Thursday, October 18, 2018 Last Updated 14 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.56 AM

നെഹ്‌റു ട്രോഫി മാറ്റി

uploads/news/2018/08/240219/k4.jpg

ആലപ്പുഴ: കനത്തമഴയെത്തുടര്‍ന്നു നാളെ നടക്കാനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. 18നും 21നും ഇടയില്‍ നടത്താനാണു തീരുമാനം. ജലമേളയിലെ മുഖ്യാതിഥി ക്രിക്കറ്റ്‌ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ സൗകര്യംകൂടി കണക്കിലെടുത്താവും പുതിയ മത്സരത്തീയതി. അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നു ധനമന്ത്രി ടി.എം. തോമസ്‌ ഐസക്ക്‌ അറിയിച്ചു.
കനത്തമഴയ്‌ക്കൊപ്പം ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുകയും ചെയ്‌ത പശ്‌ചാത്തലത്തില്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാലാണ്‌ ജലോത്സവം മാറ്റിയത്‌. ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തവര്‍ക്കെല്ലാം ജലോത്സവം കാണാന്‍ സൗകര്യം നല്‍കും. മാറ്റിവച്ച ദിവസം എത്താനാവാത്തവര്‍ക്കു പണം തിരികെ നല്‍കും. 18ന്‌ നടക്കുന്ന പുളിങ്കുന്ന്‌ വള്ളംകളി ഒഴികെയുള്ളതെല്ലാം നിശ്‌ചിത സമയത്ത്‌ തന്നെ നടക്കും.

Ads by Google
Friday 10 Aug 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW