Wednesday, February 20, 2019 Last Updated 57 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 07.54 PM

‘ഈ വൃത്തികെട്ട ക്യാന്‍സര്‍ എനിക്കിഷ്ടമല്ല, മരിച്ചു കഴിഞ്ഞ് എന്നെ കുഴിച്ചിടണോ അതോ കത്തിക്കണോ..?’ അഞ്ചു വയസ്സുകാരന്റെ ഹൃദയഭേദകമായ ചരമക്കുറിപ്പ്

five years old boy

അര്‍ബുദ ബാധയെ തുടര്‍ന്ന് ജൂലൈ 6 ന് മരിച്ച അഞ്ചു വയസ്സുകാരന്‍ ഗാരറ്റ് മിഖായേല്‍ ബൂഫിയാസിന്റെ ചരമക്കുറിപ്പ് കണ്ണീരോടെ ഏറ്റുവാങ്ങുകയാണ് കുടുംബാംഗങ്ങള്‍. കുടുംബാംഗങ്ങളുടെ സഹായത്തോടെ മരണത്തിനു മുന്‍പ് അവനെഴുതിയ ഹൃദയഭേദകമായ കുറിപ്പാണ് അവരെയും കണ്ണീരിലാഴ്ത്തുന്നത്.

അഞ്ചു വയസ്സുകാരന്റെ ഈ കുറിപ്പ് വായിക്കാം...

''എന്റെ പേര് ഗാരറ്റ് മിഖായേല്‍ ബൂഫിയാസ്, എനിക്ക് വയസ്സ് അഞ്ച്. ഞാനൊരു സാഹസികനാണ്. എനിക്ക് ഇഷ്ടമുള്ള നിറങ്ങള്‍ നീലയും ചുവപ്പും കറുപ്പും പച്ചയും. എന്റെ സൂപ്പര്‍ഹീറോകള്‍ ബാറ്റ്മാനും തോറും ഇരുമ്പു മനുഷ്യനും, ഹള്‍ക്കും സൈബോര്‍ഗും. വലുതാകുമ്പോള്‍ ഞാനൊരു പ്രൊഫഷണല്‍ ബോക്‌സര്‍ ആകും.

എന്റെ മമ്മിയും ഡാഡിയും സഹോദരി ഡെല്‍സീനയുമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളുകള്‍. എന്റെ സഹോദരിയോടൊപ്പവും കൂട്ടുകാരോടൊപ്പവും ബാറ്റ്മാനോടൊപ്പവും കളിക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടം.

എനിക്കിഷ്ടമല്ലാത്ത കാര്യങ്ങള്‍- പാന്റ്‌സ്, പിന്നെ ഈ വൃത്തികെട്ട ക്യാന്‍സര്‍. മരിച്ചു കഴിഞ്ഞ് എന്നെ കുഴിച്ചിടണോ അതോ കത്തിക്കണോ..? എനിക്ക് കത്തിക്കുന്നതാണിഷ്ടം (തോറിന്റെ അമ്മയെ സംസ്‌കരിച്ചതു പോലെ). പിന്നെ അതൊരു മരമാകണം, എനിക്കാ മരത്തില്‍ ഗൊറില്ലയായി താമസിക്കാം. ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, സംസ്‌കാരച്ചടങ്ങുകള്‍ എപ്പോഴും സങ്കടകരമാണ്...''

Ads by Google
Monday 16 Jul 2018 07.54 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW