Sunday, December 16, 2018 Last Updated 23 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.58 PM

ഷവോമിയുടെ എം.ഐ എ2 ഇന്ത്യയില്‍; വില 16, 999 രൂപ

xiaomi

ഷവോമിയുടെ എം.ഐ എ2 ഇന്ത്യയില്‍ പുറത്തിറങ്ങി. 4ജിബി റാമും 64ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലിന് 16, 999 രൂപയാണ് വില. ഫോണിന്റെ ആദ്യ വേര്‍ഷന്‍ ആയ എം.ഐ എ വണ്‍ മികച്ച പ്രകടനമാണ് മാര്‍ക്കറ്റില്‍ കാഴ്ച വെച്ചത്. ആമസോൺ ഇന്ത്യയിലും എംഐ.കോമ്മിലും ഫോൺ വില്പനയ്ക്ക് എത്തും.

6ജിബി റാമും 128ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡല്‍ പുറത്തിറക്കുന്നുണ്ടെങ്കിലും വില എത്രയാണെന്ന് കമ്ബനി പ്രഖ്യാപിച്ചിട്ടില്ല. 5.99ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഫോണില്‍ ഉള്ളത്. കരുത്ത് പകരുക സ്നാപ്ഡ്രാഗണ്‍ 660 പ്രോസസറും.

ഷവോമിയുടെ രണ്ടാമത്തെ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണാണ് എം.ഐ എ2. ആന്‍ഡ്രോയിഡ് ഓറിയോവില്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത രണ്ട് ആന്‍ഡ്രോയിഡ് വേര്‍ഷന്‍ അപ്ഡേറ്റുകളും ഫോണില്‍ ലഭ്യമാവും എന്നാണ് റിപ്പോർട്ട്.
ഇരട്ടക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. 12 മെഗാപിക്സലിന്റെ സോണി ലെന്‍സും, 20 മെഗാപിക്സലിന്റെ മറ്റൊരു ലെന്‍സുമാണ് ക്യാമറക്ക് ഉള്ളത്. ഫോണിൽ സെല്‍ഫികള്‍ പകര്‍ത്തുന്നതിനായി 20 മെഗാ പിക്സലിന്റെ മുന്‍ ക്യാമറയും ഉണ്ട്.

ഈ വിലനിലവാരത്തില്‍ ലഭ്യമാവുന്ന ഏറ്റവും മികച്ച ക്യാമറയാണ് ഫോണില്‍ ഉള്ളതെന്ന് കരുതപ്പെടുന്നു. 4ജി എൽടിഇ, ബ്ലുടൂത് v5.0, ഡ്യൂവൽ-ബാൻഡ് വൈഫൈ 802.11എസി, മിറാകാസ്റ്, യൂഎസ്ബി ടൈപ്പ്-സി , ഐആർ എമ്മിറ്റർ എന്നീ കണക്റ്റിവിറ്റി സംവിധാനങ്ങളും ഉണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW