Thursday, October 18, 2018 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 10.25 PM

കണക്കിനു കൂടുതല്‍ മാര്‍ക്ക്‌ വേണോ? നിവര്‍ന്നിരുന്നു പഠിക്കൂ

കണക്കിനു കൂടുതല്‍ മാര്‍ക്ക്‌ വേണോ? നിവര്‍ന്നിരുന്നു പഠിക്കൂ.- സാന്‍ ഫ്രാന്‍സിസ്‌കോ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ എറിക്‌ പെപെറിന്റേതാണു നിര്‍ദേശം.
125 കോളജ്‌ വിദ്യാര്‍ഥികളാണു പ്രഫ. എറിക്കിന്റെ ഗവേഷണത്തില്‍ സഹകരിച്ചത്‌. ഗണിതശാസ്‌ത്ര പരീക്ഷ എഴുതുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച ചോദ്യമാണു ഗവേഷകര്‍ ആദ്യം മുന്നില്‍വച്ചത്‌. പിന്നീടാണു പരീക്ഷയെഴുതുന്ന രീതി വിശകലനം ചെയ്‌തത്‌. നിവര്‍ന്നിരുന്നു പരീക്ഷയെഴുതാനുള്ള നിര്‍ദേശം സ്വീകരിച്ച വിദ്യാര്‍ഥികളില്‍ 56 ശതമാനവും കണക്കുകൂട്ടുന്നതില്‍ കൂടുതല്‍ വേഗത കൈവരിച്ചതായി അവകാശപ്പെട്ടു. ഇതിനു വിശദീകരണവുമായി സര്‍വകലാശാലയിലെ ഹെല്‍ത്ത്‌ എജ്യുക്കേഷനിലെ അസോസിയേറ്റ്‌ പ്രഫസര്‍ റിച്ചാര്‍ഡ്‌ ഹാര്‍വേയും രംഗത്തെത്തി. പ്രതിരോധത്തിന്റെ ശരീര ഭാഷ തലച്ചോറില്‍ നെഗറ്റീവ്‌ ചിന്തകള്‍ കൊണ്ടുവരുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ഇതു പരീക്ഷയ്‌ക്കിടയിലെ ആശങ്ക കൂട്ടും. നിവര്‍ന്നിരുന്നാല്‍ കൂടുതല്‍ കാര്യക്ഷമമായി സമസ്യകള്‍ക്കു മറുപടി കാണാന്‍ തലച്ചോറിനു കഴിയും. പ്രഭാഷകര്‍ക്കും ഈ മാതൃക പിന്തുടരാമെന്നാണ്‌ അദ്ദേഹം പറയുന്നത്‌.
ശ്രദ്ധകൂടുല്‍ കേന്ദ്രീകരിക്കുംവിധമുള്ള ശരീരഭാഷ പ്രയോജനം ചെയ്യുമെന്നു ഗവേഷകനായ ലോറന്‍ മാസണ്‍ അഭിപ്രായപ്പെട്ടു. നിവര്‍ന്നു നില്‍ക്കുമ്പോള്‍ ഭാരം രണ്ടു കാലുകളിലും ഒരുപോലെ ചെലുത്തണം. കാല്‍മുട്ടുകളില്‍ അമിത ആയാസം പാടില്ല. 30 മിനിറ്റ്‌ തുടര്‍ച്ചയായി നിന്നാല്‍ ഏതാനും സെക്കന്‍ഡുകളെങ്കിലും ഇരിക്കാന്‍ ശ്രമിക്കണം - ഗവേഷകര്‍ ഉപദേശിക്കുന്നു.

Ads by Google
Monday 06 Aug 2018 10.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW