Saturday, October 20, 2018 Last Updated 26 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.46 PM

യമഹ മൂന്നാം തലമുറ R15 ബൈക്കിന്‍റെ വില വർധിപ്പിച്ചു

yamaha
 yamaha india increases price of yzf r15 v3 by 2000

ഇക്കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിലാണ് യമഹയുടെ മൂന്നാം തലമുറ R15 അവതരിച്ചത്. ഇപ്പോഴിതാ ഇന്ത്യയിൽ യമഹ R15 ന്‍റെ വില വർധിച്ചു. 2,000 രൂപയുടെ വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. പുതുക്കിയ വില 1.27 ലക്ഷം രൂപയാണ്. ഉൽപ്പാദന ചിലവ് വർധിച്ചതാണ് വിലക്കൂട്ടാനുള്ള കാരണമായി കമ്പനി ചൂണ്ടികാണിച്ചിരിക്കുന്നത്.

നിലവിൽ സുസുക്കി ജിക്‌സര്‍ SF,ബജാജ് പള്‍സര്‍ RS200, ഹോണ്ട CBR 150 എന്നീ ബൈക്കുകളാണ് യമഹ R15യ്ക്ക് പ്രധാന എതിരാളികളായിട്ടുള്ളത്. പുതിയ R15 മോട്ടോജിപി എഡിഷനെ കൂടി വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് യമഹ.

അഗ്രസീവ് ലുക്കുള്ള ഹെഡ് ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രമെന്‍റ് ക്ലസ്റ്റർ എന്നിവ ബൈക്കിന്‍റെ എടുത്തുപറയേണ്ട സവിശേഷതകളാണ്. റേസിംഗ് ബ്ലൂ, തണ്ടര്‍ ഗ്രേയ് എന്നീ രണ്ടു നിറങ്ങളിലാണ് ബൈക്ക് ലഭ്യമാകുന്നത്. 155 സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാണ് യമഹ R15ന് ഉള്ളത്.

എൻജിൻ 19.03 ബിഎച്ച്പിയും 15എൻഎം ടോർക്കും നൽകുന്നു. 6 സ്പീഡ് ഗിയർബോക്സും ബൈക്കിൽ ഇടംതേടിയിട്ടുണ്ട്. സ്ലിപ്പർ ക്ലച്ചിന്‍റെ പിന്തുണയുമുണ്ട് ബൈക്കിന്. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ ഒരുക്കുന്നത്. ഡിസ്ക് ബ്രേക്കുകളാണ് ഇരുചക്രങ്ങളിലും ബ്രേക്കിങ് ഒരുക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW