Tuesday, October 16, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 03.35 PM

ഗൃഹനാഥന്‍ മരത്തില്‍ നിന്ന് വീണ് കിടപ്പിലായി; മരുന്നിനും ഭക്ഷണത്തിനും വകയില്ലാതെ കുടുംബം; മക്കളുടെ പഠനവും പ്രതിസന്ധിയില്‍

uploads/news/2018/08/242889/Photo_joy.jpg

കോട്ടയം: മരംവെട്ട് തൊഴിലാളിയായ ഗൃഹനാഥന്‍ മരത്തില്‍ നിന്ന് വീണ് കിടപ്പിലായതോടെ ജീവിക്കാന്‍ പാടുപെടുകയാണ് ഒരു കുടുംബം. നിര്‍ധന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം അടഞ്ഞതോടെ ഗൃഹനാഥന്റെ മരുന്നിനും രണ്ട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും പോലും വക കണ്ടെത്താന്‍ കഴിയാതെ കഷ്ടപ്പെടുകയാണിവര്‍.

മോനിപ്പള്ളി ആച്ചിയ്ക്കല്‍ സ്വദേശി ഉറുമ്പനാനിയ്ക്കല്‍ ജോയി മത്തായി എന്ന ചെറുപ്പക്കാരനാണ് കുടുംബത്തിന് താങ്ങാവേണ്ട പ്രായത്തില്‍ തളര്‍ന്നുകിടക്കുന്നത്. മരത്തില്‍ നിന്നും വീണതോടെ ജോയിയുടെ അരയ്ക്കു താഴെ തളര്‍ന്നുപോകുകയായിരുന്നു. കിടപ്പിയായ ജോയി പത്തുവര്‍ഷത്തിലേറെയായി ജീവിതം പച്ചപിടിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ.

അതിനിടെ, മൂത്രത്തിലുണ്ടായ അണുബാധ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. മെഡിക്കല്‍ കോളജിലെ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്പന്‍ഡിസൈറ്റീസും ഹെര്‍ണിയയും പടിപെട്ടു. ശസ്ത്രക്രിയകളും തുടര്‍ ചികിത്സകളും വഴിയാണ് ഇതില്‍ നിന്നും മോചനം നേടിവരുന്നത്. നിലവില്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലാണ് ജോയി.

ഈ സമയം ഭര്‍ത്താവിന്റെ ചികിത്സയ്ക്കും കുടുംബചെലവിനുമായി ഓടിനടന്നത് ഭാര്യ ആയിരുന്നു. വിധി അവിടെയും ഇവര്‍ക്ക് തടസ്സമായി. ഭാര്യയുടെ ഗര്‍ഭപാത്രം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട സാഹചര്യവും വന്നു. ഇതോടെ പണിക്കു പോകാന്‍ കഴിയാതെ വരികയും കുടുംബം മുഴുപട്ടിണിയിലേക്ക് പോകുകയുമായിരുന്നു. സുമനസ്സുകളുടെ സഹായത്തോടെയാണ് ഈ കുടുബംഇപ്പോള്‍ കഴിഞ്ഞുപോകുന്നത്.

പ്രകൃതിക്ഷോഭങ്ങള്‍ നാടിന്റെ നട്ടെല്ല് ഒടിച്ചതോടെ സുമനസ്സുകള്‍ക്ക് പോലും സഹായിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി. നല്ലവരായ വായനക്കാരില്‍ മാത്രമാണ് ഇനി ഇവര്‍ക്ക് പ്രതീക്ഷ.

ജോയി മത്തായിയേയും കുടുംബത്തേയും കൈപിടിച്ച് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മോനിപ്പള്ളി ശാഖയിലുള്ള അക്കൗണ്ടിലേക്ക് സഹായങ്ങള്‍ അയക്കാം. അക്കൗണ്ട് നമ്പര്‍: 0762053000001020. IFSC CODE: SIBL0000762. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 9605898964.

Ads by Google
Thursday 23 Aug 2018 03.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW