Sunday, December 16, 2018 Last Updated 29 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.52 AM

ഹരിവംശ്‌ നാരായണ്‍ സിങ്‌ രാജ്യസഭാ ഉപാധ്യക്ഷന്‍

uploads/news/2018/08/240169/d2.jpg

ന്യൂഡല്‍ഹി : എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ഹരിവംശ്‌ നാരായണ്‍ സിങ്‌ രാജ്യസഭാ ഉപാധ്യക്ഷന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പായി നടന്ന ഭരണ- പ്രതിപക്ഷ ബലപരീക്ഷണത്തില്‍ 125 വോട്ടുകള്‍ നേടി വിജയിച്ചാണ്‌ എന്‍.ഡി.എ. നേതൃത്വത്തിലുള്ള ഭരണപക്ഷം രാജ്യസഭയിലും കരുത്തുകാട്ടിയത്‌. ബിഹാറില്‍നിന്നുള്ള ജെ.ഡി.യു. അംഗമാണ്‌ ഹരിവംശ്‌ നാരായണണ്‍ സിങ്‌. കോണ്‍ഗ്രസിലെ പി.ജെ. കുര്യന്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണു പുതിയ ഉപാധ്യക്ഷനെ തെരഞ്ഞെടുത്തത്‌.കോണ്‍ഗ്രസില്‍ നിന്നുള്ള എതിര്‍സ്‌ഥാനാര്‍ഥി ബി.കെ. ഹരിപ്രസാദിന്‌ 105 വോട്ടുകളാണു ലഭിച്ചത്‌.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബിജു ജനതാദളിന്റെ പിന്തുണ നേടിയെടുക്കാന്‍ സാധിച്ചതാണ്‌ ബി.ജെ.പിയെ തുണച്ചത്‌. ടി.ആര്‍.എസിനൊപ്പം ബി.ജെ.ഡി. കൂടി ബി.ജെ.പി. പക്ഷത്തേക്കു ചാഞ്ഞതോടെ സകല പ്രതീക്ഷയും കൈവിട്ട അവസ്‌ഥയിലായിരുന്നു കോണ്‍ഗ്രസ്‌. എന്‍.ഡി.എ. പക്ഷത്ത്‌ എല്ലാ അംഗങ്ങളും വോട്ടെടുപ്പുദിവസം ഹാജരായി. വൃക്കമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കുശേഷം കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ഇന്നലെ ആദ്യമായി സഭയിലെത്തി. പി.ഡി.പിയും വൈ.എസ്‌.ആര്‍. കോണ്‍ഗ്രസും സമാജ്‌ വാദി പാര്‍ട്ടിയും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള നീക്കത്തില്‍ പ്രതിപക്ഷ നിരയിലെ മുഖ്യകക്ഷികളായ കോണ്‍ഗ്രസില്‍നിന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും രണ്ട്‌ അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വോട്ട്‌ ആവശ്യപ്പെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആം ആദ്‌മി പാര്‍ട്ടിയും വിട്ടുനിന്നു.
നാലു പതിറ്റാണ്ട്‌ കോണ്‍ഗ്രസ്‌ കൈയടക്കിവച്ച ഉപാധ്യക്ഷ സ്‌ഥാനമാണ്‌ സഖ്യകക്ഷികള്‍ക്കൊപ്പം കൃത്യമായ കരുനീക്കങ്ങളിലടെ ബി.ജെ.പി. പിടിച്ചെടുത്തത്‌. വിജയിച്ച ഹരിവംശ്‌ സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിപക്ഷ നേതാവ്‌ ഗുലാം നബി ആസാദും മറ്റു കക്ഷി നേതാക്കളും അഭിനന്ദിച്ചു. രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ വിശാല പ്രതിപക്ഷ സഖ്യം രൂപപ്പെട്ടു വരുന്നതിനിടയിലെ പരാജയം പ്രതിപക്ഷത്തിന്‌ കനത്ത തിരിച്ചടിയാകും. പ്രതിപക്ഷത്തെ ആസൂത്രണമില്ലായ്‌മയും നേതൃത്വത്തിന്റെ അഭാവവും പ്രകടമാക്കിയ തെരഞ്ഞെടുപ്പ്‌ കോണ്‍ഗ്രസിനും കടുത്ത ക്ഷീണമായി.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Friday 10 Aug 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW