Sunday, December 16, 2018 Last Updated 29 Min 3 Sec ago English Edition
Todays E paper
Ads by Google
Sex
Wednesday 01 Aug 2018 04.13 PM

ആരോടും പറയാത്ത ആ പ്രശ്‌നങ്ങള്‍

''പ്രണയ - ലൈംഗിക താല്‍പര്യങ്ങളും പരീക്ഷണ വ്യഗ്രതയും ഉണരുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ യൗവനത്തില്‍ ലൈംഗികതയുടെ തിരതള്ളല്‍ സ്വാഭാവികമാണ്. പാകമാകാത്ത മനസും സെക്‌സ് ഹോര്‍മോണിന്റെ പ്രവര്‍ത്തനങ്ങളും ഇതിന് ആക്കം കൂട്ടുന്നു''
uploads/news/2018/08/237973/helthsexcare010817a.jpg

ലൈംഗികത പ്രസരിച്ചു നില്‍ക്കുന്ന കാലഘട്ടമാണ് യുവത്വം. കൗമാരം കഴിഞ്ഞ് യുവത്വത്തിലേക്ക് കടക്കുന്നതോടെ യുവതീ യുവാക്കളില്‍ ലൈംഗിക വളര്‍ച്ച പൂര്‍ത്തിയായിരിക്കും. ലൈംഗികമായ വളര്‍ച്ചയുണ്ടാകുന്നതോടെ ലൈംഗിക പ്രശ്‌നങ്ങളും ഉടലെടുക്കുന്നു.

ശാരീരിക വളര്‍ച്ചയാണ് മിക്കപ്പോഴും യുവതീ യുവാക്കളുടെ ഉറക്കം കെടുത്തുന്നത്. എല്ലാവരിലും ശാരീരിക വ്യതിയാനങ്ങള്‍ ഒരുപോലെ അല്ലെങ്കിലും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പ്രണയ - ലൈംഗിക താല്‍പര്യങ്ങളും പരീക്ഷണ വ്യഗ്രതയും ഉണരുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ യൗവനത്തില്‍ ലൈംഗികതയുടെ തിരതള്ളല്‍ സ്വാഭാവികമാണ്. പാകമാകാത്ത മനസും സെക്‌സ് ഹോര്‍മോണിന്റെ പ്രവര്‍ത്തനങ്ങളും ഇതിന് ആക്കം കൂട്ടുന്നു. ചോരത്തിളപ്പില്‍ എന്തിനും തയാറാകുന്ന ഭാവമാണ് ചിലപ്പോള്‍ അവരെ ലൈംഗിക പരീക്ഷണത്തിലേക്ക് നയിക്കുന്നത്.

എതിര്‍ലിംഗത്തിലുള്ളവരോട് അഭിനിവേശം തോന്നുന്ന ലൈംഗിക സുഖാനുഭവങ്ങള്‍ അറിഞ്ഞുതുടങ്ങുന്ന യുവത്വത്തില്‍ ലൈംഗിക പരീക്ഷണങ്ങള്‍ക്കുള്ള വെമ്പല്‍ സ്വാഭാവികമാണ്. ബ്ലൂ ടൂത്തും ബ്ലൂ സിഡിയും സൈബര്‍ സെക്‌സുമൊക്കെ യുവാക്കളുടെ ഹരമായി മാറിയത് ഇങ്ങനെയാണ്.

സ്വവര്‍ഗ രതിയും വിവാഹത്തിനു മുമ്പുള്ള ഗര്‍ഭധാരണവും ലൈംഗിക രോഗവുമൊക്കെയായി ചിലപ്പോള്‍ അത് അതിരു കടക്കുന്നു. ഇത്തരത്തിലുള്ള പ്രലോഭനങ്ങളിലേക്കും ലൈംഗിക ചൂഷണങ്ങളിലേക്കും വഴുതി വീഴാതെ സൂക്ഷിക്കാനും ലൈംഗിക രോഗങ്ങളെ പ്രതിരോധിക്കാനും യുവാക്കള്‍ക്ക് ശാസ്ത്രീയമായ അറിവ് അത്യാവശ്യമാണ്.

എന്നാല്‍ നമ്മുടെ യുവതീ യുവാക്കളില്‍ ഭൂരിഭാഗത്തിനും വ്യക്തമായ ലൈംഗിക അറിവ് ഇല്ല. വ്യക്തമായ അറിവ് ഇല്ലാത്തതിനാല്‍ നമ്മുടെ യുവാക്കള്‍ വളരെയേറെ തെറ്റിദ്ധാരണകളും സംശയങ്ങളും വച്ചുപുലര്‍ത്തുന്നുണ്ട്. ഇത് പലതരത്തിലുള്ള ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

uploads/news/2018/08/237973/helthsexcare010817c.jpg

ലൈംഗിക സംശയങ്ങള്‍


യൗവനത്തില്‍ ലൈംഗിക വളര്‍ച്ച കൈവരിക്കുന്നതോടെ പലതരത്തിലുള്ള അസ്വസ്ഥതകള്‍ തലപൊക്കുകയായി. അതില്‍ പ്രധാനം സ്വന്തം ശരീരത്തെക്കുറിച്ചും ലൈംഗിക അവയവത്തെക്കുറിച്ചുമാണ്.

ലിംഗത്തിന്റെ വണ്ണത്തെക്കുറിച്ചും നീളത്തെക്കുറിച്ചുമാണ് യുവാക്കളുടെ പ്രധാന അസ്വസ്ഥത. തന്റെ രൂപം മറ്റുള്ളവര്‍ക്ക് താല്‍പര്യമുണ്ടാവില്ലേ എന്ന സംശയവും പൊതുവേ യുവതീ യുവാക്കളിലുണ്ട്.

സാധാരണ ഉദ്ധരിച്ച അവസ്ഥയില്‍ ലിംഗത്തിന് അഞ്ചര മുതല്‍ ആറര ഇഞ്ച് വരെ നീളം കാണാം. ഉദ്ധരിച്ച അവസ്ഥയില്‍ രണ്ടര മുതല്‍ മൂന്ന് ഇഞ്ച് വരെ വലുപ്പമുണ്ടെങ്കില്‍ സന്തോഷകരമായ ലിംഗയോനി ബന്ധം സാധ്യമാണ്.

അതുപോലെ തന്നെയാണ് ലിംഗത്തിന്റെ ചരിവിനെക്കുറിച്ചുള്ള ഉത്കണ്ഠകളും. എന്നാല്‍ ലിംഗം ഉദ്ധരിച്ച അവസ്ഥയില്‍ അല്‍പം ഇടത്തേക്ക് ചരിഞ്ഞു നില്‍ക്കുന്നത് സ്വാഭാവികമാണ്. ഏകദേശം 20 - 40 ഡിഗ്രിവരെ ചരിവ് ഉണ്ടാകാം.

യുവതികളില്‍ പ്രധാന പ്രശ്‌നംഅവരുടെ സ്തനങ്ങളുടെ വലുപ്പത്തെക്കുറിച്ചാണ്. സ്തനവലുപ്പം കൂടാന്‍ മരുന്ന് അന്വേഷിച്ച് നടക്കുന്നവരുമുണ്ട്. എന്നാല്‍ ശരീര പ്രകൃതിക്ക് അനുസരിച്ചാണ് സ്തനവലുപ്പം.

ചിലരുടേത് തടിച്ചും മറ്റു ചിലരുടേത് ശുഷ്‌കമായും കാണപ്പെടുന്നത് അതുകൊണ്ടാണ്. ഗര്‍ഭകാലത്ത് എല്ലാവരിലും വലുപ്പത്തിലും ഘടനയിലും വ്യത്യാസം ഉണ്ടാകും. അതുകൊണ്ട് ഇപ്പോഴേ സ്തനവലുപ്പം കുറവാണെന്ന് ഓര്‍ത്ത് ദുഃഖിക്കേണ്ടതില്ല.

സ്വയംഭോഗം


സ്വയംഭോഗവുമായി ബന്ധപ്പെട്ടാണ് യുവതീയുവാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണകളുള്ളത്. സ്വയംഭോഗം ചെയ്താല്‍ ഷണ്ഡനായിത്തീരും. ക്ഷയരോഗം പിടിപെടും ഭാവിയില്‍ ലൈംഗിക ബന്ധം സാധ്യമാവില്ല, ശുക്ലം നഷ്ടപ്പെട്ടാല്‍ ശരീരത്തിന്റെ ഓജസ് നഷ്ടപ്പെടും, പുരുഷത്വം കുറയും, ഒരു തുള്ളി ശുക്ലം നൂറു തുള്ളി രക്തത്തിന് തുല്യമാണ്, എന്നിങ്ങനെ നീളുന്നു ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍.

അവിഹിതവും അനാശാസ്യവുമായ ബന്ധങ്ങളിലേക്ക് വഴിമാറി പോകാതിരിക്കുവാനുള്ള ഒരു സുരക്ഷിത ലൈംഗികതയാണ് സ്വയംഭോഗം. ഇത് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുമില്ല. സ്വന്തം ശരീരത്തെപ്പറ്റിയും ലൈംഗികതയെക്കുറിച്ചുമുള്ള അറിവു നേടാന്‍ സ്വയംഭോഗം പ്രയോജനപ്പെടുത്താം. എന്നാല്‍ സ്വയംഭോഗം ഒരു അഡിക്ഷനായി മാറിയാല്‍ ഇത് ആ വ്യക്തിയുടെ മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി കാണാറുണ്ട്.

സ്വവര്‍ഗ താല്‍പര്യം


കൗമാര പ്രായത്തിലും അതു കഴിഞ്ഞ യൗവനത്തിലും പൊതുവേ കണ്ടുവരുന്ന ലൈംഗിക പ്രശ്‌നമാണ് സ്വവര്‍ഗ പ്രണയവും സ്വവര്‍ഗ രതിയും. എന്നാല്‍ ഈ അടുത്ത കാലത്ത് ഇവ കൂടുന്നതായും ജീവിതത്തെ ബാധിക്കുന്നതായും കണ്ടുവരുന്നു. ഭര്‍ത്താവിനോ ഭാര്യയ്‌ക്കോ സ്വവര്‍ഗരതിയുമായി കുടുംബകോടതിയില്‍ കയറിയിറങ്ങുന്ന യുവതീ യുവാക്കളുടെ എണ്ണം ഈയിടയായി കൂടിവരുന്നു.

കൗമാരത്തില്‍ തമാശയായും ജിജ്ഞാസയോടെയും ആരംഭിക്കുന്ന സ്വവര്‍ഗ ലൈംഗികത ചിലരില്‍ പിന്നീട് വേരുറയ്ക്കുന്നതായി കാണാം. സുഹൃത്തുക്കളുമായോ സഹപ്രവര്‍ത്തകരുമായോ സഹപാഠികളുമായുമൊക്കെയാണ് ഇത്തരം ബന്ധങ്ങള്‍ അധികവും. കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള സ്വവര്‍ഗ ബന്ധങ്ങളും ഒട്ടും കുറവല്ല.

മിക്കപ്പോഴും താല്‍ക്കാലിക കാരണങ്ങളാല്‍ ഒരുമിച്ച് ജീവിക്കേണ്ടിവരുന്ന സ്വവര്‍ഗക്കാര്‍ക്കിടയിലാണ് പ്രണയവും സെക്‌സും മുളപൊട്ടുന്നത്. ആ സാഹചര്യങ്ങള്‍ കഴിയുമ്പോഴേക്കും മിക്കവരും സ്വവര്‍ഗ ബന്ധം അവസാനിപ്പിക്കുകയാണ് പതിവ്. പക്ഷേ, ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം ബന്ധങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയാതെ വരുന്നവരുമുണ്ട്.

സ്വവര്‍ഗ ലൈംഗികത വച്ചുപുലര്‍ത്തുന്ന യുവതീ യുവാക്കള്‍ എതിര്‍ ലിംഗത്തിലുള്ളവരുമായി വിവാഹത്തിലേര്‍പ്പെടുമ്പോഴാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

uploads/news/2018/08/237973/helthsexcare010817b.jpg

രതിവൈകൃതങ്ങള്‍


സൈബര്‍ സെക്‌സും മൊബൈല്‍ സെക്‌സും പലപ്പോഴും യുവതീ യുവാക്കളെ കൊണ്ടുചെന്ന് എത്തിക്കുന്നത് ലൈംഗിക വൈകൃതങ്ങളിലേക്കാണ്. യുവതീ യുവാക്കളുടെ ജിജ്ഞാസയും പരീക്ഷണ മനോഭാവവും ഇതിന് ആക്കം കൂട്ടും.

മറ്റുള്ളവരുടെ നഗ്നതയും ലൈംഗിക വേഴ്ചയും ഒളിഞ്ഞുനോക്കാനുള്ള പ്രവണത, നഗ്നതാ പ്രദര്‍ശനം, മറ്റുള്ളവരുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുക, തങ്ങളുടെ ശരീരഭാഗങ്ങള്‍ മറ്റുള്ളവരുടെ ദേഹത്ത് സ്പര്‍ശിക്കുക, ചെറിയ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക, എന്നിങ്ങനെയുള്ള വൈകൃതങ്ങള്‍ ചെറുപ്പക്കാരില്‍ കണ്ടുവരുന്നു. ശരിയായ രീതിയില്‍ ലൈംഗിക സംതൃപ്തി കണ്ടെത്താനാവാതെ വളഞ്ഞ വഴി നോക്കുകയാണ് ഇക്കൂട്ടര്‍.

വിവാഹ പൂര്‍വ ബന്ധങ്ങള്‍


വിവാഹത്തിനു മുമ്പ് ലൈംഗികാനുഭവം ഉണ്ടാകണം എന്ന ധാരണവച്ചുപുലര്‍ത്തുന്നവരാണ് ഇന്നത്തെ യുവത്വം. അവരുടെ പല സൗഹൃദങ്ങളും ചെന്നെത്തുന്നത് ലൈംഗികതയിലേക്കാണ്. മൊബൈല്‍ഫോണ്‍ വ്യാപകമായതോടെ അവസരങ്ങള്‍ വര്‍ധിച്ചു. വിവാഹപൂര്‍വ ലൈംഗികബന്ധത്തിന് അപകട സാധ്യതകള്‍ ഏറെയാണ്.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ലൈംഗിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതില്‍ പ്രതിവിധിയില്ലാത്ത മാരകരോഗങ്ങളും പിടിപെടാം. അതോടൊപ്പം പങ്കാളിക്ക് ഗര്‍ഭധാരണത്തിനുള്ള സാധ്യതയും ഇത് നല്‍കുന്നുണ്ട്. അതിനാല്‍ വിവാഹപൂര്‍വ ലൈംഗികബന്ധം യുവതീ യുവാക്കള്‍ ഒഴിവാക്കുകയാണ് നല്ലത്.

ലൈംഗിക രോഗങ്ങള്‍


ഫാസ്റ്റ് ഫുഡും ധൃതിപിടിച്ചുള്ള ജീവിതവും യുവാക്കളെ പ്രമേഹത്തിലേക്കും ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിലയിലേക്കും ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്കും ശാരീരിക മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഇത് പല ചെറുപ്പക്കാരുടെയും ഉദ്ധാരണശേഷി കുറയ്ക്കുന്നതായി കണ്ടുവരുന്നു.

പല യുവാക്കളെയും ഭയപ്പെടുത്തുന്നതായി ഭാവി ജീവിതത്തെക്കുറിച്ചും ഉത്കണ്ഠ ജനിപ്പിക്കുന്നതായും കാണുന്നു. സുരക്ഷിതമല്ലാത്തതും വഴിവിട്ടതുമായ ലൈംഗിക ബന്ധത്തിലൂടെ ലൈംഗിക രോഗങ്ങള്‍ പിടിപെടുന്നവരും വിരളമില്ല.

കടപ്പാട്:
ഡോ. ജെയിന്‍ ജോസഫ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, തൃശൂര്‍

Ads by Google
Sex
Wednesday 01 Aug 2018 04.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW