Saturday, December 15, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.16 AM

കര്‍ക്കിടക വാവുബലി: സുരക്ഷ ശക്‌തമാക്കി

uploads/news/2018/08/240486/k6.jpg

കൊച്ചി/തിരുവനന്തപുരം: ചെറുതോണി അണക്കെട്ട്‌ തുറന്നതിനെത്തുടര്‍ന്ന്‌ പുഴകളില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ക്കിടക വാവുബലി അര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക്‌ എറണാകുളം ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആലുവ ശിവക്ഷേത്രം, ചേലാമറ്റം മഹാവിഷ്‌ണുക്ഷേത്രം ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ സുരക്ഷ ശക്‌തമാക്കി. ഇവിടങ്ങളില്‍ ബലിയിടാന്‍ പെരിയാറില്‍ ഇറങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ജനങ്ങള്‍ തിങ്ങിക്കൂടുന്ന പ്രദേശങ്ങളിലെത്തി ബലിയിടുന്നത്‌ ഒഴിവാക്കണമെന്നും വീടുകള്‍ക്കു സമീപമുള്ള ക്ഷേത്രങ്ങള്‍ ഇതിനായി തെരഞ്ഞെടുക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു.
ആലുവ മണപ്പുറത്ത്‌ തീരരക്ഷാസേനയുടെയും ദേശീയ ദുരന്തപ്രതികരണസേനയുടെയും സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്‌. ദേശീയ ദുരന്തപ്രതികരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ ഇന്നലെ ഉച്ചയോടെ ആലുവയില്‍ വിന്യസിച്ചു. അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും സുരക്ഷയ്‌ക്കു പുറമെയാണിത്‌. മൂന്നു ബോട്ടുകള്‍, 20 ലൈറ്റ്‌ ബോട്ടുകള്‍, 40 ലൈഫ്‌ ജാക്കറ്റുകള്‍, പ്രത്യേക റോപുകള്‍, സ്‌കൂബ ടീം എന്നിവ സജ്‌ജമാണ്‌. പെരിയാറ്റില്‍ ഇറങ്ങുന്നതും കുളിക്കുന്നതും മറ്റും ജില്ലാ കലക്‌ടര്‍ നിരോധിച്ച സാഹചര്യത്തില്‍ പുഴയിലേക്ക്‌ ഇറങ്ങി ബലി കര്‍മ്മങ്ങള്‍ നടത്താന്‍ അനുവദിക്കില്ല. മണപ്പുറത്ത്‌ എത്തുന്നവര്‍ കരയുടെ ഭാഗത്ത്‌ ബലി കര്‍മ്മങ്ങള്‍ നടത്തണം. പുഴയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും പോലീസ്‌ നിയന്ത്രണത്തിലാണ്‌. അദൈ്വതാശ്രമം കടവ്‌, പാലസ്‌ റോഡ്‌ കടവ്‌, ശ്രീകൃഷ്‌ണക്ഷേത്രം കടവ്‌, മണപ്പുറം ഭാഗത്ത്‌ എന്നിവ വഴി പുഴയിലേക്ക്‌ ഇറങ്ങുന്നതിനു നിരോധനമുണ്ട്‌. സെമിനാരിപ്പടി, തോട്ടക്കാട്ടുകര, പറവൂര്‍ കവല എന്നിവിടങ്ങളിലൂടെ മണപ്പുറത്തേക്കുള്ള ഗതാഗതത്തിനു കര്‍ശന നിയന്ത്രണമുണ്ട്‌.
കാലടി ചേലാമറ്റം മഹാവിഷ്‌ണു ക്ഷേത്രത്തിലും സുരക്ഷ ശക്‌തമാക്കി. മൂവാറ്റുപുഴ ആര്‍.ഡി.ഒ: എം.ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ്‌ സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്‌. തീരരക്ഷാസേനയെ ഇവിടെ വിന്യസിച്ചു. അഗ്നിരക്ഷാസേനയും പോലീസും പരിശീലനം ലഭിച്ച വളന്റിയര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്‌. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പുഴയിലേക്കിറങ്ങുന്നതിന്‌ ബാരിക്കേഡുകള്‍ കെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തി.

Ads by Google
Saturday 11 Aug 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW