Sunday, December 16, 2018 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 04.05 PM

ആരാധന

''ശുഭമായോ, അശുഭമായോ ഒരു വ്യക്തിക്ക് ഭഗവാന്‍ എന്തു നല്‍കുന്നുവോ അതിനെയാണ് സഖ്യം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് ആ വ്യക്തിയുടെ നന്മയ്ക്കുവേണ്ടിയിട്ടാണ് എന്നാണ് വിധി. ഉദാഹരണത്തിന് ഭഗവാന്‍ ശ്രീകൃഷ്ണനും ഭക്തശിരോമണി കുചേലനും തമ്മിലുള്ള സ്‌നേഹബന്ധം ഒരു ഉത്തമസഖ്യം തന്നെയാണ്.''
uploads/news/2018/08/238878/joythi040818a.jpg

ഈ പ്രപഞ്ചത്തിലെ ഓരോ മനുഷ്യനും ആത്മശുദ്ധിയും മാനസിക ശുദ്ധിയും ലഭിക്കുന്നത് ആരാധനയിലൂടെയാണ്. ആരാധന എന്നാല്‍ ഹിന്ദുവിനും ക്രിസ്ത്യനും ഇസ്ലാമിനും ജൂതനും ജൈനനും ബുദ്ധമതത്തിനുമൊക്കെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്.

ഇവരോരോരുത്തരും അനുഷ്ഠിക്കുന്നത് വ്യത്യസ്ത രീതിയിലാണെന്ന് മാത്രം. ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടേയും നാഥനെ അടുത്തറിയുകയെന്നതാണ് ആരാധനയിലൂടെ നാം ഓരോരുത്തരും ചെയ്യുന്നത്. അവയെങ്ങനെയെല്ലാമാണെന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്.

ആരാധനയെ ഒന്‍പതായി തരംതിരിക്കാം. ശ്രവണം, കീര്‍ത്തനം, സ്മരണം, സേവനം, ദാസ്യം, അര്‍ച്ചന, വന്ദനം, സഖ്യം, ആത്മസമര്‍പ്പണം എന്നിവയാണ് ഒന്‍പത് ആരാധനാ രീതികള്‍.കേള്‍ക്കുക അഥവാ ശ്രവിക്കുക എന്നതാണ് ശ്രവണം കൊണ്ട് ഉദ്ദേശിക്കുന്നത്. അത് സൂചിപ്പിക്കുന്നത് ദേവീദേവന്മാരുടെ കഥകളും മറ്റും ഭയഭക്തിയോടും, ആദരവോടും കൂടി സ്വസ്ഥമായ ഇരിപ്പിടത്തിലിരുന്ന് ഏകാഗ്രമായി കേള്‍ക്കണമെന്നാണ്.

പാരായണം ചെയ്യുക അല്ലെങ്കില്‍ ആലപിക്കുക എന്നതാണ് കീര്‍ത്തനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് ഈശ്വരാരാധാധനയുടെ സവിശേഷതകളിലൊന്നാണ്. ഈ പ്രക്രിയ മനസ്സും ശരീരവും ശുദ്ധിയോടെ കൂടിയിരിക്കുമ്പോള്‍ ചെയ്യേണ്ടതാണ്.

ഈശ്വരനെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നതിനെയാണ് സ്മരണംകൊണ്ടുദ്ദേശിക്കുന്നത്. ഇത് പ്രഭാതം മുതല്‍ സന്ധ്യവരെ മറ്റു തടസ്സങ്ങളൊന്നുമില്ലാതെ ഭഗവാനെ ഓര്‍ക്കുക എന്നുതന്നെയാണ്.

ഈശ്വരനെ എപ്പോഴും ധ്യാനിക്കുന്നത് പരമമായ ശാന്തി ലഭിക്കുമെന്നുള്ള വിശ്വാസം കൊണ്ടാണ്. എപ്പോഴും നാം ഓരോരുത്തരും ഈശ്വരന്റെ ദാസന്മാരാണെന്ന് മനസ്സില്‍ സങ്കല്പിക്കുക. ഈശ്വര ചൈതന്യത്തെ ശുദ്ധമായ മനസ്സോടെ ആരാധിക്കുക. ഇതിനെയാണ് സേവനം എന്ന് പറയുന്നത്.

ഈ കര്‍മ്മം സേവനമാകുന്നത് നാം നമ്മെ ഭഗവാന് പൂര്‍ണ്ണമായും അര്‍പ്പിക്കുന്നുവെന്ന ബോധ്യം വരുമ്പോഴാണ്. ഈ അര്‍പ്പണ മനോഭാവം സഹജീവികളോടും കാണിക്കണം എന്നത് കൂടി ഇതിലുള്‍ക്കൊള്ളുന്നു.

സേവനത്തിന്റെ മറ്റൊരു മുഖമാണ് ദാസ്യം. ദാസ്യത്തിലൂടെ തന്റെ ജീവിതം പൂര്‍ണ്ണമായും ഭഗവല്‍ സന്നിധിയില്‍ അര്‍പ്പിക്കുകയാണ് ചെയ്യുന്നത്. അതായത് ധനമോ, മറ്റുപദവികളോ, യാതൊരാഗ്രഹമോ തനിക്കില്ലെന്ന് നിഷ്‌കാമ ഭക്തിയോടെ ഈശ്വരസേവയ്ക്ക് സമര്‍പ്പിക്കുന്ന വേള. എല്ലാറ്റിനും നാഥനായ ഈശ്വരന്റെ ദാസനാണ് താനെന്ന് കരുതി അനുസ്മരിക്കുന്നതിനെയാണ് അര്‍ച്ചന എന്ന് പറയുന്നത്.

കര്‍മ്മം, മനസ്സ്, വാക്ക് എന്നിവ കൊണ്ട് ധ്യാനം നടത്തുകയും മന്ത്രങ്ങളും, നാമങ്ങളും ജപിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നതിനെയാണ് വന്ദനം എന്ന് പറയുന്നത്.

ശുഭമായോ, അശുഭമായോ ഒരു വ്യക്തിക്ക് ഭഗവാന്‍ എന്തു നല്‍കുന്നുവോ അതിനെയാണ് സഖ്യം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് ആ വ്യക്തിയുടെ നന്മയ്ക്കുവേണ്ടിയിട്ടാണ് എന്നാണ് വിധി. ഉദാഹരണത്തിന് ഭഗവാന്‍ ശ്രീകൃഷ്ണനും ഭക്തശിരോമണി കുചേലനും തമ്മിലുള്ള സ്‌നേഹബന്ധം ഒരു ഉത്തമസഖ്യം തന്നെയാണ്.

സ്വന്തം ശരീരവും മനസ്സും, സര്‍വ്വാംഗങ്ങളും പൂര്‍വ്വാധികം സന്തോഷത്തോടുകൂടി ഭഗവാന് സമര്‍പ്പിക്കുന്നതിനെയാണ് ആത്മസമര്‍പ്പണം എന്ന് പറയുന്നത്. മഹാബലിയുടെ ത്യാഗം ഇതിന് ഉത്തമോദാഹരണമാണ്. പുരാണങ്ങള്‍ സ്ഥിരമായും നിഷ്ഠയോടും കൂടിവായിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള നിരവധി ആത്മസമര്‍പ്പണങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.

തരവത്ത് ശങ്കരനുണ്ണി
മൊ: 9847118340

Ads by Google
Saturday 04 Aug 2018 04.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW