Tuesday, October 23, 2018 Last Updated 53 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.35 PM

മദ്യപിച്ച് ലെക്ക്‌കെട്ട് യുവാവ് യാത്രക്കാരിയുടെ സീറ്റില്‍ മൂത്രം ഒഴിച്ചു; നാടകീയ സംഭവങ്ങള്‍ നടന്നത് എയര്‍ ഇന്ത്യ വിമാനത്തില്‍

 Air India

ന്യൂഡല്‍ഹിഃ മദ്യപിച്ച് ലെക്ക്‌കെട്ട് എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന്‍ യാത്രക്കാരിയുടെ സീറ്റില്‍ മൂത്രം ഒഴിച്ചു. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ മിനിസ്ട്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഓഗസ്റ്റ് 30ന് ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യയുടെ എ.ഐ 102 വിമാനത്തിലാണ് സംഭവം.

യാത്രക്കാരിയുടെ മകള്‍ ട്വിറ്ററില്‍ സംഭവം വിവരിച്ചതോടെയാണ് ഇത് പുറത്താകുന്നത്. തന്റെ അമ്മ ഇരുന്ന 36ഡി സീറ്റില്‍ മദ്യപിച്ച് ലെക്ക്‌കെട്ട യാത്രക്കാരന്‍ മൂത്രമൊഴിച്ചു. ഒറ്റക്ക് യാത്ര ചെയ്യുന്നതിന്റെ പേടിയും പരിഭ്രമവും അമ്മയ്ക്കുണ്ടായിരുന്നു. അതിനിടെയാണ് ഇത്തരം ഒരു സംഭവം കൂടി ഉണ്ടായതെന്ന് മകള്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ എയര്‍ ഇന്ത്യ യാത്‌രക്കാരനെതിരെ യാതൊരു നടപടിയും എടുത്തില്ല. അമ്മയുടെ സീറ്റ് മാറ്റി നല്‍കുക മാത്രമാണ് എയര്‍ ഇന്ത്യ ചെയ്തത്. കണക്ഷന്‍ വിമാനത്തിനായി ഡല്‍ഹിയില്‍ വിശ്രമിക്കുമ്പോള്‍ പ്രതി വിമാനത്താവളത്തിലൂടെ പുറത്തേക്ക് നടന്ന് പോകുന്നത് അമ്മ കണ്ടെന്നും മകള്‍ പറയുന്നു.

അതേസമയം സംഭവം വാര്‍ത്തയായതോടെ ജൂനിയര്‍ ഏവിയേഷന്‍ മിനിസ്റ്റര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW