Tuesday, October 23, 2018 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 11.07 AM

ഷവോമി ഫിറ്റന്‌സ് മീ ബാന്‍ഡ് ഇന്ത്യയിലേക്ക്

Xiaomi Mi Band 3

ഒരുപാട് പുതിയ സവിശേഷതകളുമായി ഷവോമി മീ ബാന്‍ഡ് 3 അവതരിപ്പിച്ചത്. വാച്ച് പോലെ തന്നെ ഫിറ്റ്‌നസ് ബാന്‍ഡ് നിങ്ങള്‍ക്ക് കൈയ്യില്‍ കെട്ടിക്കൊണ്ടു നടക്കാം.ഈ ബാന്‍ഡ് നിങ്ങള്‍ നടക്കുന്നതിന്റേയും ഓടുന്നതിന്റേയും കണക്കുകളെല്ലാം രേഖപ്പെടുത്തും.

110 മില്ലീ ആംപെയര്‍ കരുത്തുളള ബാറ്ററി 20 ദിവസത്തെ ബാക്കപ്പ് വാഗ്ദാനം ചെയ്യുന്നു. 128×80 പിക്‌സല്‍ റിസൊല്യൂഷനുളള 0.78 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് മീ ബാന്‍ഡ് 3യ്ക്ക്. വരുന്ന മെസേജുകളും നോട്ടിഫിക്കേഷനുകളും കൃത്യമായി വായിക്കാന്‍ വലിയ സ്‌ക്രീനുമുണ്ട്. ആപ്പ്, കോണ്‍ നോട്ടിഫിക്കേഷന്‍, മോഷന്‍ ട്രാക്കിംഗ്, ഹെല്‍ത്ത് മാനേജ്‌മെന്റ് എന്നീ സംവിധാനങ്ങള്‍ മീ ബാന്‍ഡ് 3യില്‍ പ്രവര്‍ത്തിക്കും.

NFC പിന്തുണയുളള ഉയര്‍ന്ന വേരിയന്റും വിപണിയിൽ ഉണ്ട്. മീ ബാന്‍ഡ് 3 സാധാരണ ഫിറ്റ്‌നസ് ബാന്‍ഡുകളേക്കാള്‍ വില കുറച്ചു കൂടുതലാകും എന്നാണ് റിപ്പോർട്ട്. ഷവോമി മീ ബാന്‍ഡ് 2ന്റെ വില 1,799 രൂപയായിരുന്നു. സോണി, സാംസങ്ങ്, വാവെയ് തുടങ്ങിയ കമ്പനികളുടെ ഫിറ്റ്‌നസ് ബാന്‍ഡുമായി കിടപിടിക്കാനാണ് മീ ബാന്‍ഡ് 3 എത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW