Friday, October 19, 2018 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.16 AM

പള്ളിവാസലിലെ റിസോര്‍ട്ടില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

uploads/news/2018/08/240487/k7.jpg

മൂന്നാര്‍: മണ്ണിടിച്ചലിനെത്തുടര്‍ന്ന്‌ സ്വകാര്യ റിസോര്‍ട്ടില്‍ കുടുങ്ങിയ 54 വിനോദസഞ്ചാരികളടക്കം 104 പേരെ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. പള്ളിവാസലില്‍ പ്രവര്‍ത്തിക്കുന്ന പ്ലംജൂഡി റിസോര്‍ട്ടിലാണു 22 വിദേശികളടക്കം 54 വിനോദസഞ്ചാരികളും 60 ജീവനക്കാരും കുടുങ്ങിയത്‌. സൈന്യത്തിന്റെ നേതൃത്വത്തില്‍ 10 മണിക്കൂറോളം പരിശ്രമിച്ചാണ്‌ ഇവരെ രക്ഷപ്പെടുത്തിയത്‌. ദേവികുളം സബ്‌ കലക്‌ടര്‍ വി.ആര്‍. പ്രേംകുമാറിന്റെ നേതൃത്വത്തില്‍ 60 അംഗ സംഘവും സൈന്യത്തിനൊപ്പം ദൗത്യത്തില്‍ പങ്കെടുത്തു.
പുറത്തെത്തിച്ച വിനോദസഞ്ചാരികളെ മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടിലേക്കു മാറ്റി. വ്യാഴാഴ്‌ച പെയ്‌ത ശക്‌തമായ മഴയില്‍ റിസോര്‍ട്ടിലേക്കുള്ള റോഡ്‌ ഒലിച്ചുപോയതോടെയാണ്‌ ഇവിടം ഒറ്റപ്പെട്ടതും വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ കുടുങ്ങിയതും. എന്നാല്‍ രാത്രി ഏഴിന്‌ സംഭവം നടന്നിട്ടും ഈ വിവരം പുറംലോകത്തെ അറിയിക്കാതെ ഒളിച്ചുവയ്‌ക്കാനാണു റിസോര്‍ട്ട്‌ അധികൃതര്‍ ശ്രമിച്ചത്‌. വിനോദസഞ്ചാരികളില്‍ ചിലര്‍ പോലീസ്‌ കണ്‍ട്രോള്‍ റൂമിലും മറ്റും അറിയിച്ചതോടെയാണ്‌ സംഭവം പുറത്തായത്‌. രാത്രിയില്‍ത്തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്‌ഥ തിരിച്ചടിയായി. തുടര്‍ന്നാണ്‌ സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടിയത്‌. ഇന്നലെ രാവിലെ എട്ടു മണിയോടെ ദൗത്യം പുനരാരംഭിച്ചു. മഴവെള്ളപ്പാച്ചലില്‍ ഒലിച്ചുപോയ റോഡിനു സമാന്തരമായി വഴിയൊരുക്കിയാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.
റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട്‌ ദേവികുളം സബ്‌ ലക്‌ടര്‍ റിസോര്‍ട്ട്‌ ഉടമയ്‌ക്ക്‌ നോട്ടീസ്‌ നല്‍കി. എന്നാല്‍ ഇത്‌ കൈപ്പറ്റാന്‍ അവര്‍ തയാറായിട്ടില്ല. കഴിഞ്ഞ കാലവര്‍ഷ കാലത്തും റിസോര്‍ട്ടിന്‌ സമീപം ഉരുള്‍ പൊട്ടിയിരുന്നു. അന്നു റവന്യു വകുപ്പ്‌ നല്‍കിയ സ്‌റ്റോപ്പ്‌ മെമ്മോയ്‌ക്കെതിരേ കോടതിയില്‍നിന്ന്‌ അനുകൂല വിധി സമ്പാദിച്ചാണ്‌ പ്രവര്‍ത്തനം പുനരാരംഭിച്ചത്‌.

Ads by Google
Saturday 11 Aug 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW