Tuesday, December 18, 2018 Last Updated 24 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 06.44 PM

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിന്‍സിനെയും പിന്നിലാക്കി ഒരു മൂന്നു വയസ്സുകാരി

uploads/news/2018/08/243236/3yearoldbaby.jpg

ഐക്യു ലെവലില്‍ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍പോലും പിന്നിലാക്കിയ ഒരു മൂന്ന് വയസ്സുകാരിയുണ്ട്. പേര് ഒഫേലിയ മോര്‍ഗന്‍ ഡ്യു. ലോകത്തിലെ ഒന്നാമത്തെ ഐക്യു സൊസൈറ്റിയായ മെന്‍സയിലെ അംഗമാണ് ഇപ്പോള്‍ ഒഫീലിയ. എട്ടാം മാസം മുതല്‍ സംസാരിച്ചു തുടങ്ങിയ ഒഫേലിയ വളരെ പെട്ടെന്ന് അക്കങ്ങളും അക്ഷരങ്ങളും ഹൃദിസ്ഥമാക്കി. ഒരു വയസിന് മുമ്പു തന്നെ പല കാര്യങ്ങളും മനഃപാഠമാക്കാനും കഴിഞ്ഞു. മകളുടെ ഈ പ്രത്യേകത ആദ്യം മനസിലാക്കിയത് അമ്മയാണ്.

പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍, അക്കങ്ങള്‍ എന്നിവയൊക്കെയാണ് ഏറെയിഷ്ടം. ഓരോരുത്തരുടെയും ഐ ക്യു ലെവല്‍ മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. അപൂര്‍വം ചിലര്‍ വളരെ ഉയര്‍ന്ന ഐക്യുവുമായി ജനിക്കാറുണ്ട്. വിദഗ്ദധരുടെ നിര്‍ദേശമനുസരിച്ച് അമ്മ നടത്തിയ ഐ ക്യു ടെസ്റ്റിലാണ് ഒഫീലിയയുടെ ഐ ക്യു ലെവല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനേക്കാള്‍ കൂടുതലാണെന്ന് തെളിഞ്ഞത്. ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിന്‍സ് എന്നിവരേക്കാള്‍ 11 പോയിന്റുകള്‍ അധികമാണ് ഒഫീലിയയുടെ ബുദ്ധി ശേഷി. ടെസ്റ്റില്‍ 171 സ്‌കോറാണ് ഒഫീലിയ നേടിയത്.

ഐ ക്യു ലെവലില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന പതിനൊന്നുകാരന്‍ അര്‍ണവ് ശര്‍മ്മയുടെയും പന്ത്രണ്ടുകാരന്‍ രാഹുല്‍ ധോഷിയുടേയും റെക്കോര്‍ഡുകളും ഒഫീലിയ തകര്‍ത്തു. അര്‍ണവിനും രാഹുലിനും 162 സ്‌കോറാണ് നേടാന്‍ സാധിച്ചത്. ചരിത്രത്തില്‍ ഇതുവരെ ഏറ്റവും ഉയര്‍ന്ന ഐക്യു പ്രകടിപ്പിച്ച വ്യക്തി അമേരിക്കക്കാരനായ വില്യം ജെയിംസ് സിഡിസിനെയാണ്. 250നും 300നും ഇടയിലാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഗണിത ശാസ്ത്രജ്ഞനും ലിംഗ്വിസ്റ്റിക് വിദഗ്ദധനുമായിരുന്നു അദ്ദേഹം.

Ads by Google
Friday 24 Aug 2018 06.44 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW