Saturday, March 23, 2019 Last Updated 9 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.08 AM

ഡ്രൈവിങ്‌ ലൈസന്‍സ്‌ ഇനി കൊണ്ടു നടക്കേണ്ട; ഡിജിലോക്കറില്‍ മതി

uploads/news/2018/08/240363/2.jpg

ന്യൂഡല്‍ഹി: ഡ്രൈവിങ്‌ ലൈസന്‍സ്‌ ഇനി കൈയില്‍ കൊണ്ടുനടക്കേണ്ട. പരിശോധനയ്‌ക്കു പോലീസോ മറ്റോ ആവശ്യപ്പെട്ടാല്‍ ഡിജിലോക്കറില്‍ ഇവയുടെ പകര്‍പ്പ്‌ കാട്ടിയാല്‍ മതി. ഡിജിലോക്കറിലെ (എംപരിവാഹന്‍ മൊബൈല്‍ ആപ്പ്‌) ഡിജിറ്റല്‍ പകര്‍പ്പുകള്‍ സ്വീകാര്യമാണെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി.
ഡിജിലോക്കറില്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ യഥാര്‍ഥ രേഖകളായി പരിഗണിക്കണമെന്നാണ്‌ ഐ.ടി. നിയമം 2000 ല്‍ പറയുന്നത്‌. നിയമം എല്ലാ സംസ്‌ഥാനങ്ങളിലും ബാധകമാക്കിയിട്ടുണ്ടുതാനും.
പുതിയ സംവിധാനത്തെ തുടക്കത്തിലേ അംഗീകരിച്ചത്‌ ബിഹാറും മധ്യപ്രദേശും കര്‍ണാടകയുമാണ്‌. എന്നാലിപ്പോള്‍ ഇത്‌ അംഗീകരിക്കാന്‍ എല്ലാ സംസ്‌ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഡ്രൈവിങ്‌ ലൈസന്‍സ്‌, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍, ഇന്‍ഷുറന്‍സ്‌ രേഖകള്‍ എന്നിവയെല്ലാം ഇതോടെ എംപരിവാഹന്‍ മൊബൈല്‍ ആപ്പില്‍ സൂക്ഷിച്ചാല്‍ മതി. ആപ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ അതിനെ ആധാറുമായി ബന്ധിപ്പിക്കുകയാണ്‌ ആദ്യം വേണ്ടത്‌. പിന്നീട്‌ രേഖകള്‍ ആപ്പിലേക്ക്‌ സേവ്‌ ചെയ്യാം. പോലീസോ മറ്റോ ആവശ്യപ്പെട്ടാല്‍ അവരെ ആപ്പിന്റെ ക്യു.ആര്‍. കോഡ്‌ കാട്ടിയാല്‍ മതി. ഇതില്‍നിന്നു വിവരങ്ങളെടുക്കാന്‍ അവര്‍ക്കാകും.
വാഹനത്തിന്റെ രേഖകള്‍ റദ്ദാക്കാന്‍ പോലും ഇനി അധികൃതര്‍ക്ക്‌ ഉടമകളെ വിളിച്ചുവരുത്തി രേഖകള്‍ പിടിച്ചെടുക്കേണ്ട കാര്യമില്ല.
വാഹന്‍ അല്ലെങ്കില്‍ സാരഥി ഡേറ്റാബേസില്‍നിന്ന്‌ ചെല്ലാന്‍ സംവിധാനത്തിലൂടെ ഇതൊക്കെ അധികൃതര്‍ക്കു കൈകാര്യം ചെയ്യാനാവുന്നതേയുള്ളൂ.

Ads by Google
Saturday 11 Aug 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW