Tuesday, December 18, 2018 Last Updated 56 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 02.21 PM

ബഹ്റൈനില്‍ ഇമാമിന്റെ മൃതദേഹം തുണ്ടങ്ങളാക്കി കൃഷിയിടത്തില്‍ കണ്ടെത്തി; കൊലപാതകത്തിന് പിന്നിൽ ബംഗ്ലാദേശികൾ എന്ന് സംശയം

uploads/news/2018/08/239617/Gulf070818h.jpg

മനാമ : ബഹ്റൈനില്‍ ഇമാമിന്റെ മൃതദേഹം തുണ്ടങ്ങളാക്കി കൃഷിയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇബ്‌നുശദ്ദ മസ്ജിദിലെ ഇമാം ശൈഖ് അബ്ദുല്‍ജലീല്‍ ഹമൂദ് അല്‍സയ്യാദിയാണ് നിഷ്ഠുരമായി കൊല ചെയ്യപ്പെട്ടത്. ശനിയാഴ്ച പ്രഭാത നമസ്‌കാരത്തിന് ശേഷമാണ് ഇമാമിനെ കാണാതായത് .

ഇതിനെ തുടർന്ന് സുരക്ഷാവിഭാഗം ഊര്‍ജിതമായി അന്വേഷണം നടത്തിയിരുന്നുവെങ്കിലും സക്‌റാബ് ഏരിയയിലെ കൃഷിയിടത്തില്‍ ചാക്കുകളില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.

ഏഷ്യന്‍ വംശജരായ ചിലർ ചേർന്ന് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന് തെളിഞ്ഞിട്ടുണ്ട്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പള്ളിയില്‍ ബാങ്ക് വിളിക്കുന്ന ബംഗ്ലാദേശ് സ്വദേശിയുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബംഗ്ലാദേശി പൗരൻ നാട്ടുകാര്‍ക്കിടയില്‍ വിസ കച്ചവടം ചെയ്യുന്നത് അറിഞ്ഞ ശൈഖ് അല്‍സയ്യാദി ഇക്കാര്യം നീതിന്യായ മന്ത്രാലയത്തെയും മതകാര്യമന്ത്രാലയത്തിലും അറിയിച്ചിരുന്നു. തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടത് ബംഗ്ലാദേശിയെ പ്രകോപിപ്പിച്ചിരുന്നു.

രണ്ട് ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശൈഖിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു .

Ads by Google
Tuesday 07 Aug 2018 02.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW