Sunday, August 19, 2018 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.49 AM

പലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിച്ച്‌ കൊളംബിയ

ബെഗോട്ട: പലസ്‌തീനെ സ്വതന്ത്ര രാഷ്‌ട്രമായി അംഗീകരിച്ച്‌ കൊളംബിയ. പുതിയ പ്രസിഡന്റ്‌ ഇവാന്‍ ഡ്യൂക്‌ ചുമതലയേല്‍ക്കുന്നതിന്‌ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണു സുപ്രധാന തീരുമാനമെടുത്തത്‌. പലസ്‌തീനെ സ്വതന്ത്ര, പരമാധികാര രാഷ്‌ട്രമായി അംഗീകരിക്കാന്‍ പ്രസിഡന്റ്‌ യുവാന്‍ മാനുവല്‍ സാന്റോസ്‌ തീരുമാനിച്ചതായി കൊളംബിയന്‍ വിദേശകാര്യമന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു. വടക്കേ അമേരിക്കയില്‍ കൊളംബിയയും പാനമയും മാത്രമാണ്‌ പലസ്‌തീന്റെ രാഷ്‌ട്രപദവി അംഗീകരിക്കാതിരുന്ന രാജ്യങ്ങള്‍.

Ads by Google
Friday 10 Aug 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW