മനുഷ്യന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് വിജയം തന്നെയാണ്. ജീവിതമാകുന്ന മത്സരത്തില്‍ നല്ല വിജയത്തിനുവേണ്ടി എല്ലാ മനുഷ്യരും അശ്രാന്ത ശ്രമത്തിലാണ്. ഇതില്‍ ഒരു വിഭാഗം നല്ല വിജയം കൈവരിക്കുന്നു, ചിലര്‍ ഒരു പരിധിവരെ വിജയിക്കുന്നു, മറ്റു ചിലര്‍ വിജയത്തിനും പരാജയത്തിനും ഇടയിലെത്തുന്നു. ചിലര്‍ പരാജിതരായി വല്ലാതെ വിഷമത്തിലാകുന്നു.
ഇതില്‍ ഏറ്റവും കൂടുതല്‍ സമൂഹത്തില്‍ കാണാന്‍ കഴിയുന്നത് വിജയത്തിനും പരാജയത്തിനും ഇടയിലുള്ളവരെയാണ്. അതായത് ഇടത്തട്ടുകാര്‍. രത്നധാരണം കൊണ്ടുള്ള ഏറ്റവും വലിയ പ്രത്യേകത; വിജയിച്ചവര്‍ക്ക് കൂടുതല്‍ വിജയിക്കുന്നതിനും ഒരു പരിധിവരെ വിജയിക്കുന്നവര്‍ക്ക് പൂര്‍ണ്ണ വിജയത്തിനും ഇടത്തട്ടില്‍ നില്‍ക്കുന്നവര്‍ക്ക് നല്ല രീതിയില്‍ വിജയിക്കുന്നതിനും പരാജിതരായി വല്ലാതെ വിഷമത്തിലുള്ളവര്ക്ക് വിജയത്തിന്റെ പാതകള്‍ കടക്കുന്നതിനും രത്നധാരണം ഏറ്റവും ഉത്തമം തന്നെയാണ്.
വിജയം എന്നു പറയുമ്പോള്‍ സാമ്പത്തികം, ദാമ്പത്യം, വിദ്യാഭ്യാസം, തൊഴില്‍, ലൈംഗികം, പുത്രസൗഭാഗ്യം, അംഗീകാരം. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതിനെല്ലാം വിജയം അത്യന്താപേക്ഷിതമാണ്.
ഓരോന്നിനും അതിന്റേതായിട്ടുള്ള സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും വളരെ പ്രധാനമാണ്. നമ്മുടെ ജീവിതത്തില്‍ ഓരോ മനുഷ്യനും മുകളില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ ഏതു വിധേനയുമുള്ള വിജയത്തിന് കാരണം ആ വ്യക്തി വളരുന്ന സാഹചര്യങ്ങളും സ്വീകരിക്കുന്ന മാര്‍ഗങ്ങളുമാണ്. അതൊക്കെ ശരിയാണെങ്കില്‍ പോലും ചിലര്‍ക്ക് പരാജയം സംഭവിക്കുന്നു.
അതിന് കാരണം മറ്റൊന്നുമല്ല. ആ വ്യക്തിയുടെ ജന്മ അടിസ്ഥാനത്തില്‍ ഗ്രഹനിലപ്രകാരമുണ്ടാകുന്ന പ്രശ്നങ്ങള്‍ തന്നെയായിരിക്കും. അതിനെ അതിജീവിക്കണമെങ്കില്‍ ദൈവികമായും മാനസികമായും ശാരീരികമായും ഉത്തേജനം അത്യാവശ്യമാണ്. ദേവാലയദര്ശനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും നിഷ്ഠയിലൂടെയും ദൈവികമായ പുരോഗതി വളര്‍ത്താന്‍ കഴിയും.
അതിലൂടെ മാനസികവും ശാരീരികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. പക്ഷേ, അതിനെ നിലനിര്‍ത്തിക്കൊണ്ടുപോകാനാണ് ഏറ്റവും ബുദ്ധിമുട്ട്. അതിന് ഏറ്റവും ഉത്തമമായ മാര്‍ഗം രത്നധാരണം തന്നെയാണ്.
രത്നധാരണത്തിലൂടെ ശക്തമായ ഊര്‍ജ്ജം ശരീരത്തില്‍ കടത്തിവിടാനും അതിലൂടെ ജീവിതവിജയം നിലനിര്‍ത്തുവാനും കഴിയും. രത്നം സൂക്ഷ്മമായി തെരഞ്ഞെടുത്ത് വിധിപ്രകാരം ധരിച്ചുകഴിഞ്ഞാല്‍ വിജയം ഉറപ്പ്.