Monday, June 17, 2019 Last Updated 6 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 09.50 AM

ഭീകരനാണിവന്‍.. ഈ കുഞ്ഞുറുമ്പുകള്‍ നിസ്സാരക്കാരല്ല; 30വര്‍ഷംവരെ ജീവിച്ചിരിക്കുന്ന റാണികള്‍, ജോലിക്കാര്‍, പട്ടാളക്കാര്‍, വെയ്റ്റ് ലിഫ്റ്റേഴ്സ്സ്... കുറച്ച് ഉറുമ്പുപുരാണം

uploads/news/2018/08/240971/indian-ant.jpg

കുഞ്ഞുറുമ്പ് കടിച്ചാല്‍ ഇത്തിരിപ്പോന്ന വേദനയേ ഉണ്ടാകൂ. ഇവര്‍ ഇത്തരിക്കുഞ്ഞന്മാരാണ് എന്നല്ലേ നമ്മള്‍ പറയാറ്. മനുഷ്യരെപ്പോലും അമ്പരിപ്പിക്കുന്ന രീതിയിലുള്ള കൂട്ടായ ജീവിതമാണ് ഉറുമ്പുകളുടേത്. ഉറുമ്പുകളിലെ വമ്പന്‍ അഞ്ച് സെന്റീമീറ്റര്‍ വരെ നീളമുള്ള ഫുല്‍വസ് ഡ്രൈവിംഗ് ഉറുമ്പാണ്. ആഫ്രിക്കയിലും ഏഷ്യയിലുമാണ് ഈ ഉറുമ്പിനെ അധികവും കാണുക. ശ്രീലങ്കയില്‍ കാണപ്പെടുന്ന കരേബറ ബ്രൂണി എന്നയിനം ഉറുമ്പാണ് ലോകത്തിലെ ഏറ്റവും കുഞ്ഞനുറുമ്പ്.

ചെറുപ്രാണികളുടെ കൂട്ടത്തില്‍ നല്ല ആയുസുള്ളവരാണ് ഉറുമ്പുകള്‍. ചിലയിനം റാണിയുറുമ്പുകള്‍ 30 വര്‍ഷം വരെ ജീവിച്ചിരിക്കും. 45 ദിവസം മുതല്‍ 15 വര്‍ഷം വരെ ജീവിച്ചിരിക്കുന്ന പലയിനം ഉറുമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ഉറുമ്പുകളില്‍ ഭൂരിപക്ഷവും കറുത്ത നിറമോ ചുവപ്പുനിറമോ ഉള്ളവരാണ്. അപൂര്‍വം ചിലയിനങ്ങള്‍ വെള്ളി, പച്ചനിറങ്ങളിലും കാണപ്പെടുന്നു. ലോകത്തില്‍ ഏറ്റവും വേഗതയുള്ള ഉറുമ്പ് സഹാറ സില്‍വര്‍ ഉറുമ്പാണ്. മണിക്കൂറില്‍ ഒന്നേ മുക്കാല്‍ കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ ഇവയ്ക്ക് കഴിയും. ഉറുമ്പുകളിലെ ചാട്ടക്കാരന്‍ രാജാവ് ഇന്ത്യന്‍ ജമ്പിംഗ് ആന്റ് എന്നയിനം ഉറുമ്പാണ്. വെറും രണ്ട് സെന്റീമീറ്ററില്‍ താഴെ മാത്രം നീളമുള്ള ഇവന് ഒറ്റച്ചാട്ടത്തിന് പത്തു സെന്റീമീറ്റര്‍ അകലെ എത്താനാവും. കാലുകളിലെ പ്രത്യേക മസിലുകളാണ് ജമ്പിംഗ് ആന്റിന് ഈ കഴിവ് കൊടുക്കുന്നത്.

ഒരു പ്രദേശത്തു കാണുന്ന ഉറുമ്പുകളുടെ എണ്ണം വച്ച് ശാസ്ത്രജ്ഞര്‍ ഭൂമിയിലെ ആകെ ഉറുമ്പിന്റെ എണ്ണം കണക്കാക്കിയിട്ടുണ്ട്. പത്ത് quadrillion. അതായത് 10 എഴുതി 15 പൂജ്യം ഇടുന്ന സംഖ്യ. ഉറുമ്പുകളുടെ കോളനിയില്‍ രാജ്ഞിമാര്‍, ജോലിക്കാര്‍, പട്ടാളക്കാര്‍, ചിറകുള്ളവര്‍ എന്നിങ്ങനെ പലതരക്കാരുണ്ട്. ഓരോരുത്തര്‍ക്കും അവരുടേതായ ചുമതലകളുണ്ട്. ഭക്ഷണം ശേഖരിക്കാനും കൂട് വൃത്തിയാക്കാനും വരെ പ്രത്യേകം അംഗങ്ങള്‍ ഓരോ ഉറുമ്പു കോളനിയിലുമുണ്ട്. മിക്ക ഉറുമ്പുകള്‍ക്കും സ്വന്തം ഭാരത്തിന്റെ ഇരുപതിരട്ടി ഭാരം ഈസിയായി എടുക്കാനാവും.

Ads by Google
Monday 13 Aug 2018 09.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW