Wednesday, August 15, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.23 AM

ഓട്ടോറിക്ഷയില്‍ കഞ്ചാവ്‌ വില്‍പന; രണ്ടുപേര്‍ പിടിയില്‍

uploads/news/2018/08/240501/c6.jpg

ആലപ്പുഴ: ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന രണ്ടേകാല്‍ കിലോ കഞ്ചാവുമായി തിരുവല്ല സ്വദേശികളായ രണ്ടുപേര്‍ അറസ്‌റ്റില്‍. തിരുവല്ല കുറ്റപ്പുഴ വാലുപറമ്പില്‍ വീട്ടില്‍ ബിനോയ്‌ ചാക്കോ (34), തിരുവല്ല ചീരംചിറ ഭഗവതിപ്പറമ്പില്‍ വീട്ടില്‍ സുനില്‍കുമാര്‍ (മസ്‌താന്‍ -39) എന്നിവരെയാണ്‌ ഓട്ടോറിക്ഷ സഹിതം പിടികൂടിയത്‌. ബിനോയ്‌ ചാക്കോയില്‍ നിന്ന്‌ 250 ഗ്രാം കഞ്ചാവും സുനില്‍കുമാറില്‍ നിന്ന്‌ രണ്ടുകിലോ കഞ്ചാവുമാണ്‌ പിടികൂടിയത്‌.
എക്‌സൈസ്‌ സംഘത്തെക്കണ്ട്‌ മറ്റൊരു ഓട്ടോറിക്ഷയില്‍ അപകടകരമായി വെട്ടിച്ചുകടന്ന സുനില്‍കുമാറിനെ തിരുവല്ല ഇടിഞ്ഞില്ലം ജങ്‌ഷനില്‍ വെച്ച്‌ തടഞ്ഞ്‌ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാള്‍ കായംകുളം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ലഹരി ക്വട്ടേഷന്‍ സംഘങ്ങളില്‍ നിന്നും കഞ്ചാവ്‌ വാങ്ങി ചില്ലറ വില്‍പ്പന നടത്തിവരുകയാണെന്ന്‌ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. കഞ്ചാവ്‌ വില്‍പ്പനയിലെ പ്രധാനിയാണ്‌ സുനില്‍കുമാര്‍.
ബിനോയ്‌ ചാക്കോ സുനിലിന്റെ സുഹൃത്തും സഹായിയുമാണ്‌. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.
ആലപ്പുഴ എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡില്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ അമല്‍ രാജന്‍, പ്രിവന്റീവ്‌ ഓഫീസര്‍മാരായ എം. ബൈജു, എന്‍. സതീശന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ന്മാരായ ആര്‍. രവികുമാര്‍, കെ.ജി. ഓംകാര്‍നാഥ്‌, ടി. ജിയേഷ്‌, എന്‍.പി അരുണ്‍, കെ.ബി. ബിപിന്‍, വി.എ. അഭിലാഷ്‌, വിപിനചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Saturday 11 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW