Monday, July 22, 2019 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.14 PM

പുതിയ ഹോണ്ട സിആര്‍ - വി പെട്രോള്‍ എന്‍ജിനിലും എത്തുന്നു

honda

ഒക്ടോബറില്‍ സിആര്‍-വിയുടെ എസ്‌യുവി എത്തുമെന്ന് ഹോണ്ട മുമ്പ് അറിയിച്ചിരുന്നു. ഈ വാഹനം ഡീസല്‍ എന്‍ജിനില്‍ മാത്രം പുറത്തിറക്കാനിരുന്നതാണ്. എന്നാൽ, ഇപ്പോഴിതാ പെട്രോള്‍ എന്‍ജിനിലും പുറത്തിറക്കാനൊരുങ്ങുകയാണ് ഹോണ്ട. സിആര്‍-വിയുടെ അഞ്ചാം തലമുറയാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്.

മൂന്ന് നിരയിലായി ഏഴ് സീറ്റുകള്‍ നല്‍കിയിരിക്കുന്നുവെന്നതാണ് അഞ്ചാം തലമുറ സിആര്‍-വിയുടെ ഉള്‍വശത്തെ പ്രധാനമാറ്റം. വിദേശ വിപണിയിൽ മുമ്പ് തന്നെ അഞ്ചാം തലമുറ സിആര്‍-വി എത്തിയിരുന്നു.

honda

പുതിയ വിവരങ്ങള്‍ അനുസരിച്ച് 2.0 ലിറ്റര്‍ ഐ-വിടെക് എന്‍ജിനിലും സിആര്‍വി നിരത്തിലെത്തിക്കും. 1.6 ലിറ്റര്‍ ഡിസല്‍ എന്‍ജിനിലാണ് സിആര്‍-വി എത്തുകയെന്നാണ് കമ്പനി മുൻപ് അറിയിച്ചിരുന്നത്.

ഫോര്‍ഡ് എന്‍ഡെവര്‍, ടയോട്ട ഫോര്‍ച്യൂണര്‍, ഇസുസു എംയു-എക്സ്, സ്‌ക്വോഡ കോഡിയാക്, ഫോക്സ്വാഗൺ ടൈഗൂണ്‍ എന്നിവയാണ് സിആര്‍-വിയുടെ എതിരാളികള്‍. വാഹനത്തിന് 26 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2.0 ലിറ്റര്‍ എന്‍ജിന്‍ 154 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 120 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW