Sunday, December 16, 2018 Last Updated 30 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.02 AM

പ്രീ സീസണ്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ്‌ കപ്പ്‌ : റയാലിനും ചെല്‍സിക്കും ജയം

uploads/news/2018/08/240226/s4.jpg

ന്യൂയോര്‍ക്ക്‌: പ്രീ സീസണ്‍ ചാമ്പ്യന്‍ഷിപ്പായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ്‌ കപ്പില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ റയാല്‍ മാഡ്രിഡിനും ഇംഗ്ലീഷ്‌ വമ്പന്മാരായ ചെല്‍സിക്കും തകര്‍പ്പന്‍ ജയം.
അമേരിക്കയില്‍ നടന്ന മത്സരങ്ങളില്‍ റയാല്‍ ഇറ്റാലിയന്‍ ക്ലബ്‌ എ.എസ്‌. റോമയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചപ്പോള്‍ ഫ്രഞ്ച്‌ ക്ലബ്‌ ലിയോണിനെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്‌ ചെല്‍സി വിജയം കണ്ടത്‌.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടിയ വെയ്‌ല്‍സ്‌ താരം ഗാരെത്‌ ബെയ്‌ലിന്റെ മികച്ച പ്രകടനമാണ്‌ റയാലിനു ജയമൊരുക്കിയത്‌.
മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോയിലൂടെ റയാല്‍ ലീഡ്‌ നേടി. ബെയ്‌ലായിരുന്നു ഗോളിനു വഴിയൊരുക്കിയത്‌. 15-ാം മിനിറ്റില്‍ സ്വയം സ്‌കോര്‍ ചെയ്‌ത ബെയ്‌ല്‍ ലീഡ്‌ രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതിയില്‍ 2-0ന്‌ മുന്നില്‍ നിന്ന റയാലിനെതിരേ മത്സരത്തിന്റെ 83-ാം മിനിറ്റില്‍ കെവിന്‍ സ്‌ട്രൂട്ട്‌മാനാണ്‌ റോമയുടെ ആശ്വാസ ഗോള്‍ നേടിയത്‌.
മറ്റൊരു മത്സരത്തില്‍ ലിയോണിനെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്‌കോറിനാണ്‌ ചെല്‍സി ജയിച്ചത്‌. കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി ഷീല്‍ഡിനു വേണ്ടിയുള്ള മത്സരത്തില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയോടു തോറ്റ ചെല്‍സി ഇന്നലെ നിശ്‌ചിത സമയത്ത്‌ ലിയോണിനോട്‌ 0-0 സമനില വഴങ്ങിയിരുന്നു.
എയ്‌ഡന്‍ ഹസാര്‍ഡ്‌, ഒളിവര്‍ ഗിറൗഡ്‌, എന്‍ഗോളോ കാന്റെ, ഗാരി കാഹില്‍ എന്നിവരില്ലാതെയാണ്‌ മൗറീസിലോ സാറി ആദ്യ ഇലവനെ ഇറക്കിയത്‌. എന്നാല്‍ രണ്ടാം പകുതിയില്‍ ഇവര്‍ കളത്തിലിറങ്ങിയെങ്കിലും നിശ്‌ചിത സമയത്ത്‌ വിജയഗോള്‍ നേടാനായില്ല.

Ads by Google
Friday 10 Aug 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW