Saturday, October 20, 2018 Last Updated 26 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 04.16 PM

ഈശ്വരപ്രാപ്തി

uploads/news/2018/08/241039/joythi130818a.jpg

കര്‍മ്മം, ജ്ഞാനം, യോഗം എന്നീ മൂന്നു സാധനകളും ഈശ്വരപ്രാപ്തിക്കുള്ള ഉപകരണങ്ങളാണ്. എന്നാല്‍ ഭക്തിയാകട്ടെ ഈ മൂന്ന് സാധനകളെക്കാളും ശ്രേഷ്ഠതരമാണ്. കര്‍മ്മ ജ്ഞാനയോഗസാധനകള്‍ക്ക് അധികാരി വ്യത്യാസമുണ്ട്. എന്നാല്‍ ഭക്തിസാധനയ്ക്ക് അധികാരി വ്യത്യാസമില്ല.

ഏതൊരാള്‍ക്കും ഈശ്വര പ്രേമത്തിന്നധികാരമുണ്ട്. കൂടാതെ അധികാര വ്യത്യാസം നിര്‍ബന്ധമാക്കിയിരിക്കുന്നതുതന്നെ പതനഭയം കൊണ്ടാണല്ലോ? ഭക്തിക്ക് അധികാരി വ്യത്യാസമില്ലെന്ന് വന്നതും ഒരു ഭക്തന് ഒരിക്കലും പതനമില്ലെന്നതിന്റെ സൂചനയാണ്. ഈ ഒരൊറ്റക്കാരണം കൊണ്ടുതന്നെ ഭക്തി മറ്റെല്ലാ സാധനകളെക്കാളും ശ്രേഷ്ഠമാണെന്ന് വ്യക്തമാക്കുന്നു. അതിനു പുറമേ കര്‍മ്മിക്കും, ജ്ഞാനിക്കും, യോഗിക്കും മിക്കപ്പോഴും ഭഗവാനെ മറക്കാന്‍ സൗകര്യമുണ്ട്.

എല്ലാവരുടേയും ലക്ഷ്യം ഭഗവാനാണെങ്കിലും കര്‍മ്മിയുടെ ശ്രദ്ധ കര്‍മ്മത്തിലും, ജ്ഞാനിയുടെ ശ്രദ്ധ ജ്ഞാനത്തിലും, യോഗിയുടെ ശ്രദ്ധ യോഗത്തിലും ആണ് പതിയുന്നത്. അതിനാല്‍ ചിലപ്പോഴെങ്കിലും അവര്‍ക്ക് ഭഗവാനെ മറക്കാനവസരമുണ്ട്. എന്നാല്‍ ഒരു ഭക്തന് ജീവിതത്തില്‍ ഒരു നിമിഷമെങ്കിലും ഭഗവാനെ മറക്കാന്‍ സാധ്യമല്ല. അങ്ങനെ മറക്കുന്നുവെന്ന് വന്നാല്‍ അയാള്‍ ഭക്തനുമല്ല.

ഭക്തനാകട്ടെ ഒരു നിമിഷംപോലും ഭഗവാനെ മറന്ന് ജീവിക്കേണ്ടിവരുന്നുവെങ്കില്‍ അതില്പരം ദുഃഖം മറ്റൊന്നില്ല. തന്നെത്താന്‍ ദുഃഖമുണ്ടാക്കുവാന്‍ ആരും ശ്രമിക്കാറില്ല. അതുകൊണ്ട് ഭക്തന്‍ ഭഗവാനെ മറക്കാതിരിക്കാന്‍ എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഈ കാരണംകൊണ്ടും ഭക്തി മറ്റെല്ലാ സാധനകളെക്കാളും ശ്രേഷ്ഠമാണ്.

തരവത്ത് ശങ്കരനുണ്ണി, മൊ: 9847118340

Ads by Google
Monday 13 Aug 2018 04.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW