Sunday, July 21, 2019 Last Updated 9 Min 19 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 13 Jul 2018 12.25 AM

ഗ്ലാസിലെ നുര പ്ലേറ്റിലെ കറിവേപ്പില

കേരളപ്പിറവിക്കുശേഷമുണ്ടായ ഏറ്റവും വലിയ സംസ്‌ഥാനതല തമാശയാണ്‌ ജി.എന്‍.പി.സി. കൂട്ടായ്‌മയ്‌ക്കെതിരായ എക്‌െസെസ്‌ കേസ്‌. പൗരന്മാര്‍ക്കു വിവിധയിനം മദ്യം കുടിക്കാന്‍ െലെസന്‍സ്‌ നല്‍കി, വില്‍പ്പനയ്‌ക്കു മേല്‍നോട്ടം വഹിക്കുന്ന എക്‌െസെസ്‌ വകുപ്പ്‌ അതേ മദ്യം കുടിച്ചിട്ട്‌ കൊള്ളാം എന്ന്‌ അഭിപ്രായം പറഞ്ഞുവെന്നതിന്‌ കേസെടുക്കുന്നു!
uploads/news/2018/07/232914/2.jpg

ഗ്ലാസിലെ നുര, പ്ലേറ്റിലെ കറി എന്നര്‍ത്ഥമുള്ള ജി.എന്‍.പി.സി. എന്ന ഫെയ്‌സ്‌ബുക്ക്‌ കൂട്ടയ്‌മക്കെതിരേ സംസ്‌ഥാന എക്‌െസെറ്റ്‌ കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ഗ്രൂപ്പ്‌ അഡ്‌മിന്മാരായ ദമ്പതികള്‍ക്കെതിരേയാണു കേസ്‌. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ്‌ കുറ്റം. ഈ ഗ്രൂപ്പിലിപ്പോള്‍ 18 ലക്ഷം അംഗങ്ങളുണ്ട്‌. മദ്യപാനത്തെ സാധൂകരിച്ചു ഗ്രൂപ്പില്‍ പോസ്‌റ്റ്‌ ചെയ്‌ത വീഡിയോകളും ചിത്രങ്ങളും തെളിവാക്കിയാണു കേസ്‌.

കേരളപ്പിറവിക്കുശേഷമുണ്ടായ ഏറ്റവും വലിയ സംസ്‌ഥാനതല തമാശയാണ്‌ ജി.എന്‍.പി.സി. കൂട്ടായ്‌മയ്‌ക്കെതിരായ എക്‌െസെസ്‌ കേസ്‌. പൗരന്മാര്‍ക്കു വിവിധയിനം മദ്യം കുടിക്കാന്‍ െലെസന്‍സ്‌ നല്‍കി, വില്‍പ്പനയ്‌ക്കു മേല്‍നോട്ടം വഹിക്കുന്ന എക്‌െസെസ്‌ വകുപ്പ്‌ അതേ മദ്യം കുടിച്ചിട്ട്‌ കൊള്ളാം എന്ന്‌ അഭിപ്രായം പറഞ്ഞുവെന്നതിന്‌ കേസെടുക്കുന്നു! പിന്നെ ഇവര്‍ എന്തു ചെയ്യണമായിരുന്നു? എക്‌െസെസ്‌ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരളത്തില്‍ വില്‍ക്കുന്ന മദ്യത്തിനു നിലവാരമില്ല, അതിനുവേണ്ടത്ര നുരയില്ല; മദ്യം ഇവിടേക്ക്‌ വാങ്ങുന്നതെവിടെനിന്ന്‌? അതിന്റെ കമ്മീഷന്‍ ആരുടെ പോക്കറ്റില്‍? എന്നിങ്ങനെ പോസ്‌റ്റ്‌ ചെയ്യണമായിരുന്നോ? എന്നാലും കേസെടുക്കുമായിരുന്നു-എക്‌െസെസ്‌ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച്‌ ഐടി നിയമപ്രകാരം.

അതായത്‌, കുടിച്ചാല്‍ കുറ്റം, കുടിച്ചില്ലെങ്കില്‍ കുറ്റം, കുടിച്ചിട്ട്‌ അഭിപ്രായം പറഞ്ഞാല്‍ വലിയ കുറ്റം. ഇതാണു തമാശ; എക്‌െസെസ്‌ കമ്മിഷണര്‍ ഒന്നാന്തരം തമാശക്കാരനാണ്‌.സംസ്‌ഥാനത്ത്‌ അടുത്തിടെ നൂറുകണക്കിനു ബാറുകളും ബിയര്‍-െവെന്‍ പാര്‍ലറുകളും തുറക്കാന്‍ നേതൃത്വം നല്‍കിയ ഭരണനിര്‍വഹണ ഉദ്യോഗസ്‌ഥന്‍ സംസ്‌ഥാന എക്‌െസെസ്‌ കമ്മിഷണറാണ്‌.

ഇനിയും തുറക്കേണ്ടവയെപ്പറ്റി അന്തിമ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനുവേണ്ടി തയാറാക്കിയിട്ടുള്ളതും കമ്മിഷണര്‍തന്നെ. ഇതേ കമ്മിഷണറാണ്‌ മദ്യം ആസ്വദിക്കുന്നവര്‍ ആ രുചിവിശേഷം പരസ്‌പരം പങ്കുവയ്‌ക്കുന്നു എന്നാരോപിച്ച്‌ അവരെ അറസ്‌റ്റ്‌ ചെയ്യാന്‍ നോക്കുന്നത്‌. മദ്യപരോട്‌ ഇത്ര വിരോധവീര്യമുണ്ടെങ്കില്‍, മലയാളികളുടെ മദ്യപാനശീലം തീര്‍ക്കാനാണ്‌ മറുനാട്ടില്‍നിന്നെത്തിയ ഈ മഹാനു താല്‍പ്പര്യമെങ്കില്‍, ആദ്യം പൊതുനിരത്തിലേക്ക്‌ നീണ്ട ബോര്‍ഡുകളുമായി മിന്നിത്തിളങ്ങുന്ന ബാറുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കണം.

കേരളത്തിലെ എല്ലാ ബാറുകളും കുട്ടികള്‍ ഉള്‍പ്പെടുന്ന വഴിയാത്രക്കാരെ ആകര്‍ഷിക്കാനാകുംവിധം പൊതുവഴിയിലേക്കു പ്രകാശം പരത്തിയാണു നില്‍ക്കുന്നത്‌. സ്‌കൂളുകള്‍ക്കടുത്തും ദേവാലയങ്ങള്‍ക്കടുത്തും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു ബാറുകളുടെ ബോര്‍ഡുകളെങ്കിലും ഇളക്കിമാറ്റണം. മദ്യശാലകള്‍ മാറ്റണമെന്നാവശ്യപ്പെട്ട്‌ സ്‌ത്രീകളും കുട്ടികളും പ്രക്ഷോഭത്തിനിറങ്ങുമ്പോള്‍ അവരെ അടിച്ചമര്‍ത്തുന്നതിലും ബിവറേജസിന്റെ മദ്യവ്യാപാരശാലകള്‍ക്ക്‌ അത്തരം സന്ദര്‍ഭങ്ങളില്‍ പോലീസ്‌ സംരക്ഷണം ഏര്‍പ്പെടുത്തുന്നതിലും എക്‌െസെസ്‌ കമ്മിഷണര്‍ മേല്‍നോട്ടം വഹിക്കുന്നു. ഇത്‌ ഇരട്ടത്താപ്പാണ്‌.

ജി.എന്‍.പി.സി. അക്കൗണ്ട്‌ മരവിപ്പിക്കുമെന്നായിരുന്നു വീരവാദം; െകെയടി തന്ത്രമെന്നു മനസിലാക്കിയിട്ടാവാം ഫെയ്‌സ്‌ബുക്ക്‌ അത്‌ പറ്റില്ലെന്നു പറഞ്ഞുകഴിഞ്ഞു. ഇങ്ങനെയെങ്കില്‍ നാളെ മുതല്‍ തെങ്ങില്‍കയറി ചെത്തുന്നവര്‍ക്കെതിരേ കേസ്‌ വരാന്‍ സാധ്യത കാണുന്നു. കള്ളുകുടിയെ പ്രോത്സാഹിപ്പിക്കുന്ന പരോക്ഷ നടപടിയാണല്ലോ ചെത്തുകാരന്റെ പ്രവൃത്തി; കള്ളുകുടവുമായുള്ള ചെത്തുകാരന്റെ റോഡിലൂടെയുള്ള യാ്രത.

ഒരു ചെത്തുകാരന്‍ തന്റെ തൊഴില്‍ എന്ന നിലയ്‌ക്കു തെങ്ങിനു മുകളിലിരിക്കുന്ന ചിത്രം ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്യുന്നുവെന്നിരിക്കട്ടെ, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രം പോസ്‌റ്റ്‌ ചെയ്‌തതിന്‌ കേസ്‌ വരാന്‍ സാധ്യത കാണുന്നു. ഇതേവിധമുള്ള പോസ്‌റ്റുകള്‍ക്കാണല്ലോ ജി.എന്‍.പി.സി. എന്ന ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്‌മക്കെതിരേ കേസെടുത്തത്‌. കള്ളത്തോക്ക്‌ െകെവശം വച്ച ഒരുവന്‍ വെടിവയ്‌ക്കുന്നു; വെടിയൊച്ച കേട്ടവനെതിരേ, ശബ്‌ദം കേട്ടു എന്നതിനു കേസ്‌.
ഒറ്റചോദ്യം.

കേരളത്തിലെ ബാര്‍ മുതലാളിമാര്‍ക്കു സ്വയം ബിയര്‍ ഉണ്ടാക്കി വില്‍ക്കാന്‍ കര്‍ണാടക മാതൃകയില്‍ െമെക്രോബ്രൂവറി െലെസന്‍സ്‌ നല്‍കാന്‍ എക്‌െസെസ്‌ വകുപ്പ്‌ സര്‍ക്കാരിലേക്ക്‌ സാധ്യതാ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌; എക്‌െസെസ്‌ കമ്മിഷണറിലൂടെ. ഒന്നാം പ്രതിയാര്‌? ഗ്ലാസ്‌ നുരയാന്‍ വഴികാട്ടുന്ന എക്‌െസെസ്‌ വകുപ്പോ? പ്ലേറ്റിലെ കറിവേപ്പിലയായ സാധാരണ മനുഷ്യരോ?ലഹരി പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച്‌ എഴുപതുകളിലെ ആധുനികരുടെ കൃതികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ എക്‌െസെസ്‌ കമ്മിഷണര്‍ സര്‍ക്കാരിനു കത്തയ്‌ക്കാന്‍ സാധ്യത കാണുന്നു.

ചരസിനെയും കഞ്ചാവിനെയും പ്രകീര്‍ത്തിക്കുന്ന കഥാസന്ദര്‍ഭങ്ങളും മയക്കുമരുന്നു മോഹിക്കുന്ന നായകന്മാരും അക്കാലത്തെ നോവലുകളില്‍ ധാരാളമുണ്ട്‌. ആധുനികര്‍ക്കെതിരേ എക്‌െസെസ്‌ കമ്മിഷണര്‍ എന്നൊരു വാര്‍ത്താശീര്‍ഷകം ആസ്വദിക്കാമെന്നു കരുതി അതിനും സാധ്യതയുണ്ട്‌.

Ads by Google
Ads by Google
Loading...
TRENDING NOW