Tuesday, December 18, 2018 Last Updated 48 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 06.23 PM

ലോകത്തെ ഏറ്റവും സുന്ദര മത്സ്യം, കടുത്ത വിഷമെങ്കിലും അക്വേറിയങ്ങളിലെ അരുമ; ചാവക്കാട് വീശുവലയില്‍ അപൂര്‍വ മത്സ്യം കുടുങ്ങി

uploads/news/2018/08/243733/lion-fish.jpg

ചാവക്കാട്: കടലില്‍നിന്നു രണ്ടു ലയണ്‍ മത്സ്യങ്ങള്‍ ലഭിച്ചു. എടക്കഴിയൂര്‍ തെക്കേ മദ്രസ പടിഞ്ഞാറുഭാഗം താമസിക്കുന്ന അബൂബക്കറിന്റെ വീശുവലയില്‍ ഇന്നലെ രാവിലെയാണ് അപൂര്‍വ മത്സ്യങ്ങള്‍ കുടുങ്ങിയത്.

ലോകത്ത് ഏറ്റവും കൂടുതല്‍ സൗന്ദര്യമുള്ള മത്സ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഒരിനമാണു ലയണ്‍ ഫിഷ്. ഇന്‍ഡോ- പസഫിക് സമുദ്ര മേഖലയിലാണ് ഇവയുടെ പ്രധാന ആവാസ മേഖല. ലയണ്‍ ഫിഷ്, സീബ്രാ ഫിഷ്, ടര്‍ക്കി ഫിഷ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. അറബിക്കടലില്‍ അപൂര്‍വമായേ ഇത്തരം അലങ്കാര മത്സ്യങ്ങളെ കാണാറുള്ളൂ.

അക്വേറിയങ്ങളിലെ വിശിഷ്ടാതിഥികളാണിവര്‍. ഇവ കടുത്ത വിഷമുള്ള മത്സ്യങ്ങളാണ്. അക്വേറിയങ്ങളിലെ അത്യപൂര്‍വമായ അതിഥിയായതിനാല്‍ ലയണ്‍ ഫിഷിനെ കാണാന്‍ ധാരാളം ആളുകളെത്തുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW