Sunday, August 19, 2018 Last Updated 3 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 09.56 AM

തലയോട്ടി ഉള്‍പ്പെടെ ശരീരത്തിന്റെ 95% ടാറ്റു ചെയ്ത് ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചു; ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച സോംബി ബോയ് ജീവനൊടുക്കി

uploads/news/2018/08/239580/rick.jpg

ശരീരത്തില്‍ 95ശതമാനവും ടാറ്റൂ ചെയ്ത സോംബീ നടനാണ് റിക് ജെനസ്റ്റ്. ബ്രെയിന്‍ ട്യൂമറിനെ തോല്‍പ്പിച്ചു ജീവിതം തിരിച്ച് പിടിച്ച റികിന്റെ ആത്മഹത്യ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തലയോട്ടിയും അസ്ഥികൂടങ്ങളിലും എന്നുവേണ്ട ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഭീകര രൂപങ്ങളും, അസ്ഥികൂടങ്ങളുമൊക്കെ ടാറ്റൂ ചെയ്തിരുന്ന റിക് 'സോംബി ബോയ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

uploads/news/2018/08/239580/rick2.jpg

കാനഡക്കാരനായ റികിന് 15-ാം വയസ്സില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതോടെ കുറച്ചുനാള്‍ മാത്രമേ ജീവിക്കൂ എന്നു പറഞ്ഞ ഡോക്ടര്‍മാരെ ഞെട്ടിച്ചാണ് 32 വയസ്സുവരെ ജീവിച്ചത്. ദേഹത്ത് ടാറ്റൂ ചെയ്യുന്നത് റികിന് ഹരമായിരുന്നു. പതിനാറാമത്തെ വയസ്സില്‍ ഇടതു തോളില്‍ തലയോട്ടിയുടെ രൂപം ടാറ്റു ചെയ്തായിരുന്നു തുടക്കം. റിക് പിന്നീട് വഴക്കിട്ട് വീടുവിട്ടിറങ്ങി. 21-ാമത്തെ വയസ്സില്‍ സോംബിയാകണമെന്ന മോഹം വന്നതോടെ മുഖത്ത് ടാറ്റു ചെയ്തു. പിന്നീട് ശരീരത്തിന്റെ 95 ശതമാനവും ടാറ്റു ചെയ്ത റിക് ഫാഷന്‍ ഷോകളില്‍ സജീവ സാന്നിധ്യമായി ലോകത്തിന്റെ ശ്രദ്ധയാര്‍ജ്ജിച്ചു.

ലേഡി ഗാഗയുടെ ശ്രദ്ധ നേടിയതോടെ അവരുടെ ബോള്‍ ദിസ് വേ എന്ന ആല്‍ബത്തിലെത്തി പ്രശസ്തി വാനോളമുയര്‍ന്നു. മാനസിക പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കില്ലെന്ന തീരുമാനം മാറ്റു. നിങ്ങള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ തുറന്നു സംസാരിക്കൂ. നമ്മുക്ക് പരസ്പരം രക്ഷകരാകാം റികിന്റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ ലേഡി ഗാഗ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ആറു വര്‍ഷമായി റിക് വിഷാദ രോഗത്തിലായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW