Saturday, October 20, 2018 Last Updated 22 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.16 AM

തിങ്കളാഴ്‌ച വരെ ശക്‌തമായ മഴ

uploads/news/2018/08/240497/k5.jpg

തിരുവനന്തപുരം/കൊച്ചി: സംസ്‌ഥാനത്ത്‌ തിങ്കളാഴ്‌ച വരെ ശക്‌തമായ മഴയുണ്ടാകുമെന്നു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. തീവ്രമായി മഴയുള്ള സാഹചര്യത്തില്‍ വയനാട്‌ ജില്ലയില്‍ ഈ മാസം 14 വരെ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ എന്നീ ജില്ലകളില്‍ ഇന്നും റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ടെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അതോറിറ്റി അറിയിച്ചു. വടക്കന്‍ കേരളത്തിലും ഇടുക്കിയിലും മഴയുടെ ശക്‌തികുറഞ്ഞേക്കുമെന്നും എന്നാല്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ മഴയുടെ ശക്‌തി കൂടാനിടയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്‌. 13 വരെ ഇടിയോടു കൂടിയ മഴയ്‌ക്കു സാധ്യതയുണ്ട്‌.
പസഫിക്ക്‌ സമുദ്രത്തില്‍ രൂപമെടുത്തിട്ടുള്ള ചുഴലിക്കൊടുങ്കാറ്റുകളിലേക്ക്‌ അതിശക്‌തമായ വാതകപ്രവാഹം ആകര്‍ഷിക്കപ്പെടുന്നുണ്ട്‌. ഇതുമൂലം അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ വായുവിന്റെ മര്‍ദം കുറയുകയും അതിന്റെ ഭാഗമായി ന്യൂനമര്‍ദങ്ങള്‍ ഇനിയും രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്‌ഥാ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, 13-നുശേഷം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വടക്കേന്ത്യയിലേക്കു നീങ്ങാനുള്ള സാധ്യതയും കൂടുതലാണ്‌. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്‌തമായിരുന്ന ന്യൂനമര്‍ദം ദുര്‍ബലമായതും അറബിക്കടലില്‍ ന്യൂനമര്‍ദ സാന്നിധ്യമില്ലാത്തതും മഴയുടെ ശക്‌തി കുറയുന്നതിനു കാരണമാകും.
ഇന്നലെ രാവിലെ നിലമ്പൂരില്‍ 40 സെന്റീമീറ്ററും മാനന്തവാടിയില്‍ 31 സെന്റീമീറ്ററും റെക്കോഡ്‌ മഴ ലഭിച്ചു. ഇടുക്കിയില്‍ പീരുമേട്ടിലും മൂന്നാറിലും 25 സെന്റീമീറ്റര്‍ വീതം മഴ പെയ്‌തു.

Ads by Google
Saturday 11 Aug 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW