ഓരോരുത്തര്‍ക്കും ഇഷ്ടം ഒരോന്നിനോടാണ്. ചിലരെ സ്വാധീനിക്കുന്നത് ചില വ്യക്തികളാണ്. സ്വീധീനിക്കപ്പെടുന്ന വ്യക്തിയെപോലാകാനും ചിലര്‍ ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ഒരു യുവാവിന് താത്പര്യം തോന്നിയത് അസ്തികൂടത്തോടാണ്. തുടര്‍ന്ന് അസ്തികൂടത്തെ പോലാകാന്‍ സ്വന്തം മൂക്കിന്റെ പകുതിയും ഇരു ചെവികളും മുഴുവനായും മുറിച്ച് കളഞ്ഞിരിക്കുകയാണ് ടാറ്റു ആര്‍ടിസ്റ്റായ കലാസ്ക സ്കള്. എറിക് യിനെര് ഹിന്‍കാപ്പി റാമിറസ് എന്നാണ് അദ്ദേഹത്തിന്റെ യധാര്ത്ഥ പേര്.
രണ്ട് വര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് തന്റെ രൂപം അദ്ദേഹം ഇന്ന് കാണുന്ന വിധത്തില്‍ മാറ്റിയെടുത്തത്. ജീവിക്കുന്ന അസ്തികൂടം എന്നാണ് അലാസ്ക സ്വയം വിശേഷിപ്പിക്കുന്നത്. മൂക്ക് മുറിക്കുകയു ചെവികല്‍ നീക്കം ചെയ്യുകയും തുടങ്ങി കഠിനമായ വേദന സഹിച്ചാണ് അലാസ്ക അസ്തികൂടം പോലായത്. തന്റെ നാക്കും ഇദ്ദേഹം രണ്ടായി മുറിച്ചിട്ടുണ്ട്. ദേഹമാസകലം ടാറ്റു ഉള്ള അലാസ്ക നാക്കിലും ചാര കളര്‍ ടാറ്റുവും ചെയ്തിട്ടുണ്ട്. ടാറ്റു ചെയ്ത മുഖത്ത് കറുത്ത കണ്ണുകള്‍ അത്ര സൂക്ഷിച്ച് നോക്കിയാല്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നത്.
22 കാരനായ കലാസ്ക സ്കള് കൊളമ്പിയന്‍ സ്വദേശിയാണ്. മൂക്കും ചെവികളും മുറിക്കുന്ന ആദ്യ മനുഷ്യന് എന്ന പേരിലാണ് അലാസ്കയുടെ വാര്‍ത്തകള്‍ പ്രചിരിച്ചത്. വന്‍ ചര്‍ച്ചയായിരുന്നു ഇത്. ശരീരം മുഴുവന്‍ ഷേവ് ചെയ്ത് ടാറ്റു കുത്തിയിരിക്കുകയാണ് ഇയാള്‍. അമ്മയുടെ മരണത്തോടെയാണ് ഇത്തരത്തില്‍ അരു തീരുമാനത്തിലെത്താന്‍ അലാസ്ക തീരുമാനിച്ചത്.
തനിക്ക് എപ്പോഴും അസ്തികൂടങ്ങളോട് താത്പര്യമായിരുന്നു. കുട്ടിയായിരുന്നുപ്പോള്‍ അമ്മയില്‍ നിന്നു തന്നെയാണ് രൂപമാറ്റത്തിനുള്ള പ്രചോദനം കിട്ടിയതെന്ന് അലാസ്ക പറയുന്നു. അസ്തികൂടങ്ങളുമായി തിനിക്കൊരും മാനസിക ബന്ധമുണ്ടെന്നും ഇയാള്‍ പറയുന്നു. അസ്തികൂടം തനിക്ക് തന്റെ സ്വന്തം സഹോദരിയെ പോലെയാണ്. എന്റെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും ഭാഗമാണ്.-അലാസ്ക പറയുന്നു.
ഭാവിയിലേക്ക് അസ്തികൂടം പോലെ തന്നെ തോന്നിക്കാനായി ശരീരത്തില്‍ മാറ്റം വരുത്താനുള്ള ചില പദ്ധതികള്‍ അലാസ്ക തയ്യാറാക്കുന്നുണ്ട്. എന്നാല്‍ ഈ രൂപം പരിചയമില്ലാത്തവരില്‍ പേടിയാണ് ഉണ്ടാക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.