Thursday, October 18, 2018 Last Updated 13 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 02.17 AM

സിവില്‍ സര്‍വീസ്‌ രംഗത്തേക്കു കൂടുതല്‍ മലയാളികള്‍ വരണമെന്ന്‌ ഡി.ജി.പി. ബെഹ്‌റ

uploads/news/2018/08/238200/v2.jpg

കോട്ടയം: സിവില്‍ സര്‍വീസ്‌ രംഗത്തേക്കു കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ വരണമെന്നു സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ. ജപ്പാനിലെ പ്രശസ്‌തമായ സകൂറാ സയന്‍സ്‌ ഫെല്ലോഷിപ്‌ ലഭിച്ച മംഗളം എന്‍ജിനീയറിങ്‌ കോളജിലെ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി ചേര്‍ന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളി വിദ്യാര്‍ഥികള്‍ എല്ലാ രംഗത്തും മികവു തെളിയിച്ചവരാണ്‌. എന്നാല്‍, സിവില്‍ സര്‍വീസില്‍ കുറഞ്ഞു വരുന്നതിനെക്കുറിച്ച്‌ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതരമേഖലകളിലെ പ്രാഗത്ഭ്യം ഈ രംഗത്തും തെളിയിക്കണം. വ്യവസ്‌ഥാപിത രീതിയിലുള്ള വിദ്യാഭ്യാസത്തിനപ്പുറം നൂതനമായ ആശയങ്ങള്‍ കണ്ടെത്തുവാന്‍ വിദ്യാര്‍ഥികള്‍ പരിശ്രമിക്കണം.
പുതുമകള്‍ തേടുന്ന മനസാണു വിദ്യാര്‍ഥികള്‍ക്കുണ്ടാകേണ്ടത്‌. മാതാപിതാക്കളുടെയോ മറ്റുള്ളവരുടെയോ പ്രേരണയാലാകരുത്‌ ഉന്നതവിദ്യാഭ്യാസ മേഖലയിലെ തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുക്കുന്ന വിഷയത്തിലുള്ള അഭിരുചി അധ്യയന മികവിന്‌ ഏറെ ഗുണകരമാണെന്നും ബെഹ്‌റ പറഞ്ഞു.
ഏറ്റുമാനൂര്‍ മംഗളം ക്യാമ്പസിലെ വിവിധ കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവവും ഡി.ജി.പി. ഉദ്‌ഘാടനം ചെയ്‌തു. മംഗളം എഡ്യൂക്കേഷന്‍സ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സ്‌ ചെയര്‍മാന്‍ ബിജു വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസമേഖലയിലേക്കുളള തയാറെടുപ്പുകള്‍ എന്ന വിഷയത്തില്‍ മുന്‍ ഡി.ജി.പി: ഡോ. അലക്‌സാണ്ടര്‍ ജേക്കബ്‌ മുഖ്യപ്രഭാഷണം നടത്തി. മംഗളം കോളജ്‌ ഓഫ്‌ എന്‍ജീനിയറിങ്‌ പ്രിന്‍സിപ്പല്‍ ഡോ. ജെ.എം. മദന, എം.സി. വര്‍ഗീസ്‌ കോളജ്‌ ഓഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ പ്രിന്‍സിപ്പല്‍ പ്രഫ. ജേക്കബ്‌ കുര്യന്‍ ഓണാട്ട്‌, മസാപ്പ്‌ പ്രിന്‍സിപ്പല്‍ പ്രഫ. കെ. നാരായണന്‍, റ്റോഷ്‌മ ബിജു വര്‍ഗീസ്‌, മംഗളം കോളജ്‌ ഓഫ്‌ എന്‍ജീനിയറിങ്‌ ലീഗല്‍ അഡൈ്വര്‍ ഡോ. ഏബ്രഹാം ചെട്ടിശേരി എന്നിവര്‍ പ്രസംഗിച്ചു. ജപ്പാനില്‍ രണ്ടാഴ്‌ച താമസിച്ച്‌ മുന്‍നിര ശാസ്‌ത്ര- സാങ്കേതിക സ്‌ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ഗവേഷണ സ്‌ഥാപനങ്ങള്‍, പ്രമുഖ കമ്പനികള്‍ സന്ദര്‍ശിച്ചു പഠനം നടത്തുന്നതിനുള്ള അവസരമാണ്‌ മംഗളം എന്‍ജീനിയറിങ്‌ കോളജിലെ വിദ്യാര്‍ഥികള്‍ക്കു ലഭിച്ചിരിക്കുന്നത്‌. നിഷ മേരി അഗസ്‌റ്റിന്‍, വിഷ്‌ണു പ്രസാദ്‌, അഗത്ത്‌ ഇമ്മാനുവല്‍, ആരതി സോമന്‍, ഗായത്രി വര്‍മ, ഇ.എസ്‌. അനല്‍, രാധാലക്ഷ്‌മി, ബെഞ്ചമിന്‍ എ. ജേക്കബ്‌, കാര്‍ത്തിക നായര്‍ എന്നിവര്‍ക്കാണു ഫെല്ലോഷിപ്‌ ലഭിച്ചത്‌. ഏഷ്യന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ശാസ്‌്രതപഠനം പ്രോത്സാഹിപ്പിക്കുന്നതാണ്‌ പദ്ധതി. വിമാനയാത്രാക്കൂലി, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഫീസ്‌, താമസം, ഭക്ഷണം, ജപ്പാനിലെ യാത്ര, ഇന്‍ഷുറന്‍സ്‌ എന്നിവയടങ്ങുന്നതാണു ഫെല്ലോഷിപ്‌.

Ads by Google
Thursday 02 Aug 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW