Saturday, February 16, 2019 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 11.23 AM

മരണക്കിടക്കയില്‍ നിന്നും തിരികെ വന്ന സല്‍മാന്റെ നായികയ്ക്ക് പറയാനുള്ളത്(വീഡിയോ)

thanks

ബോളിവുഡില്‍ തൊണ്ണൂറുകളില്‍ സല്‍മാന്‍ ഖാന്റെ നായികയായി തിളങ്ങിയിരുന്ന നടിയായിരുന്നു പൂജ ദഡ്വാള്‍. ക്ഷയരോഗമെന്ന അഗ്നിപരീക്ഷയെ അതിജീവിച്ച പൂജ ഇപ്പോഴിതാ സല്‍മാന്റെ നല്ല മനസിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഗുരുതരമായ ക്ഷയരോഗം പിടിപ്പെട്ട് ആരാലും സഹായിക്കാനില്ലാതെ ആശുപത്രിയുടെ കുടുസു മുറിയില്‍ ദിനങ്ങള്‍ തള്ളിനീക്കിയ പൂജയ്ക്ക് ആശ്വാസമായത് സല്‍മാനായിരുന്നു.

മാര്‍ച്ച് രണ്ടിനായിരുന്നു പൂജയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്ഷയരോഗം കാര്‍ന്നു തിന്ന അവരുടെ ശരീരത്തിന്റെ തൂക്കം അന്ന് വെറും 23 കിലോയായിരുന്നു. ഇന്ന് 43 കിലോ ആയി ഉയര്‍ന്നു. കുറച്ചു കാലം കൂടി മരുന്ന് തുടരേണ്ടി വരുമെന്നു നടിയെ ചികിത്സിച്ച ഡോ. ലളിത് ആനന്ദെ പറഞ്ഞു. കൂട്ടുകാരും കുടുംബവും തന്നെ ഉപേക്ഷിച്ചു. തന്റെ ശ്വാസകോശം ഗുരുതരാവസ്ഥയിലാണെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കടുത്ത ചുമയും ശ്വാസംമുട്ടലും ആരോഗ്യം അനുദിനം വഷളാക്കി. എന്നെപ്പോലെ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് മരണമടയുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ടെന്നു അന്ന് താന്‍ മനസിലാക്കി. എന്നാല്‍ തോല്‍ക്കാന്‍ മനസ് അനുവദിച്ചില്ല. പൊരുതാന്‍ തീരുമാനിച്ചു. രോഗത്തെ ജയിക്കാന്‍ അനുവദിക്കരുതെന്നും തീരുമാനിച്ചു.

ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ പൂജയുടെ സാമ്പത്തിക സ്ഥിതി മോശമായിരുന്നു. തുടര്‍ന്നാണ് സല്‍മാന്‍ ഖാന്റെ കീഴിലുള്ള ഫൗണ്ടേഷനെക്കുറിച്ച് അറിയുന്നതും അദ്ദേഹത്തെ ബന്ധപ്പെടുന്നതും. എന്നാല്‍ പ്രതികരണമൊന്നുണ്ടായില്ല. എന്നാല്‍ പിന്നീട് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ തന്നെ ബന്ധപ്പെടുകയും ആവശ്യമായ സഹായം നല്‍കുകയും ചെയതെന്നും പൂജ നന്ദിയോടെ പറയുന്നു. തന്നേക്കൊണ്ട് സാധ്യമായ വിധത്തില്‍ സഹായിച്ചെന്നു സല്‍മാന്‍ പ്രതികരിച്ചു. പൂജ ഗുരുതരാവസ്ഥയിലാണെന്ന് ആദ്യം അറിഞ്ഞില്ല. ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ചെന്നു കരുതുന്നെന്നും സല്‍മാന്‍ പ്രതികരിച്ചു.

ദുരിത നാളുകളില്‍ തനിക്കു താങ്ങായി നിന്നത് സല്‍മാന്‍ ഖാനായിരുന്നെന്നു നടി നന്ദിയോടെ സ്മരിക്കുന്നു. ക്ഷയ രോഗികള്‍ക്കു സമൂഹത്തില്‍ അവഗണന നേരിടേണ്ടി വരാറുണ്ട്. തനിക്കും അത്തരം സാഹചര്യം ഉണ്ടായി. സല്‍മാനാണ് ഈ സന്ദര്‍ഭത്തില്‍ തനിക്കു പിന്തുണ നല്‍കിയതെന്നു മുംബൈ മിററിനു നല്‍കിയ അഭിമുഖത്തില്‍ പൂജ പറഞ്ഞു. തനിക്കാവശ്യമായ വസ്ത്രങ്ങള്‍, സോപ്പ്, ഡയപ്പര്‍, ഭക്ഷണം, മരുന്ന് എല്ലാം നല്‍കിയത് സല്‍മാന്റെ മേല്‍നോട്ടത്തിലുള്ള ബീയിങ് ഹ്യൂമന്‍ ഫൗണ്ടേഷനായിരുന്നു. അഗ്നിപരീക്ഷ മറികടന്നതിന്റെ കടപ്പാട് പൂര്‍ണമായും സല്‍മാന് സമര്‍പ്പിക്കുന്നു. മള്‍ട്ടി വിറ്റാന്‍മിന്‍, പ്രോട്ടീന്‍ തുടങ്ങിയ ലഭ്യമാക്കാനും അദ്ദേഹം പ്രത്യേക താല്‍പര്യമെടുത്തുവെന്നും പൂജ പറയുന്നു. 1995-ല്‍ വീര്‍ഗതി എന്ന ചിത്രത്തിലാണ് സല്‍മാനോടൊപ്പം പൂജ സഹനടിയായി അഭിനയിച്ചത്. ഹിന്ദുസ്ഥാന്‍, ഡബ്ദാബ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW