Monday, October 15, 2018 Last Updated 25 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 02.35 PM

മുണ്ടിനീര് വേഗം മാറാനും അസ്വസ്ഥതകള്‍ ഒഴിവാക്കാനും ആയുര്‍വേദത്തില്‍ മരുന്നുണ്ടോ?

ആയുരാരോഗ്യം
uploads/news/2018/06/229142/askdrayurveda280618.jpg

"" മുണ്ടിനീരിന് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്. ഈ അസുഖത്തിന് വളരെ പെട്ടെന്നുള്ള ചികിത്സ അത്യാവശ്യമാണ്. ഒരിക്കലും വൈകരുത്. ചികിത്സ വൈകുന്നത് മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും""

മുണ്ടിനീര് വേഗം മാറാനും അസ്വസ്ഥതകള്‍ ഒഴിവാക്കാനും ആയുര്‍വേദത്തില്‍ മരുന്നുണ്ടോ?


എന്റെ മകന് വേണ്ടിയാണ് ഈ കത്ത്. കുട്ടിക്ക് 10 വയസ്. അവന് മുണ്ടിനീരാണ്. ഇപ്പോള്‍ കടുത്ത വേദനയും നീരുമുണ്ട്. അവന്റെ ക്ലാസില്‍ മറ്റ് രണ്ടു കുട്ടികള്‍ക്കും മുണ്ടിനീര് ഉണ്ടായിരുന്നു. കുട്ടിക്ക് ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ തേന്‍ പുരട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്. മുണ്ടിനീര് വേഗം മാറാനും അസ്വസ്ഥതകള്‍ ഒഴിവാക്കാനും ആയുര്‍വേദത്തില്‍ മരുന്നുണ്ടോ?
----- ശിവപ്രസാദ് , കോട്ടയം

മുണ്ടിനീരിന് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്. ഈ അസുഖത്തിന് വളരെ പെട്ടെന്നുള്ള ചികിത്സ അത്യാവശ്യമാണ്. ഒരിക്കലും വൈകരുത്. ചികിത്സ വൈകുന്നത് മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. മുണ്ടിനീരുള്ള കുട്ടിയെ ഒരുകാരണവശാലും എണ്ണവച്ച് കുളിപ്പിക്കരുത്.

അസുഖം മാറുന്നതുവരെ തല കുളിപ്പിക്കാത്തതാണ് ഉത്തമം. അതുപോലെ തണുത്ത ആഹാരങ്ങള്‍, തൈര്, എണ്ണപ്പലഹാരങ്ങള്‍ ഇവ ഒഴിവാക്കണം. രാസ്‌നാദി ചൂര്‍ണം തുളസിയിലയും പനിക്കൂര്‍ക്കയിലയും വാട്ടിപ്പിഴിഞ്ഞ നീരില്‍ കുഴച്ച് ചെറുചൂടില്‍ നെറുകയില്‍ തളം വയ്ക്കുന്നത് ഉത്തമമാണ്. കൂടാതെ Pyrid ടാബ്‌ലറ്റ് അമൃതോത്തരം കഷായത്തില്‍ മേമ്പൊടി ചേര്‍ത്ത് കൊടുക്കണം.

അമൃതാരഷ്ടം, സുദര്‍ശനാരിഷ്ടം, വെട്ടുമാറന്‍ ഗുളിക ചേര്‍ത്ത് 2 നേരം ആഹാരശേഷം നല്‍കുക. നീരുള്ള ഭാഗത്ത് കറുത്തവടകം കാടിവെള്ളത്തില്‍ ഉപ്പുനീരും ചേര്‍ത്തരച്ച് ചൂടാക്കി പലപ്രാവശ്യം പറ്റിടണം. ഇവയെല്ലാം നിര്‍ബന്ധമായും ഒരു ഡോട്കറുടെ നിര്‍ദേശപ്രകാരം ചെയ്യേണ്ടതാണ്.

താരന്‍ മൂലം ബുദ്ധിമുട്ട്


വീട്ടമ്മയാണ്. 59 വയസ്. താരനാണ് എന്നെ അലട്ടുന്ന പ്രശ്‌നം. രാവിലെയും വൈകിട്ടും കുളിക്കുന്നുണ്ട്. എങ്കിലും താരന്‍ വിട്ടുമാറുന്നില്ല. പല മരുന്നുകളും ഷാംപുവും ഉപയോഗിച്ച് നോക്കി. നിരാശയായിരുന്നു ഫലം. താരന്‍ മൂലം തലയില്‍ ചെറിയ കുരുക്കള്‍ ഉണ്ടാകുന്നുണ്ട്. ഈ കുരുക്കള്‍ ഇടയ്ക്ക് ചൊറിഞ്ഞ് പൊട്ടുന്നുമുണ്ട്. താരന്‍ മാറാനും തലയിലെ ചൊറിച്ചിലിന് ആശ്വാസം ലഭിക്കാനും ഞാന്‍ എന്താണ് ചെയ്യേണ്ടത്?
----- സരസ്വതി, പൊന്‍കുന്നം

ത്വക്ക് രോഗങ്ങളുടെ ഗണത്തില്‍പ്പെടുന്നതാണ് താരന്‍. ആഹാര പഥ്യം താരന്‍ ഒഴിവാക്കാന്‍ വളരെ പ്രധാനമാണ്. സോപ്പും ഷാംപൂവും ഉപയോഗിച്ച് ഒരുകാരണവശാലും തല കഴുകരുത്.

താളിപ്പൊടിയും വരാചൂര്‍ണവും കൂട്ടിക്കലര്‍ത്തി 2 ദിവസം കൂടുമ്പോള്‍ തല കഴുകുന്നതാണ് ഉത്തമം. ഡാന്‍ഡ്രഫ് ഹെയര്‍ ഓയില്‍ അല്‍പം പുരട്ടി കുളിക്കുക.

'പ്രൊട്ടക്ട് ടാബ്‌ലറ്റ്' 2 വീതം 3 നേരം ആഹാരത്തിന് മുമ്പ് കഴിക്കുക. ശാരിബാദ്യാസവം, ഖദിരാരിഷ്ടം, പുനര്‍ന്നവാസവം എന്നിവ കൂട്ടിക്കലര്‍ത്തി 2 നേരം ആഹാരശേഷം കഴിക്കുക. അച്ചാര്‍, എരിവ്, പുളി, ഉപ്പ്, തൈര്, വറുത്തത് ഇവയുടെ ഉപയോഗം കുറയ്ക്കണം. എണ്ണ ദിവസവും രാവിലെ മാത്രം തലയില്‍ പുരട്ടുക.

ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജ്ജുന ആയുര്‍വേദിക് ഗ്രൂപ്പ്, തൊടുപുഴ

Ads by Google
Ads by Google
Loading...
TRENDING NOW