ലണ്ടന്‍: വിദ്യാര്‍ത്ഥികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് അധ്യാപിക. മുന്‍ വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമോ എന്ന് ഗൂഗിള്‍ ചെയ്ത് കാര്യങ്ങള്‍ മനസിലാക്കിയ ശേഷമാണ് അധ്യാപിക വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. സ്വന്തം വീട്ടില്‍ വിളിച്ച് വരുത്തിയായിരുന്നു അധ്യാപിക വിദ്യാര്‍ത്ഥികളുമായി വഴിവിട്ട ബന്ധത്തിന് മുതിര്‍ന്നത്.
28കാരിയായ ബ്രിട്നി വെറ്റ്സല്‍ എന്ന ഹൈസ്കൂള്‍ അധ്യാപികയാണ് ഇതിന് പിന്നില്‍. ബാറ്റെരി ക്രീക്ക് ഹൈസ്കൂള്‍ അധ്യാപികയാണ് വെറ്റ്സല്‍. സ്കൂളിലെ വസന്തകാല അവധിക്കാണ് വെറ്റ്സല്‍ വിദ്യാര്‍ത്ഥികളെ വീട്ടില്‍ വിളിച്ചുവരുത്തിയത്.
വിദ്യാര്‍ത്ഥികളോട് തനിക്ക് താത്പര്യമുണ്ട് അവരെ താന്‍ വീഴ്ത്തുമെന്നും അധ്യാപിക സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളുടെ പഠനം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാന്‍ താന്‍ തയ്യാറല്ലെന്നും അതിന് മുമ്പ് അ സുന്ദരന്മാരെ താന്‍ വീഴ്തിയിരിക്കുമെന്നും അധ്യാപിക പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.
തുടര്‍ന്ന് വീട്ടില്‍ മദ്യവും മറ്റും ഉള്‍പ്പെടുത്തി അധ്യാപിക നടത്തിയ പാര്‍ട്ടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്ഷണം ലഭിച്ചിരുന്നു. പാര്‍ട്ടിക്ക് രണ്ട് ദിവസത്തിന് ശേഷമാണ് അധ്യാപിക മുന്‍ വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമോ എന്ന് ഗൂഗിള്‍ ചെയ്ത് നോക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ അധ്യാപികയുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തു.
ഏപ്രില്‍ ഒമ്പതിന് വിദ്യാര്‍ത്ഥികളെ വെറ്റ്സല്‍ തന്റെ വീട്ടിലേക്ക് വീണ്ടും ക്ഷണിച്ചു. വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ഇവരുമായി അധ്യാപിക ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വീട്ടില്‍ ക്ഷണിച്ച് വരുത്തി അധ്യാപിക നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ വിദ്യാര്‍ത്ഥികളുടെ സുഹൃത്ത് മാതാപിതാക്കളെ വിവരം അറിയിക്കുകയും ഇവര്‍ പോലീസില്‍ പരാതി പെടുകയുമായിരുന്നു.
ഏപ്രില്‍ 11ന് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 27ന് ഇവരെ സ്കൂളില്‍ നിന്നും പുറത്താക്കുകയും ചെയ്തു.