Thursday, October 18, 2018 Last Updated 19 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.52 AM

പ്രവാസി വോട്ട്‌ ലോക്‌സഭ കടന്നു

uploads/news/2018/08/240168/d1.jpg

ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക്‌ പ്രോക്‌സി വോട്ടിനുള്ള (മുക്‌ത്യാര്‍ വോട്ട്‌) ബില്ലിന്‌ ലോക്‌സഭ അംഗീകാരം നല്‍കി. എന്നാല്‍, ബില്ലിനെ എതിര്‍ത്തു സംസാരിച്ച അംഗങ്ങളില്‍ പലരും പ്രോക്‌സി വോട്ട്‌ പ്രവാസിയുടെ രാഷ്‌ട്രീയ താത്‌പര്യത്തിന്‌ വിരുദ്ധമായി ചെയ്യാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടി. പ്രോക്‌സി വോട്ട്‌ നിര്‍ദേശത്തിന്‌ കഴിഞ്ഞ വര്‍ഷം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനായി 2017 ലെ ജനപ്രാതിനിധ്യ നിയമ ഭേദഗതിക്കുള്ള ബില്ലിനാണ്‌ ഇപ്പോള്‍ ലോക്‌സഭ അംഗീകാരം നല്‍കിയത്‌.
പ്രോക്‌സി വോട്ട്‌ സംബന്ധിച്ച ആശങ്കകള്‍ക്കെല്ലാം നിയമപരമായ പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന്‌ കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. ഇ- വോട്ടിങ്‌ സംവിധാനം പൂര്‍ണമായും സുരക്ഷിതവും സുതാര്യവുമാകില്ല. അതിനായി കൂടുതല്‍ സാങ്കേതിക കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമാണ്‌. കുടിയേറ്റ തൊഴിലാളികള്‍ക്ക്‌ പോസ്‌റ്റല്‍ ബാലറ്റ്‌ സംവിധാനം അപ്രായോഗികമായതിനാലാണു നിയമഭേദഗതിയെന്നും മന്ത്രി പറഞ്ഞു.
പ്രവാസികള്‍ക്ക്‌ വോട്ടര്‍ പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട്‌ വോട്ട്‌ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ നിയോഗിച്ചു വോട്ട്‌ ചെയ്യാനുള്ള അവസരമാണ്‌ ബില്ലില്‍ വ്യവസ്‌ഥ ചെയ്യുന്നത്‌. പ്രോക്‌സി വോട്ട്‌ ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാളും (മുക്‌ത്യാര്‍) അതേ മണ്ഡലത്തില്‍ തന്നെയുള്ള ആളായിരിക്കണം. പകരം വ്യക്‌തിയെ ചുമതലപ്പെടുത്തിക്കൊണ്ട്‌ ആറും മാസം മുന്‍പ്‌ റിട്ടേണിങ്ങ്‌ ഓഫീസര്‍ക്ക്‌ അപേക്ഷ നല്‍കണം. ഇങ്ങനെ ഒരു പ്രാവശ്യം ചുമതലപ്പെടുത്തുന്ന പകരം വ്യക്‌തിക്കും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലും പ്രവാസിക്കു വേണ്ടി വോട്ട്‌ ചെയ്യാം.
സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച ഇക്കാലത്ത്‌ പ്രോക്‌സി വോട്ടിന്റെ ആശ്യകത എന്താണെന്നു ജയദേവ്‌ ഗല്ല (ടി.ഡി.പി.) ചോദിച്ചു. 40 ശതമാനം പ്രവാസികളുള്ള പഞ്ചാബിന്‌ ബില്ല്‌ ഏറെ ഗുണം ചെയ്യുമെന്നു പ്രേംസിംങ്‌ ചാന്ദുമജ്ര (ശിരോമണി അകാലിദള്‍) പറഞ്ഞു. ഇന്ത്യക്ക്‌ പുറത്ത്‌ ജോലി ചെയ്യുന്ന ഒരു വനിത തന്റെ ഭര്‍ത്താവിനെ പ്രോക്‌സി വോട്ടിന്‌ ചുമതലപ്പെടുത്തുകയും അയാള്‍ ഭാര്യയുടെ താല്‍പര്യത്തിന്‌ വിരുദ്ധമായി വോട്ട്‌ ചെയ്യുകയും ചെയ്‌താല്‍ ഇത്‌ നിയമത്തിന്റെ ലംഘനമാകുമെന്നു ബില്ലിനെ എതിര്‍ത്തു സംസാരിച്ച കലികേഷ്‌ നാരായണ്‍ സിംങ്‌ ദിയോ (ബി.ജെ.ഡി.) പറഞ്ഞു. രാജ്യസഭയില്‍ കൂടി അംഗീകാരം കിട്ടിയാലേ ബില്ലിനു നിയമപ്രാബല്യം കൈവരൂ.

Ads by Google
Friday 10 Aug 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW