Saturday, December 15, 2018 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.08 AM

നെഹ്‌റുവിനെതിരായ പരാമര്‍ശം: ദലൈലാമ ഖേദം പ്രകടിപ്പിച്ചു

uploads/news/2018/08/240365/4.jpg

ന്യൂഡല്‍ഹി: ഇന്ത്യാ വിഭജനത്തിനു കാരണം ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വാര്‍ഥതയാണെന്ന വിവാദപരാമര്‍ശത്തില്‍ ഖേദംപ്രകടിപ്പിച്ച്‌ ടിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമ.
തന്റെ പ്രസ്‌താവന വിവാദം സൃഷ്‌ടിച്ചെന്നും തെറ്റായ പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ഗോവ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിലെ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെ ദലൈലാമ നടത്തിയ പരാമര്‍ശമാണു വിവാദമായത്‌. സ്വാതന്ത്ര്യലബ്‌ദിക്കുശേഷം മുഹമ്മദാലി ജിന്ന പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യയും പാകിസ്‌താനും വേര്‍പിരിയില്ലായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശനം. ജിന്നയെ പ്രധാനമന്ത്രിയാക്കണമെന്നായിരുന്നു മഹാത്മാ ഗാന്ധിയുടെ ആഗ്രഹം.
നെഹ്‌റു ഇക്കാര്യം സമ്മതിച്ചില്ല. പ്രഥമപ്രധാനമന്ത്രിയാകണമെന്ന നെഹ്‌റുവിന്റെ സ്വാര്‍ഥതയായിരുന്നു ഇതിനു പിന്നിലെന്നും ദലൈലാമ അഭിപ്രായപ്പെട്ടിരുന്നു. ഇതു വിവാദമായതോടെയാണ്‌ അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്‌.

Ads by Google
Saturday 11 Aug 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW