Saturday, October 20, 2018 Last Updated 36 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 04.08 PM

മൂലം നക്ഷത്രം സ്ത്രീകള്‍ക്ക് ദോഷമോ?

uploads/news/2018/07/230499/askastrolgr030718a.jpg

""മൂലം നക്ഷത്രത്തിന് ഗണ്ഡാന്തദോഷം പറയുന്നതിനാല്‍ പെണ്‍കുട്ടികള്‍ ഈ നക്ഷത്രത്തില്‍ ജനിക്കുന്നത് ശുഭകരമല്ലെന്ന് ചില ജ്യോതിഷികള്‍ പറയാറുണ്ട്. ഇത് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ല.""

മൂലം നക്ഷത്രം സ്ത്രീകള്‍ക്ക് ദോഷമോ?


ചോദ്യം: എന്റെ നക്ഷത്രം മൂലമാണ്. സ്ത്രീകള്‍ക്ക് ഈ നക്ഷത്രം നല്ലതല്ലെന്ന് പറഞ്ഞു കേള്‍ക്കുന്നു. ശരിയാണോ? വിവാഹബന്ധം വേര്‍പെടുത്തേണ്ടി വന്നു. അത് നക്ഷത്രം നിമിത്തമാണോ? മൂലം നക്ഷത്രത്തിന്റെ പൊതുസ്വഭാവം കൂടി പറഞ്ഞുതരുമോ?
***** സോജ, മഞ്ചേശ്വരം

ഉത്തരം: മൂലം നക്ഷത്രത്തിന് ഗണ്ഡാന്തദോഷം പറയുന്നതിനാല്‍ പെണ്‍കുട്ടികള്‍ ഈ നക്ഷത്രത്തില്‍ ജനിക്കുന്നത് ശുഭകരമല്ലെന്ന് ചില ജ്യോതിഷികള്‍ പറയാറുണ്ട്. ഇത് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ല. മൂലം നക്ഷത്രത്തില്‍ ജനിച്ചതുകൊണ്ടല്ല വിവാഹബന്ധം വേര്‍പെടുത്തേണ്ടിവന്നത്. ഗ്രഹനിലയില്‍ ഒരുപക്ഷേ, ആദ്യ വിവാഹത്തിന് അനുഭവക്കുറവ് കണ്ടേക്കാം.

മൂലം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് വിവാഹ ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. ഇതിന് പ്രധാന കാരണം അവരുടെ നിര്‍ബന്ധ ബുദ്ധിയാണ്. വിവാഹ ജീവിതത്തിലേക്ക് കടന്നവരും, കടക്കുന്നവരുമായ മൂലം നക്ഷത്രക്കാര്‍ പിടിവാശിയും മുന്‍കോപവും മറ്റും ഉപേക്ഷിക്കുന്നത് നന്നായിരിക്കും. അസാധാരണ മനഃശക്തിയുള്ളവരും പ്രശ്‌നങ്ങളെ ധീരമായി നേരിടുന്നവരുമാണ് ഈ നക്ഷത്രക്കാര്‍.

ഒരേ സമയം പല കാര്യങ്ങളില്‍ ഏര്‍പ്പെടും. ചെലവ് കൂടുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. എല്ലാ വിഷയങ്ങളെപ്പറ്റിയും അസാമാന്യമായ അറിവുണ്ടായിരിക്കും. പൊതുവെ സ്വര്‍ത്ഥത കൂടുതല്‍ കാണുന്നതിനാല്‍ ഇവര്‍ക്ക് വിമര്‍ശനങ്ങളെ നേരിടേണ്ടിവരും.

വലിയ അഭിമാനികളാണ് മൂലം നക്ഷത്രക്കാര്‍. പൂര്‍വിക ധനം കൂടുതലായി കൈവശം വരാത്തവരും സ്വന്തം പരിശ്രമംകൊണ്ട് നേടിയ ധനം ഉപയോഗിച്ച് സുഖജീവിതം നയിക്കുന്നവരുമാണ് മൂലം നക്ഷത്രക്കാര്‍. ആജ്ഞാശക്തി, നേതൃപാടവം, ആദര്‍ശശുദ്ധി എന്നിവ നിമിത്തം എപ്പോഴും എന്തിനെക്കുറിച്ചെങ്കിലും ചിന്തിച്ചുകൊണ്ടിരിക്കുന്നത് ഈ നക്ഷത്രക്കാരുടെ പ്രത്യേകതയാണ്.

ചില മൂലം നക്ഷത്രക്കാര്‍ക്ക് പിതാവുമായി അത്ര നല്ല ബന്ധം കാണുകയില്ല. ഞായറാഴ്ചയും മൂലം നക്ഷത്രവും ചേരുന്ന ദിവസം ജനിക്കുന്ന കുട്ടിയുടെ പിതാവിന് ദോഷമാണെന്ന് പൊതുവെ അഭിപ്രായമുണ്ട്.

ഏഴരശ്ശനിയുടെ മദ്ധ്യഭാഗം ആയതിനാല്‍ മൂലം നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ സമയം അനുകൂലമല്ല. വിദ്യാര്‍ത്ഥികളില്‍ അലസത കൂടുതലായി കാണപ്പെടാവുന്നതുകൊണ്ട് അവരുടെ പഠന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം.

രണ്ടാംനില പണിയുമ്പോള്‍?


ചോദ്യം: വീടിന്റെ രണ്ടാമത്തെ നില പണിയുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
***** മനോജ് ഏബ്രഹാം, നിലമ്പൂര്

ഉത്തരം: രണ്ടാംനില പണിയുമ്പോള്‍ തെക്ക് പടിഞ്ഞാറ് ഭാഗം മുതല്‍ ആദ്യം പണി തുടങ്ങണം. ഒരു കാരണവശാലും കന്നിമൂല ഒഴിച്ച് ഇടരുത്. സ്‌റ്റെയര്‍കെയ്‌സ്, ക്ലോക്ക്‌വൈസില്‍ പണിയണം. താഴത്തെ നിലയും, മുകളിലത്തെ നിലയും ഒരു ഫാമിലി തന്നെ ഉപയോഗിക്കുകയാണെങ്കില്‍ പൂജാമുറി താഴെത്തന്നെ വരണം.

വടക്കു കിഴക്കേഭാഗം ഓപ്പണ്‍ സ്‌പേസ് ആയിട്ടോ, ബാല്‍ക്കണി ആയിട്ടോ ഇടുന്നത് നല്ലതാണ്. സ്‌റ്റെയര്‍കെയ്‌സ് ഒരു കാരണവശാലും വടക്കു കിഴക്കേ ഭാഗത്തുനിന്ന് തുടങ്ങരുത്.

ബാബുനായര്‍, പാലാ
മൊ: 9447136975

Ads by Google
Tuesday 03 Jul 2018 04.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW