Saturday, October 20, 2018 Last Updated 28 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.26 PM

വാസ്തുശാസ്ത്രത്തില്‍ മുഴക്കോലിന്റെ പ്രാധാന്യം

uploads/news/2018/08/241540/joythi150818a.jpg

''ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യമായ ഭൂമിയാണ് വാസ്തു. ആ വാസ്തുവില്‍ ദണ്ഡുകൊണ്ട് അളന്ന് ഗൃഹത്തിന് സ്ഥാനനിര്‍ണ്ണയം നടത്തിവേണം ഗൃഹം നിര്‍മ്മിക്കാന്‍. വീടിന് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ഗൃഹജാതകം എഴുതണം. ദിക്കിന് അനുയോജ്യമായ മുഴക്കോല്‍ ചുറ്റളവില്‍ വയസ്-നക്ഷത്രം-പക്കം- ആഴ്ച്ച-വരവ്- ചെലവ്- കരണം-പക്ഷം, ഉത്തമം, മദ്ധ്യമം, അധമം എന്നിങ്ങനെയുള്ളവ കണ്ടെത്തണം. ''

മുഴക്കോല്‍ അടിസ്ഥാന അളവു കോലാണ്. തച്ചുശാസ്ത്രം മുഴക്കോലിന്റെ അടിസ്ഥാന ശാസ്ത്രമാണ് ഓലപ്പുരയുടെ ഓലക്കണ്ണികളിലൂടെയും ജനാലവഴിയും ബാലസൂര്യന്റെ രശ്മികള്‍ വീടിനുള്ളില്‍ പതിക്കാറുണ്ടല്ലോ? അതില്‍ കാണപ്പെടുന്ന പൊടിപടലങ്ങളാണ് പരമാണു (6291456) പൂര്‍വ്വികയോഗീശ്വരന്‍മാര്‍ തിട്ടപ്പെടുത്തിയെടുത്തതാണ് 24 അംഗുലമായ മുഴക്കോലിന്റെ നീളം. 24 അംഗുലമായ മുഴക്കോലിനെ 'കിഷ്‌ക്കു' എന്നും പറയപ്പെടുന്നു.

ഒരു പരമാണുവിനെ പൂര്‍വ്വിക യോഗീശ്വരന്മാര്‍ക്ക് നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിഞ്ഞിരുന്നെന്ന് പറയപ്പെടുന്നു. ഭൂമിയില്‍ ഏത് നിര്‍മ്മാണ പ്രവൃത്തിയായാലും മുഴക്കോല്‍ ചുറ്റളവിലാണ് നടത്തേണ്ടത്. 24 അംഗുലമായ മുഴക്കോലില്‍

നീളം - സമയം - അളവ് - തൂക്കം
24 അംഗുലം/ 60 നാഴിക 24 മണിക്കൂര്‍/ നാഴി/ നാരായം/ പറ/ വെള്ളിക്കോല്‍.
നീളം 24 അംഗുലം. സമയം 60 നാഴിക. 24 ഗ്ഗഃ 2 1/2 നാഴിക- 60 നാഴിക= 1 ദിവസം
(8 അംഗുലം 20 നാഴികയും), 16 അംഗുലം 40 നാഴികയും),
24 അംഗുലം 60 നാഴികയും, മുഴക്കോലിന് 10 നാഴികയും തികഞ്ഞപ്പോള്‍ കോലിന്റെ നക്ഷത്രം അശ്വതിയാണ്. പഞ്ചഭൂതങ്ങളുടെ നീളവും പറയുന്നു.
(6 അംഗുലം ആകാശം), (12 അംഗുലം വായു), (18 അംഗുലം അഗ്നി), (24 അംഗുലം ജലം)
30 അംഗുലം അതായത് (1 കോല്‍ 6 അംഗുലം ഭൂമി)

മേല്‍പ്പറഞ്ഞ മുഴക്കോല്‍ കൊണ്ട് 4 കോല്‍ നീളത്തില്‍ അളന്നാല്‍ ഒരു ദണ്ഡ്. അതായത് നാലാംകോല്‍; അതിന്റെ നക്ഷത്രം രോഹിണി.
ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യമായ ഭൂമിയാണ് വാസ്തു. ആ വാസ്തുവില്‍ ദണ്ഡുകൊണ്ട് അളന്ന് ഗൃഹത്തിന് സ്ഥാനനിര്‍ണ്ണയം നടത്തിവേണം ഗൃഹം നിര്‍മ്മിക്കാന്‍.

uploads/news/2018/08/241540/joythi150818a1.jpg

വീടിന് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ഗൃഹജാതകം എഴുതണം. ദിക്കിന് അനുയോജ്യമായ മുഴക്കോല്‍ ചുറ്റളവില്‍ വയസ്-നക്ഷത്രം-പക്കം- ആഴ്ച്ച-വരവ്- ചെലവ്- കരണം-പക്ഷം, ഉത്തമം, മദ്ധ്യമം, അധമം എന്നിങ്ങനെയുള്ളവ കണ്ടെത്തണം. ഇതില്‍ ഉത്തമം വീടിന് ഐശ്വര്യവും കുടുംബത്തിന് അഭിവൃദ്ധിയും പ്രദാനം ചെയ്യും. ചുറ്റളവിനെ മൂന്നുകൊണ്ട് ഗുണിച്ച് 8 കൊണ്ട് ഹരിച്ച ശിഷ്ടം 1 ആണെങ്കില്‍ പടിഞ്ഞാറെ ദിക്കിലേക്ക് നോക്കുന്ന ഗൃഹം. ശിഷ്ടം 3 ആണെങ്കില്‍ വടക്കെ ദിക്കിലേക്ക് നോക്കുന്ന ഗൃഹം.ശിഷ്ടം 5 ആണെങ്കില്‍ കിഴക്കേ ദിക്കിലേക്ക് നോക്കുന്നഗൃഹം.

ശിഷ്ടം 7 ആണെങ്കില്‍ തെക്കേ ദിക്കിലേക്ക് നോക്കുന്ന ഗൃഹം.
ഇങ്ങനെ നാലു ദിക്കിലേക്കും നാലുതരം വ്യത്യസ്ത കാണക്ക് വരുന്നു. ആകെയുള്ള 16.8 കോല്‍ ചുറ്റളവിനെ 3 കൊണ്ട് ഗുണിച്ച് 8 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം ഒന്ന് കിട്ടുന്നു. അത് ദിക്ക്. 3 കൊണ്ട് ഗുണിച്ച സംഖ്യയെ 14 കൊണ്ട് ഹരിച്ചാല്‍ ചെലവ് കിട്ടുന്നു.

16.8 നെ 8 കൊണ്ട് ഗുണിച്ച് 12 കൊണ്ട് ഹരിച്ചാല്‍ വരവ് കിട്ടുന്നു. ചുറ്റിനെ 8 കൊണ്ട് ഗുണിച്ച് 27 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം കിട്ടുന്നത് നക്ഷത്രം. ഹരണഫലം വയസ്സ്. അത് 1 ആണെങ്കില്‍ ബാല്യവും, 2 ആണെങ്കില്‍ കൗമാരവും, 3 ആണെങ്കില്‍ യൗവ്വനവും, 4 ആണെങ്കില്‍ വാര്‍ദ്ധക്യവും, 5 ആണെങ്കില്‍ മരണവും കിട്ടുന്നു. 8 കൊണ്ട് ഗുണിച്ച സംഖ്യയെ 7 കൊണ്ട് ഹരിച്ചാല്‍ ആഴ്ച കിട്ടുന്നു. 8 കൊണ്ട് ഗുണിച്ചസംഖ്യയെ 30 കൊണ്ട് ഹരിച്ചാല്‍ പക്കം കിട്ടുന്നു.

ചുറ്റിനെ 9 കൊണ്ട് ഗുണിച്ച് 10 കൊണ്ട് ഹരിച്ചാല്‍ പക്ഷാന്തര വ്യാഴം കിട്ടുന്നു. പ്രപഞ്ചത്തിനോടും പ്രകൃതിയോടും അടുപ്പമുള്ള അളവുകോലാണ് മുഴക്കോല്‍.

എ.പി. കേശവന്‍ ആശാരി
ഏപ്പിക്കാട്
മൊ: 9847800554

Ads by Google
Wednesday 15 Aug 2018 02.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW