Saturday, December 15, 2018 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.23 AM

ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്‌: മൂന്നംഗ സംഘം റിമാന്‍ഡില്‍

uploads/news/2018/08/240500/c5.jpg

കോട്ടയം: ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ അറസ്‌റ്റിലായ നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ മൂന്നംഗ സംഘത്തെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കുടമാളൂര്‍ സ്വദേശിയായ മറൈന്‍ എന്‍ജിനീയറില്‍നിന്ന്‌ ഒമ്പതു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണു നൈജീരിയന്‍ സ്വദേശി ബെഞ്ചമിന്‍ ബാബാ ഫെമി(ഒലോണോ ഫെമി -44), കാമുകി പൂനെ സ്വദേശിനി ശീതള്‍ ആനന്ദ്‌ പാട്ടീല്‍, മുംബൈ സ്വദേശി വിനോദ്‌ ജി. കട്ടാരിയ എന്നിവരെ റിമാന്‍ഡ്‌ ചെയ്‌തത്‌.
മറ്റൊരു പ്രതിയായ നൈജീരിയന്‍ സ്വദേശിക്കായി അന്വേഷണം ഊര്‍ജിതമാക്കി. വാട്‌സ്‌ആപ്പ്‌, ഇ-മെയില്‍ സന്ദേശങ്ങള്‍ വഴിയാണു പ്രതികള്‍ തട്ടിപ്പു നടത്തിയത്‌.
ക്രൗണ്‍ലി ഷിപ്പിംഗ്‌ കമ്പനിയില്‍ ജോലിക്കായി മറൈന്‍ എന്‍ജിനീയറായ ആര്‍പ്പൂക്കര കളപ്പുരയ്‌ക്കല്‍ ദിലീപ്‌ ജോസഫ്‌ മൂന്നുമാസം മുമ്പ്‌ ഇ-മെയില്‍ അയച്ചതോടെയാണു തട്ടിപ്പിന്റെ തുടക്കം. ഇന്റര്‍നെറ്റില്‍ കണ്ട ഇ-മെയില്‍ വിലാസത്തിലേക്കാണ്‌ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും അയച്ചു നല്‍കിയത്‌. തുടര്‍ന്നു മറുപടിയായി മറ്റൊരു ഇ-മെയിലും വാട്‌സ്‌ആപ്പ്‌ സന്ദേശവും ലഭിച്ചു. ഇന്റര്‍നെറ്റ്‌ കോളിങ്ങിന്‌ ഉപയോഗിക്കുന്ന അമേരിക്കന്‍ മാതൃകയിലുള്ള നമ്പര്‍ ഉപയോഗിച്ചാണ്‌ പ്രതികള്‍ വാട്‌സ്‌ആപ്പ്‌ അക്കൗണ്ട്‌ ആരംഭിച്ചു തട്ടിപ്പു നടത്തിയത്‌.
ബെഞ്ചമിന്റെ നേതൃത്വത്തിലായിരുന്നു ഇത്‌. ക്രൗണ്‍സി കമ്പനിയുടേതെന്നു തോന്നിപ്പിക്കുന്ന വ്യാജ ഇ-മെയില്‍ അക്കൗണ്ടില്‍നിന്നാണു ദിലീപിനു മറുപടി ലഭിച്ചത്‌. ഈ സന്ദേശം അയച്ചതു ബെഞ്ചമിനും സഹായിയായ മറ്റൊരു നൈജീരിയക്കാരനും ചേര്‍ന്നാണ്‌. ഇന്ത്യയിലെ അമേരിക്കന്‍ ഹൈക്കമ്മിഷണര്‍ ഓഫിസ്‌ ഉദ്യോഗസ്‌ഥന്‍ എഡ്വേര്‍ഡ്‌ ഗാര്‍ഡനാണെന്ന പേരിലാണ്‌ ഇവര്‍ ദിലീപിനെ ബന്ധപ്പെട്ടത്‌. തുടര്‍ന്നു പ്രതി വിനോദിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണു ദിലീപ്‌ പണം അയച്ചത്‌. ജില്ലാ പോലീസ്‌ മേധാവി ഹരിശങ്കറിനു ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ സംഘം ആദ്യം അക്കൗണ്ട്‌ വിവരങ്ങള്‍ ശേഖരിച്ചു.
അന്വേഷണത്തിനായി ഡിവൈ.എസ്‌.പി: ആര്‍. ശ്രീകുമാര്‍, വെസ്‌റ്റ്‌ സി.ഐ. നിര്‍മ്മല്‍ ബോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു. കഴിഞ്ഞ 26 ന്‌ എസ്‌.ഐ: എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം മുംബൈയിലെത്തി അന്വേഷണം നടത്തിയതോടെയാണു പ്രതികളെ തിരിച്ചറിഞ്ഞതും അറസ്‌റ്റിലേക്കു നയിച്ചതും.

Ads by Google
Saturday 11 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW