Tuesday, October 16, 2018 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 03.18 PM

ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതില്‍ അനിശ്ചിതത്വം; പോലീസിന്റെ നീക്കം ജാഗ്രതയോടെ

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പഞ്ചാബ് പോലീസിന്റെ ഒരു സംഘം ഉച്ചയോടെ ബിഷപ്പ് ഹൗസില്‍ എത്തിയിരുന്നു.
Bishop franco

കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനുള്ള കേരള പോലീസിന്റെ ശ്രമം നീളുന്നു. അറസ്റ്റ് ഭയന്ന ബിഷപ്പ് വിശ്വാസികളെ കൂട്ടത്തോടെ ബിഷപ്പ് ഹൗസിലേക്ക് വിളിച്ചുവരുത്തിയ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ പോലീസിന്റെ നീക്കം.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പഞ്ചാബ് പോലീസിന്റെ ഒരു സംഘം ഉച്ചയോടെ ബിഷപ്പ് ഹൗസില്‍ എത്തിയിരുന്നു. എന്നാല്‍ കേരള പോലീസ് ഇതുവരെ ഇവിടെ എത്തിയിട്ടില്ലെന്നാണ് സൂചന.

പോലീസ് എത്തിയാല്‍ നേരിടാന്‍ ബിഷപ്പുമായി ബന്ധപ്പെട്ടവര്‍ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയതിനാല്‍ ജാഗ്രതയിലാണ് പോലീസ്. വിശ്വാസികളെ ഇളക്കിവിട്ട് ഒരു സംഘര്‍ഷം ഉണ്ടാക്കാന്‍ ബിഷപ്പ് മടിക്കില്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW