Tuesday, June 25, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 04.45 PM

മണ്ണിനെയറിഞ്ഞ യുവകര്‍ഷകന്‍

കൃഷി വരുമാനമാര്‍ഗ്ഗമാക്കിയ യുവകര്‍ഷകന്‍ മാത്തുക്കുട്ടി ടോമിന്റെ ജീവിതവഴിയിലൂടെ...
uploads/news/2018/08/244283/mathukuttytom290818.jpg

വൈറ്റ് കോളര്‍ ജോബ് എന്ന സങ്കല്‍പ്പത്തില്‍ നിന്നുമാറി ഇന്നത്തെ യുവത്വം മണ്ണിലേക്കിറങ്ങാന്‍ മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞു. പ്രവാസജീവിതത്തിന് അവധി പറഞ്ഞും ലക്ഷങ്ങള്‍ ശമ്പളമുള്ള ഐ.ടി ജോലികളോട് ഗുഡ്‌ബൈ പറഞ്ഞും മണ്ണില്‍ പണിയെടുക്കാന്‍ യുവത്വം മുന്നിട്ടിറങ്ങുന്നു.

ഈ യുവത്വത്തിന്റെ പ്രതീകമാണ് മരങ്ങാട്ടുപള്ളിയിലെ പാലക്കാട്ടുമല സ്വദേശി മാത്തുക്കുട്ടി ടോം. എം.കോമും എം.ബിഎയും പഠിച്ച് എറണാകുളം ബി.എം.ഡബ്ല്യു ഷോറൂം മാനേജരായിരുന്ന മാത്തുക്കുട്ടി ഇന്ന് മികച്ചൊരു ജൈവകര്‍ഷകനാണ്. 18 ഏക്കര്‍ ഭൂമിയില്‍ വ്യത്യസ്ത കൃഷിരീതികള്‍ പരീക്ഷിക്കുന്ന മാത്തുക്കുട്ടി ടോമിന് കൃഷിയെക്കുറിച്ച് പറയാനേറെയുണ്ട്.

പാരമ്പര്യമായി ലഭിച്ച കൃഷി


പണ്ടു മുതലേ കൃഷി ഉപജീവനമാര്‍ഗ്ഗമാക്കിയ കുടുംബമായിരുന്നു എന്റേത്. അച്ഛന്‍ ടോമിയും കൃഷിയില്‍ സജീവമായിരുന്നു. അതുകണ്ടാണ് എനിക്കും കൃഷിയോട് താല്പര്യം തുടങ്ങിയത്. അതുകൊണ്ട് അച്ഛനൊപ്പം ഞാനും അമ്മ മോളിയും സഹോദരന്‍ സിജിലും ഒപ്പം കൂടി. പക്ഷേ പഠനശേഷം എനിക്ക് കൃഷിയില്‍ അത്ര നന്നായി ശ്രദ്ധിക്കാനായില്ല.

എം.ബിഎയ്ക്ക് ശേഷം ജോലിക്ക് പോയെങ്കിലും കൃഷിയെ ഉപേക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ട് എന്നും മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് ജോലി വേണ്ടെന്ന് വച്ച് നാട്ടിലേക്കെത്തിയത്.

പക്ഷേ നാട്ടിലെത്തിയപ്പോള്‍ എവിടെ നിന്ന് തുടങ്ങും? എന്തു ചെയ്യണം? എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് അച്ഛനും സുഹൃത്തുക്കളുമായി എന്റെ അദ്ധ്യാപകര്‍. അവരില്‍ നിന്നെല്ലാം കൃഷിയെക്കുറിച്ച് ഞാന്‍ ഏറെ പഠിച്ചു.

ജൈവപച്ചക്കറിക്കൃഷിയിലേക്ക്...


നല്ലൊരു ജോലി കളഞ്ഞിട്ട് കൃഷിയുടെ പേരില്‍ പറഞ്ഞ് നാട്ടിലെത്തിയതിനെക്കുറിച്ച് പലയിടത്ത് നിന്നും പരാതികള്‍ വന്നു. സുഹൃത്തുക്കളില്‍ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ പിന്മാറാന്‍ തയ്യാറായില്ല. തലമുറകളായി ചെയ്ത ഒരു തൊഴില്‍ എന്റെ ശ്രദ്ധക്കുറവ് കൊണ്ട് നഷ്ടപ്പെടുത്തേണ്ട എന്ന അഭിപ്രായമായിരുന്നു എനിക്ക്.
uploads/news/2018/08/244283/mathukuttytom290818a.jpg

ഇക്കാലത്ത് കൃഷി എന്തോ അബദ്ധമായാണ് പലരും കാണുന്നത്. കൃഷി വലിയ നഷ്ടമാണെന്നും, മുടക്കുമുതല്‍ പോലും തിരികെ ലഭിക്കില്ലെന്നുമുള്ള തെറ്റായ ധാരണകളാണ് പലരേയും കൃഷി ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. പക്ഷേ നല്ല വരുമാനമുണ്ടാക്കാവുന്ന ഒരു തൊഴിലായാണ് ഇതെനിക്ക് തോന്നിയിട്ടുള്ളത്.

തീരുമാനം ഉറച്ചതായപ്പോള്‍ ഞാന്‍ പതിയെ കൃഷിയിലേക്ക് തിരിഞ്ഞു. ആദ്യം പഞ്ചാബില്‍ പോയി അവിടുത്തെ കൃഷി രീതികളെക്കുറിച്ചെല്ലാം പഠിച്ചു. ഇന്ത്യയില്‍ കൃഷി മുഖ്യ തൊഴിലാക്കുന്നവരാണ് പഞ്ചാബികള്‍. അവരുടെ ആത്മവിശ്വാസവും ധൈര്യവുമാണ് എന്നെ അത്ഭുതപ്പെടുത്തിയത്.

ജീവിതത്തിന്റെ വഴിത്തിരിവ്


ഇറച്ചിക്കോഴികളെ വളര്‍ത്തിയായിരുന്നു തുടക്കം. മൃഗാശുപത്രിയില്‍ നിന്നു വാങ്ങിയ ഒരു ദിവസം മാത്രം പ്രായമുള്ള കോഴികളെ തകിടുവളച്ചു കൂടുണ്ടാക്കി അറക്കപ്പൊടി നിരത്തി അതില്‍ വളര്‍ത്തി. ഇതോടൊപ്പം കുമ്മായം വിതറി അണുന ശീകരണം നടത്തിയ മണ്ണിലേക്ക് കോഴി ക്കുഞ്ഞുങ്ങളെ തുറന്നു വിട്ടു.

വെള്ളം നല്‍കാനായി ഡ്രിങ്കിംഗ് ബൗളും കോഴിത്തീറ്റയും നല്‍കി. ഒപ്പം കൃത്യമായ രോഗ പ്രതിരോധ മരുന്നുകളും നല്‍കി. 45 ദിവസം കൊണ്ട് ഒന്നര, രണ്ടു കിലോ തൂക്കമുള്ള കോഴികളെ കിട്ടി. നാട്ടിലുള്ള കാറ്ററിംഗ് യൂണിറ്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്കാവശ്യമുള്ള കോഴിയിറച്ചി ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്.

ഒരു ദിവസം ഏകദേശം രണ്ടര ടണ്ണോളം കോഴിയിറച്ചി വിറ്റു പോകുന്നുണ്ട്. ഇന്നും ഇങ്ങനെ തന്നെ തുടരുന്നു. ഫാമില്‍ നിന്നല്ലാതെ പുറത്ത് കര്‍ഷകരില്‍ നിന്നും ഇറച്ചിക്കോഴികളെ ഫാമിലേക്കെടുക്കാറുണ്ട്. ഇപ്പോള്‍ ഏഴായിരത്തിലേറെ ഇറച്ചിക്കോഴികളുണ്ട്.

കോഴികളെക്കൂടാതെ യോര്‍ക്ക്‌ഷെയ്ര്‍ ഇനത്തിലുള്ള നൂറ്റിപ്പത്തോളം പന്നികളും, മൂന്നു കുളങ്ങളിലായി നട്ടറും ജയന്റ് ഗൗരാമിയുമടക്കമുള്ള മത്സ്യങ്ങളും, നാടന്‍ പശുക്കളും, താറാവുകളും ഇവിടെയുണ്ട്.

മലബാറി ആടുകളും കുള്ളന്‍ പശുക്കളും നാടന്‍ പശുക്കളും പോത്തുകളുമാണ് ഫാമിലുള്ള മറ്റ് അംഗങ്ങള്‍. ഹരിയാനയില്‍ നിന്നാണ് പോത്തുകളെ ഇവിടെ എത്തിച്ചത്.

uploads/news/2018/08/244283/mathukuttytom290818c.jpg

ഫാമിന്റെ പ്രവര്‍ത്തനം


പലരും കോഴി, പന്നി എന്നിവയെ വളര്‍ത്താന്‍ മടിക്കുന്നത് മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്ന പ്രശ്‌നം കൊണ്ടാണ്. എന്നാല്‍ ഇവിടെ മാലിന്യം ഒരു പ്രശ്‌നമല്ല. ചിക്കന്‍ പ്രോസസിംഗിന് ശേഷമുള്ള മാലിന്യം പന്നികള്‍ക്ക് വേവിച്ചു കൊടു ക്കും. പന്നി ഫാമിലെ വേസ്റ്റാണ് മത്സ്യങ്ങള്‍ക്ക് ആഹാരമായി നല്‍കുന്നത്.

പശു, കോഴി ഫാമുകളിലെ അവശിഷ്ടങ്ങള്‍ പച്ചക്കറിക്ക് വളമായി ഉപയോഗിക്കുകയും ചെയ്യും. ബയോഗ്യാസ് പ്ലാന്റ് ഉള്ളതിനാല്‍ പശുമൂത്രവും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല.

ഹൈടെക്ക് പച്ചക്കറി കൃഷി


പോളിത്തീന്‍ കൂടാരവും മറയുമില്ലാതെ ഓപ്പണ്‍ ഹൈടെക്ക് കൃഷിരീതിയാണ് ഇവിടെ ചെയ്യുന്നത്. മണ്ണിലെ കട്ടയുടച്ച് വേ ണ്ടത്ര ജൈവവളവും ചേര്‍ത്തിളക്കി മണ്ണി നെ ചെറിയ തട്ടായി തിരിക്കും. വെള്ള ത്തിനായി ഡ്രിപ് ട്യൂബുകളും മണ്ണിന്റെ മുകളില്‍ ഇടും.

വെള്ളവും വളവും കൂട്ടി ച്ചേര്‍ത്ത വെള്ളം എമിറ്റര്‍ വഴിയാണ് നല്‍ കുന്നത്. പിന്നീട് മണ്ണിന്റെ മുകളിലായി ഷീറ്റ് വിരിച്ച് ചുറ്റും മണ്ണിട്ട് ഷീറ്റ് ഉറപ്പിക്കും. ഷീറ്റിന്റെ മുകളില്‍ കൃത്യമായ അകലത്തില്‍ വട്ടത്തില്‍ ദ്വാരങ്ങളുണ്ടാക്കി അതില്‍ തൈകള്‍ നടുകയാണ് ചെയ്യുന്നത്.

തെങ്ങും വാഴയും ജാതിയും കൃഷി ചെയ്യുന്നുണ്ട്. കുള്ളന്‍ തെങ്ങുകളാണ് കൂടുതലും. തെങ്ങിനോട് ചേര്‍ന്ന് തന്നെ ജാതിയും കൃഷി ചെയ്യുന്നുണ്ട്. ഒപ്പം രസകദളി, നേന്ത്രന്‍, പാളയംകോടന്‍ അങ്ങനെ വ്യത്യസ്ത ഇനത്തിലുള്ള വാഴയുമുണ്ട്.

ദൈവാനുഗ്രഹം പോലെ എല്ലാ കാലാവസ്ഥയിലും എട്ടിലധികം പച്ചക്കറികള്‍ ഇവിടെ കൃഷി ചെയ്യുന്നു. ചേന, കാച്ചില്‍, പാഷന്‍ ഫ്രൂട്ട്, റെഡ് ലേഡി പപ്പായ, കാബേജ് അങ്ങനെ പച്ചക്കറികള്‍ അനവധി... എല്ലാത്തിനും ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്.

uploads/news/2018/08/244283/mathukuttytom290818b.jpg

പച്ചക്കറികളും വിഷവും


വിഷമുക്തമായ പച്ചക്കറികളുടെ ലഭ്യതക്കുറവ് ഇന്ന് കേരളത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ്. എന്റെ ഫാമില്‍ ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. എന്നെ അറിയുന്ന നാട്ടുകാരെങ്കിലും കീടനാശിനി കലരാത്ത പച്ചക്കറികള്‍ കഴിക്കട്ടെ.

നാട്ടുകാരും എന്റെ സുഹൃത്തുക്കളുമെല്ലാം ഇവിടെ നിന്നാണ് പച്ചക്കറികള്‍ കൊണ്ടുപോകുന്നത്. നീയൊരാള്‍ മാത്രം വിചാരിച്ചാല്‍ ഈ നാട് നന്നാകുമോാ എന്ന് ചോദിക്കുന്ന ഒട്ടനവധി ആളുകളുണ്ട്. പക്ഷേ എനിക്ക് ഇത്രയെങ്കിലും ചെയ്യാനായല്ലോ എന്ന ആശ്വാസവും സംതൃപ്തിയും ഉണ്ട്.

ന്യുജെന്‍ കൃഷി


കൃഷിയോടിന്ന് പലര്‍ക്കും പുച്ഛമാണ്. കര്‍ഷകരോടുള്ള മനോഭാവവും അങ്ങനെ തന്നെ. മണ്ണിനെ സംരക്ഷിക്കുകയോ, പച്ചപ്പ് നിലനിര്‍ത്തുകയോ ചെയ്യാതെ കൃഷിയെ പിന്തള്ളുന്നതിലെന്തര്‍ത്ഥം? കൃഷി പൂര്‍ണ്ണമായും ഇല്ലാതാകുന്ന ഒരവസ്ഥയിലേക്കാണിപ്പോള്‍ പോകുന്നത്.

കൃഷി ചെയ്യുന്നത് നഷ്ടമാണെന്ന് ചിന്തിക്കുന്നവരോടെനിക്കൊന്നേ പറയാനുള്ളൂ. കൃഷിയെക്കുറിച്ച് കൂടുതല്‍ പഠിച്ച് അതിന്റെ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞ് കളത്തിലിറ ങ്ങിയാല്‍ ലാഭം സുനിശ്ചിതം.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Wednesday 29 Aug 2018 04.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW