Friday, October 19, 2018 Last Updated 3 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.16 AM

ആവേശം ആശങ്കയിലേക്കു വഴിമാറിയ 24 മണിക്കൂര്‍

uploads/news/2018/08/240488/k8.jpg

ചെറുതോണി: 26 വര്‍ഷത്തിനുശേഷം ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നത്‌ കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന മാനസികാവസ്‌ഥയായിരുന്നില്ല ഇന്നലെ ഇടുക്കിക്കാര്‍ക്ക്‌. വ്യാഴാഴ്‌ച പരീക്ഷണാര്‍ഥം ഷട്ടര്‍ തുറന്നപ്പോഴുള്ള ആവേശവും ആഹ്‌ളാദവും ആശങ്കയിലേക്കു വഴിമാറിയ 24 മണിക്കൂറാണ്‌ കടന്നുപോയത്‌.
ദുരിതമഴയില്‍ അണക്കെട്ടിലെ ജലനിരപ്പിനൊപ്പം ജനങ്ങളുടെ ആധിയും വര്‍ധിച്ചു. വ്യാഴാഴ്‌ച നാലു മണിക്കൂര്‍ ട്രയല്‍ റണ്ണിനായി തുറന്നെങ്കിലും ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതോടെ രാത്രിയിലും ഷട്ടര്‍ അടച്ചില്ല. മഴ അതിശക്‌തമായി തുടര്‍ന്നോടെ പെരിയാറിന്റെയും ചെറുതോണിപ്പുഴയുടെയും തീരത്തുള്ളവരും ആശങ്കയുടെ നെരിപ്പോടിലായി. അതിരാവിലെ തീരപ്രദേശങ്ങളിലുള്ളവര്‍ക്കും വ്യാപാരികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ചെറുതോണിയിലെ പെരിയാര്‍തീരത്തിനു സമീപമുള്ള കടകളും ഒഴിപ്പിച്ചു. തുടര്‍ന്ന്‌ ഏഴോടെ രണ്ടു ഷട്ടറുകള്‍ തുറന്നു. കരിമ്പന്‍ ചാപ്പാത്ത്‌, തടിയന്‍പാട്‌ ചപ്പാത്ത്‌ എന്നിവിടങ്ങളിലെ പത്തോളം വീടുകളില്‍ വെള്ളം കയറി.
വെള്ളക്കയം, കരിമ്പന്‍ എന്നിവിടങ്ങളിലെ പുഴയോടു ചേര്‍ന്നുള്ള നെല്‍കൃഷി ഉള്‍പ്പെടെയുള്ളവ പൂര്‍ണമായി ഒലിച്ചുപോകുകയും വെള്ളത്തിനടിയിലാകുകയും ചെയ്‌തു. അണക്കെട്ടില്‍ നിന്നുള്ള വെള്ളത്തിന്റെ തോത്‌ ക്രമാതീതമായി വര്‍ധിച്ചതോടെ തീരപ്രദേശങ്ങളിലേക്കു കൂടുതലായി വെള്ളം കയറി. പെരിയാര്‍ കരികവിഞ്ഞൊഴുകുന്നതു കാണാനായി ആയിരക്കണക്കിനാളുകളാണ്‌ പലഭാഗങ്ങളിലായി തമ്പടിച്ചത്‌.

നിരോധനം മറികടന്നെത്തിയത്‌ ആയിരങ്ങള്‍

ചെറുതോണി: പ്രതികൂല കാലാവസ്‌ഥയും അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകയും ചെയ്‌ത സാഹചര്യത്തില്‍ ഇടുക്കിയിലെ മലയോര മേഖലയിലുള്ള ചരക്ക്‌ വാഹന ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചെങ്കിലും ഇത്‌ അവഗണിച്ച്‌ ചെറുതോണിയിലും പരിസര പ്രദേശങ്ങളിലുമായി എത്തിയത്‌ ആയിരങ്ങള്‍. ഇതോടെ എറണാകുളം റൂട്ടിലും തൊടുപുഴ റോഡിലും തുടര്‍ച്ചയായി ഗതാഗതം തടസപ്പെട്ടു. ഇതരജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ ചെറുതോണി ടൗണിലേക്കു ഒഴുകിയെത്തിയത്‌ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും തടസം സൃഷ്‌ടിച്ചു. ചെറുതോണി പാലത്തിനു സമീപം വടം കെട്ടി സന്ദര്‍ശകരെ നിയന്ത്രിക്കുകയായിരുന്നു. വെള്ളത്തിന്റെ തോത്‌ വര്‍ധിപ്പിക്കുന്നതിനനുസരിച്ച്‌ ഉച്ചഭാഷിണിയിലൂടെ സദാസമയം മുന്നറിയിപ്പ്‌ നല്‍കിവന്നെങ്കിലും ഇതു അവഗണിച്ച്‌ പലരും നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ചതും തലവേദനയായി.

Ads by Google
Saturday 11 Aug 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW