Wednesday, August 15, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.16 AM

പമ്പയും തുറന്നു; ആശങ്ക അണപൊട്ടി

uploads/news/2018/08/240490/k10.jpg

പത്തനംതിട്ട/പാലക്കാട്‌/മൂവാറ്റുപുഴ: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആനത്തോട്‌ അണക്കെട്ട്‌ കഴിഞ്ഞദിവസം തുറന്നതിനുപിന്നാലെ ഇന്നലെ രാവിലെ പമ്പാ അണക്കെട്ടും തുറന്നതോടെ പമ്പയുടെ തീരങ്ങള്‍ ആശങ്കയില്‍. ആനത്തോട്‌ അണക്കെട്ട്‌ തുറന്നപ്പോള്‍ പമ്പയിലെ ജലനിരപ്പ്‌ രണ്ടടിയിലേറെ ഉയര്‍ന്നിരുന്നു. പമ്പ അണക്കെട്ടിലെ വെള്ളംകൂടി എത്തുന്നതോടെ ജലനിരപ്പ്‌ ആറടിയിലേറെ ജലനിരപ്പ്‌ ഉയരുമെന്നാണ്‌ വിലയിരുത്തല്‍. അപ്പര്‍കുട്ടനാട്ടില്‍ ഈ വെള്ളം എത്തുന്നത്‌ സ്‌ഥിതിഗതികള്‍ രൂക്ഷമാക്കിയേക്കാം.
പമ്പ, ആനത്തോട്‌ ഡാമുകളുടെ രണ്ട്‌ ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വീതമാണ്‌ തുറന്നതെന്ന്‌ വൈദ്യുതി ബോര്‍ഡ്‌ അധികൃതര്‍ പറഞ്ഞു. കക്കി ഡാമിന്റെ സംഭരണശേഷിയായ 981.46 മീറ്ററിലേക്ക്‌ ജലം എത്തിയതോടെയാണ്‌ തുറന്നുവിട്ടത്‌. പമ്പ അണക്കെട്ടില്‍ 986.2 മീറ്റര്‍ ജലനിരപ്പാണ്‌ ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്‌. 986.66 മീറ്ററാണ്‌ പമ്പാ ഡാമിന്റെ പരമാവധി സംഭരണശേഷി. പദ്ധതിയുടെ മൂഴിയാര്‍ നിലയത്തിലെ അഞ്ച്‌ ജനറേറ്ററുകളുപയോഗിച്ച്‌ പൂര്‍ണതോതില്‍ വൈദ്യുതി ഉല്‌പ്പാദനം നടത്തിയിട്ടും സംഭരണികളിലെ ജലനിരപ്പ്‌കുറയുന്നില്ല.
ഇടുക്കി ഡാമിന്റെ അഞ്ചാം ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചതോടെ ഇടമലയാര്‍ ഡാമില്‍നിന്നു പുറത്തേക്ക്‌ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ്‌ ഗണ്യമായി കുറച്ചു. ഇടുക്കിയില്‍ ജലനിരപ്പ്‌ താഴാതിരിക്കുകയും ഇടമലയാറില്‍ വെള്ളം കുറയുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ ഇടമലയാര്‍ ഷട്ടറുകള്‍ ഭാഗികമായി അടച്ചതെന്നാണു വിശദീകരണം. ആലുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ്‌ ഉയര്‍ന്ന്‌ വലിയ വെള്ളപ്പൊക്കത്തിനും കെടുതികള്‍ക്കും ഇടയാക്കും എന്നതും തീരുമാനങ്ങളെ സ്വാധീനിച്ചു. ഇടമലയാറില്‍ ഇന്നലെ വൈകിട്ടും ഡാമിന്റെ നിശ്‌ചിത പരിധിയായ 169 മീറ്റര്‍ പിന്നിട്ട്‌ 169.10 മീറ്ററിലാണ്‌ ജലനിരപ്പ്‌. പുറത്തേക്ക്‌ വിടുന്ന വെള്ളത്തിന്റെ അളവ്‌ ഇപ്പോള്‍ കുറച്ചത്‌ ഭൂതത്താന്‍കെട്ടില്‍ ജലനിരപ്പ്‌ 30 മീറ്ററിലെത്തിക്കാന്‍ സഹായകമായി. പദ്ധതി പ്രദേശത്ത്‌ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്ന്‌ വെള്ളമൊഴുക്കേണ്ടി വരും. സംഭരണികളിലേക്കുള്ള നീരൊഴുക്ക്‌ തുടരുകയാണ്‌.
കൊല്ലം ജില്ലയിലെ തെന്മല പരപ്പാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 105 സെന്റീമീറ്റര്‍ ഉയര്‍ത്തി. കല്ലടയാറിന്റെ ഇരുകരകളിലുമുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. തെന്മല ഡാമില്‍ ഇപ്പോഴത്തെ ജലനിരപ്പ്‌-115.62 മീറ്ററാണ്‌. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും ആറു സെന്റിമീറ്ററാക്കി. ഡാമിന്റെ നാലു ഷട്ടറുകളും 1.5 മീറ്ററില്‍നിന്നും ഇന്നലെ പുലര്‍ച്ചെ മുതല്‍ ഘട്ടംഘട്ടമായി മൂന്നു സെന്റിമീറ്ററിലേക്ക്‌ താഴ്‌ത്തിയിരുന്നു.

Ads by Google
Saturday 11 Aug 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW