Saturday, October 20, 2018 Last Updated 17 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 03.02 PM

സുന്ദരിയാവാന്‍ എളുപ്പമാര്‍ഗ്ഗങ്ങള്‍...

uploads/news/2018/07/236664/skincaretips270718a.jpg

''സൗന്ദര്യസംരക്ഷണത്തെക്കുറിച്ച് ചിന്തിച്ച് ബ്യൂട്ടി പാര്‍ലറിലും മറ്റും പോയി കൈയിലെ കാശെല്ലാം കളയുന്നവരാണ് പലരും. എന്നാല്‍ അല്പമൊന്ന് ശ്രമിച്ചാല്‍, സമയം മാറ്റി വച്ചാല്‍ സുന്ദരിയാകാവുന്നതേയുള്ളൂ. അതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍...''

1. മഴക്കാലത്ത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ടോണര്‍ ഉപയോഗിക്കണം. ആല്‍ക്കഹോള്‍ അടങ്ങാത്ത ടോണര്‍ ദിവസവും രണ്ട് തവണ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ പി.എച്ച് ബാലന്‍സും നിറവും നിലനിര്‍ത്തും.

2. ഫെയ്‌സ് ക്രീം, ലോഷന്‍ എന്നിവ വാങ്ങുമ്പോള്‍ മൂന്നു മുതല്‍ പത്ത് ശതമാനം വരെ വൈറ്റമിന്‍ സി അടങ്ങിയത് വാങ്ങുക. വൈറ്റമിന്‍ സി അടങ്ങിയ ക്രീമുകളാണ് മുഖത്ത് പുരട്ടാന്‍ അനുയോജ്യം.

3. ബ്യൂട്ടി പാര്‍ലറില്‍ പോയി വലിയ വില കൊടുത്ത് ഫെയ്സ് പാക്കിടുന്നതിനു പകരം വീട്ടില്‍ തന്നെ ഫെയ്സ് പാക്ക് തയ്യാറാക്കാം. അതിനായി തൈരും പയറുപൊടിയും തേനിനൊപ്പം ചേര്‍ത്ത് മുഖത്ത് പുരട്ടാം.

4. മുഖം കഴുകുമ്പോഴും കുളിക്കുമ്പോഴും അമിതമായി സോപ്പ് ഉപയോഗിക്കുന്നവരുണ്ട്. ഈ ശീലം നല്ലതല്ല. സോപ്പില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക ഭംഗി ഇല്ലാതാക്കും.

5. മഴക്കാലമാണെന്നു കരുതി കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കരുത്. ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും നിര്‍ബന്ധമായും കുടിക്കണം. ജ്യൂസും കുടിക്കാം.

6. ഇരുണ്ട നിറമെന്ന് പരാതിപ്പെടുന്നവര്‍ക്ക് ബദാം മുഖത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ്. മൂന്നോ നാലോ ബദാം പാലില്‍ കുതിര്‍ത്തത് മുഖത്തിടുന്നത് ഇരുണ്ട ചര്‍മ്മമുള്ളവരുടെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

7. ഏത്തപ്പഴവും തേനും ഒലീവ് ഓയിലും ചേര്‍ത്ത് മുഖത്തിടുന്നത് ചര്‍മ്മത്തെ കൂടുതല്‍ മൃദുലമാക്കും.

8. വെള്ളരിക്ക നീരും പഞ്ചസാരയും ചേര്‍ത്ത് പുരട്ടിയാല്‍ മുഖത്തെ മൃതകോശങ്ങള്‍ നശിക്കുകയും മുഖത്തിന് കൂടുതല്‍ തിളക്കം ലഭിക്കുകയും ചെയ്യും.

9. ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അകറ്റാന്‍ ക്യാരറ്റ് ജ്യൂസും തേനും മിശ്രിതമാക്കി മുഖത്തു പുരട്ടിയാല്‍ മതി.

10. ഒന്നിടവിട്ട ദിവസങ്ങളില്‍ മുഖത്ത് ആവി പിടിക്കുന്നത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറന്ന് കിട്ടാനും ഉള്ളിലെ അഴുക്കുകള്‍ പുറത്തു പോകാനും സഹായിക്കും. ആവി പിടിച്ച് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞ ശേഷം ഐസ് ഉപയോഗിച്ച് മുഖത്ത് ഉരസുക.

ശില്പ ശിവ വേണുഗോപാല്‍.

Ads by Google
Ads by Google
Loading...
TRENDING NOW