസ്, മാറാംപിള്ളി ലീലാകൃഷ്ണന്‍, പറവൂര്‍ വാസന്തി, സബിതാ നായര്‍, മേരി, ആരതി, ചിത്ര, അനിത തൃശൂര്‍, ഗായത്രി, ബീനാ ദിലീപ്, അനിത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
uploads/news/2018/06/229141/CiniLoctPettilambattraSyamLenin2.jpg

മധു മാടശേരി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നിഷാദ് അഹമ്മദ്, ഷാജി ഏഴിക്കര എന്നിവരുടെ വരികള്‍ക്ക് ശ്വാശ്വത് സുനില്‍കുമാര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, സുജിത് സുരേശന്‍, അമന്‍ എന്നിവരാണ് ഗായകര്‍.
uploads/news/2018/06/229141/CiniLoctPettilambattraSyamLenin3.jpg

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹോച്ചിമിന്‍ കെ.സി., എക്‌സി. പ്രൊഡ്യൂസര്‍- ഷൊണ്ണര്‍ വിജയന്‍, സൂര്യ ഫിലു, ഡോക്ടര്‍ സൈറ സന്ദീപ്, കല- സ്വാമി, മേക്കപ്പ്- സുനില്‍ നാട്ടക്കല്‍, വസ്ത്രാലങ്കാരം- അനി കെടാമംഗലം, സ്റ്റില്‍സ്- അനില്‍ പത്മനാഭന്‍, പരസ്യകല- ഷിബിന്‍ സി. ബാബു, എഡിറ്റര്‍- ആഷിഷ് ജോസഫ്, അസോ. ഡയറക്ടര്‍- മുണ്ടയ്ക്കല്‍ സുമേഷ്, സംവിധാന സഹായികള്‍- നിയാസ് നിസാര്‍, സുധീഷ് ടി. സുബ്രഹ്മണ്യന്‍, മനോജ് രാധാകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- സെറിന്‍ എബ്രഹാം ചാക്കോ, പ്രൊഡക്ഷന്‍ മാനേജര്‍- ശ്രീനാഥ് എടാട്ട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഇന്ദ്രജിത്ത് ബാബു. പറവൂര്‍ പരിസരഭാഗങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായ 'പെട്ടിലാമ്പട്ര' ഉടന്‍ പ്രദര്‍ശനത്തിനെത്തും.

-എ.എസ്. ദിനേശ്
സ്റ്റില്‍: അനില്‍ പത്മനാഭന്‍

Ads by Google
Ads by Google
Loading...
TRENDING NOW