Sunday, August 19, 2018 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Friday 10 Aug 2018 02.17 AM

രാമായണത്തിലെ വിശ്വദര്‍ശനം

uploads/news/2018/08/240245/re4.jpg

പ്രപഞ്ചം ആകമാനമുള്ള വൈവിധ്യങ്ങളെ സമാഹരിച്ചും വൈരുദ്ധ്യങ്ങളെ സമന്വയിപ്പിച്ചും ഏകത്വം ദര്‍ശിക്കുകയെന്ന ഉത്തമ സങ്കല്‍പ്പം രാമായണത്തിന്റെ ജീവനാഡിയാണ്‌.

രാമന്‍ എന്ന കേന്ദ്രസങ്കല്‍പ്പത്തെ ആസ്‌പദമാക്കിയാണു രാമായണ ധര്‍മ്മം നിര്‍വഹിച്ചിരിക്കുന്നത്‌. നിന്ദിക്കുകയും നിരസിക്കുകയുമല്ല ഉള്‍ക്കൊള്ളുകയും വളരുകയുമാണ്‌ പൂര്‍ണതയ്‌ക്ക്‌ ആവശ്യമെന്നു രാമായണം നിര്‍ദേശിക്കുന്നു.

പ്രപഞ്ചത്തിലെ, പുല്ലു തുടങ്ങി തേജോഗോളം വരെയുള്ള എല്ലാ വ്യക്‌തിത്വത്തിനും പ്രാതിനിധ്യവും പ്രാധാന്യവും നല്‍കിക്കൊണ്ടാണ്‌ രാമായണത്തിന്റെ ധര്‍മ്മം പുലരുന്നത്‌.

വിവിധ ഗുണങ്ങള്‍, വികാരങ്ങള്‍, ദണ്ഡനീതികള്‍, സാമ്രാജ്യങ്ങള്‍, ലോകങ്ങള്‍, മണ്ഡലങ്ങള്‍, രസങ്ങള്‍, ഭാവങ്ങള്‍, യോഗസിദ്ധാന്തങ്ങള്‍, പ്രജാ-രാജാ ബന്ധങ്ങള്‍, ഭാര്യ-ഭര്‍തൃബന്ധങ്ങള്‍, മാര്‍ഗങ്ങള്‍, യുദ്ധമുറകള്‍, വ്യക്‌തിത്വങ്ങള്‍, കുടുംബ ബന്ധങ്ങള്‍, സാഹോദര്യങ്ങള്‍, മന്ത്രങ്ങള്‍, ഔഷധികള്‍, മനുഷ്യര്‍, ദേവന്മാര്‍, രാക്ഷസന്മാര്‍, വാനരന്മാര്‍, ഉപദേവതകള്‍, പിതൃക്കള്‍, ത്രിമൂര്‍ത്തികള്‍, ചരാചരങ്ങള്‍, തേജോഗോളങ്ങള്‍ എന്നിങ്ങനെ പ്രപഞ്ച സങ്കല്‍പ്പത്തിലെ സര്‍വവും ധര്‍മ്മോപാധികളാക്കിക്കൊണ്ടാണ്‌ രാമന്‍ എന്ന സങ്കല്‍പ്പത്തെ കേന്ദ്രമാക്കി രാമായണ ചര്‍ച്ച സമ്പൂര്‍ണമാകുന്നത്‌.

പ്രപഞ്ചത്തില്‍ ഇന്നോളമുള്ള ചലനങ്ങള്‍ക്കും പ്രതിചലനങ്ങള്‍ക്കും, അടിസ്‌ഥാനമായി നില്‍ക്കുന്ന കേന്ദ്രസത്ത, ബ്രഹ്‌മ സങ്കല്‍പ്പത്തെ ആസ്‌പദിച്ച്‌ ക്രോഡീകരിക്കുന്നു. ധര്‍മ്മം മാര്‍ഗമാക്കിക്കൊണ്ട്‌ ലക്ഷ്യം ചൂണ്ടിക്കാട്ടുന്ന മഹത്തായ സേവനവും വിശ്വദര്‍ശനക്ഷമമായ തത്ത്വബോധവും രാമായണം വളര്‍ത്തിയെടുക്കുന്നു.

അന്യഭാവങ്ങളെ നിരാകരിക്കാനും മനുഷഭാവത്തെ നിഷ്‌ക്കാസനം ചെയ്യാനും ഉപദേശം നല്‍കുന്ന രാമായണം വിശ്വദര്‍ശന യോഗ്യമായ കാര്യക്ഷമത കാഴ്‌ചവയ്‌ക്കുന്നു.

*** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW