Sunday, December 16, 2018 Last Updated 20 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.31 AM

വംശീയവെറിയില്‍ ഇന്ത്യക്കാരനെ കൊന്ന യു.എസ്‌. പൗരനു ജീവപര്യന്തം

uploads/news/2018/08/239906/1.jpg

ന്യൂയോര്‍ക്ക്‌: വംശീയവിദ്വേഷത്തെത്തുടര്‍ന്ന്‌ ഇന്ത്യന്‍ എന്‍ജിനീയറെ വെടിവച്ചുകൊന്ന അമേരിക്കന്‍ മുന്‍ നാവിക ഉദ്യോഗസ്‌ഥനു ജീവപര്യന്തം. ഹൈദരാബാദുകാരനായ സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയര്‍ ശ്രീനിവാസ്‌ കുച്ചിബോട്ട്‌ലയെ കഴിഞ്ഞവര്‍ഷം കന്‍സാസ്‌ സിറ്റിയില്‍ കൊലപ്പെടുത്തിയ കുറ്റത്തിനാണ്‌ ആദം പ്യൂരിന്‍ടണിനെ തുടര്‍ച്ചയായ മൂന്നു ജീവപര്യന്തത്തിന്‌ ശിക്ഷിച്ചത്‌. 53 വയസുകാരനാണ്‌ പ്യൂരിന്‍ടണ്‍. ശ്രീനിവാസിനൊപ്പം അലോക്‌ മദാസാനി എന്ന മറ്റൊരു ഇന്ത്യക്കാരനെയും കന്‍സാസ്‌ സ്വദേശി ഗ്രില്ലോട്ട്‌ എന്നിവരെ പ്യൂരിന്‍ടണ്‍ പരുക്കേല്‍പ്പിച്ചിരുന്നു.
വംശീയ കൊലപാതകത്തില്‍ പ്യൂരിന്‍ടണ്‍ കുറ്റക്കാരനാണെന്ന്‌ ഈ വര്‍ഷം ആദ്യം ഫെഡറല്‍ കോടതി വിധിച്ചിരുന്നു. വംശീയത, നിറം, ദേശീയത എന്നീ കാരണങ്ങള്‍കൊണ്ടാണ്‌ ശ്രീനിവാസ്‌ കുച്ചിബോട്ട്‌ലയെയും മദാസാനിയെയും വെടിവച്ചതെന്ന്‌ ഫെഡറല്‍ കോടതിയിലെ വിചാരണയ്‌ക്കിടെ തുറന്ന കോടതിയില്‍ സമ്മതിച്ചിരുന്നു.
ശ്രീനിവാസ്‌ കുച്ചിബോട്ട്‌ലയുടെ കൊലപാതകം അമേരിക്കയിലെ ഏഷ്യന്‍ വംശജരെ പ്രത്യേകിച്ച്‌ ഇന്ത്യക്കാരെ ഭയചകിതരാക്കിയിരുന്നു. കടക്കൂ എന്റെ രാജ്യത്തില്‍നിന്ന്‌ എന്ന്‌ അലറിക്കൊണ്ടാണ്‌ കുച്ച്‌ബോട്ട്‌ലയെ പ്യൂരിന്‍ടണ്‍ വെടിവച്ചത്‌. വെടിവച്ചശേഷം ഒരു സുഹൃത്തിനോടു ഫോണിലും ബാര്‍ജീവനക്കാരനോടും താന്‍ രണ്ട്‌ ഇറാന്‍കാരെ വെടിവച്ചുവെന്ന്‌ പ്യൂരിന്‍ടണ്‍ പറഞ്ഞിരുന്നു.

Ads by Google
Thursday 09 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW