Tuesday, December 18, 2018 Last Updated 29 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 07.51 PM

മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ ഒാണമുണ്ണാന്‍ കളക്ടര്‍; അതിനൊരു കാരണമുണ്ടായിരുന്നു...

uploads/news/2018/08/243994/suhas.jpg

പ്രളയത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ കൈമെയ് മറന്ന് ഓടിയെത്തിയവരില്‍ മുന്‍പന്തിയിലായിരുന്നു മത്സ്യത്തൊഴിലാളിയായ പീറ്ററും മകന്‍ സില്‍വര്‍ സ്റ്റാറും ഉള്‍പ്പടെയുള്ള അഞ്ചു പേര്‍. ഓണത്തിന്റെ ആഘോഷാരവങ്ങള്‍ ഏതുമില്ലാത്ത വാടയ്ക്കല്‍ പീറ്ററിന്റെ വീട്ടില്‍ തിരുവോണനാളില്‍ ഒരു അതിഥിയെത്തി. ആലപ്പുഴ കലക്ടറായ സുഹാസാണ് ഇവിടെ എത്തിയത്. പ്രളയ സമയത്ത് ആത്മാര്‍ത്ഥമായ സേവനം കാഴ്ച വെച്ച പീറ്ററിന് നന്ദി സൂചകമായാണ് കളക്ടര്‍ ഈ 'സര്‍പ്രൈസ് വിസിറ്റ്' നടത്തിയത്.

പീറ്ററിന്റെ കുടുംബത്തോടൊപ്പം ഓണസദ്യ കഴിക്കുന്ന ചിത്രം കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതോടെയാണ് സംഭവം സൈബര്‍ ലോകമറിഞ്ഞത്. ഓഗസ്റ്റ് പതിനാറാം തിയതി രാവിലെ പീറ്റര്‍ സെന്റ് തെരേസ എന്ന വള്ളവുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. പീറ്ററും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി കരയ്ക്കും ബോട്ടിലും എത്തിക്കുകയായിരുന്നു. ദൗത്യത്തില്‍ പങ്കെടുത്തതിന് നന്ദിയും പറഞ്ഞാണ് ജില്ലാ കലക്ടര്‍ മടങ്ങിയത്. വള്ളം സെന്റ് തെരേസയ്ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഹോളിക്രോസിന് നേതൃത്വം കൊടുത്ത പത്രോത് പാല്യത്തൈയിലും ജില്ലാ കലക്ടറെ കാണാന്‍ എത്തിയിരുന്നു.

കലക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കുറിപ്പ് വായിക്കാം....

തിരുവോണനാളില്‍ രക്ഷകരില്‍ ഒരാളുടെ വീട്ടില്‍ ഓണമുണ്ണാന്‍ ജില്ല കളക്ടറെത്തി

ജില്ലാ കളക്ടര്‍ എസ്.സുഹാസ് തിരുവോണ നാളില്‍ ഓണസദ്യ ഉണ്ടത് ദുരന്തത്തില്‍ രക്ഷകനാകാന്‍ തന്റെ അടുത്ത് എത്തിയ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തില്‍. വാടയ്ക്കല്‍ തയ്യില്‍ വീട്ടില്‍ പീറ്ററിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഓണസദ്യ. പീറ്റര്‍ തന്റെ മകന്‍ സില്‍വര്‍ സ്റ്റാര്‍ ഉള്‍പ്പടെ അഞ്ചു പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് പോയത്. സിജോ, ഗോകുല്‍ ഗോപകുമാര്‍, അനുക്കുട്ടന്‍ എന്നിവരാണ് മറ്റുള്ളവര്‍ .ഓഗസ്റ്റ് 16-ാം തിയതി രാവിലെ പീറ്റര്‍ സെന്റ് തെരേസ എന്ന വള്ളവുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. പീറ്ററും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി കരയ്ക്കും ബോട്ടിലും എത്തിച്ചു. ദൗത്യത്തില്‍ പങ്കെടുത്തതിന് നന്ദിയും പറഞ്ഞാണ് ജില്ലാ കളക്ടര്‍ മടങ്ങിയത്. വള്ളം സെന്റ് തെരേസയ്ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഹോളിക്രോസിന് നേതൃത്വം കൊടുത്ത പത്രോത് പാല്യത്തൈയിലും ജില്ലാ കളക്ടറെ കാണാന്‍ എത്തിയിരുന്നു. പായസമുള്‍പ്പടെയായിരുന്നു സദ്യ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW