Saturday, October 20, 2018 Last Updated 16 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 07.10 PM

10 വര്‍ഷക്കാലം ഒറ്റപ്പെണ്ണിനെ പോലും കാണാതെ കാട്ടില്‍ കഴിയണം, പിന്നെ ഇഷ്ടപ്പെടുന്ന പെണ്ണുമായി കാടുകയറാം, ആരുടെയെങ്കിലും ഭാര്യയായാലും അമ്മയായാലും; ആണാകാനുള്ള വിചി​‍ത്രമായ ആചാരങ്ങള്‍

uploads/news/2018/09/245344/pappuva.jpg

വ്യത്യസ്തമായ ആചാരങ്ങള്‍ പാലിക്കുന്ന ഗോത്രങ്ങളാണ് പാപ്പുവ ഗിനിയിലുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമൊക്കെ വ്യത്യസ്ത തരം ആചാരങ്ങളാണ് ഇവിടുത്തെ ഗോത്രങ്ങളിലുള്ളത്. ലിബിയ ഗോത്രത്തിലെ ഒരു ആണ്‍കുട്ടി പുരുഷനാകണമെങ്കില്‍ ഇവിടെ പല കടമ്പകള്‍ കടക്കണം. വേട്ടയാടലിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചശേഷം ഏഴാം വയസ് മുതല്‍ 10 വര്‍ഷക്കാലം ഒറ്റപ്പെണ്ണിനെ പോലും കാണാതെ കഴിയണം. ഉള്‍കാട്ടില്‍ ഒറ്റപ്പെട്ട സ്ഥലത്ത് കുടില്‍ കെട്ടിയാണ് ഏകാന്തവാസം നയിക്കേണ്ടത്.

ഈ കാലയളവില്‍ സ്വന്തം കഴിവുകള്‍ കാടിനോടും മേടിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് മെച്ചപ്പെടുത്താം. അച്ഛനോ അമ്മാവനോ മാത്രമേ ഈ കാലയളവില്‍ ആണ്‍കുട്ടിയെ കാണാന്‍ കാട്ടിലെത്താന്‍ പാടുള്ളൂ. 17 വയസാകുമ്പോള്‍ നാട്ടിലേക്ക് യാത്രതിരിക്കാം. നാട്ടിലെത്തി ഇഷ്ടപ്പെടുന്ന പെണ്ണുമായി കാടുകയറാം. ഇഷ്‌പ്പെടുന്ന പെണ്ണ് ആരുടെയെങ്കിലും ഭാര്യയായാലും അമ്മയായാലും പ്രശ്‌നമില്ല. സ്ത്രീയുടെ സമ്മതം വേണം. രണ്ട് ദിവസം കാട്ടില്‍ കഴിഞ്ഞ് പരസ്പരം മനസിലാക്കിയശേഷം മൂന്നാം ദിവസം നാട്ടില്‍ തിരിച്ചെത്തണം. ഈ സമയം ഗ്രാമീണര്‍ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാകും. തുടര്‍ന്ന് വിവാഹം കഴിച്ച് നാട്ടില്‍ സുഖമായി കഴിയാം.

ഗര്‍ഭിണികള്‍ മുട്ട കഴിക്കാന്‍ പാടില്ലെന്നതാണ് മറ്റൊരു നിയമം. ഈ ഗോത്രങ്ങളില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് മത്സ്യം കഴിക്കാനും അനുവാദമില്ല. പുകയില്‍ ഉണക്കിയ മാംസം മാത്രമേ വിവാഹിതരായ പുരുഷന്മാര്‍ കഴിക്കാന്‍ പാടുള്ളൂ. എന്നാല്‍ അവിവാഹിതരായ പുരുഷന്മാരെ ഈ നിയമങ്ങളൊന്നും ബാധിക്കുന്നില്ല. ചില ഗോത്രങ്ങളില്‍ സ്ത്രീകള്‍ പഴം കഴിക്കാന്‍ ചില ചിട്ടകള്‍ പാലിക്കണം. വാഴപ്പഴം, ചുവന്ന നിറമുള്ള പഴങ്ങള്‍ ഒന്നും ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ കഴിക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ വിളവിനെ അത് ബാധിക്കുമെന്നാണ് വിശ്വാസം. കെണി വച്ചു പിടിച്ച മൃഗത്തിന്റെ മാംസം ആര്‍ത്തവമുള്ള സ്ത്രീ തിന്നാല്‍ പിന്നീട് മൃഗങ്ങള്‍ കെണിയില്‍ വീഴില്ലെന്നുവരെ ഇവര്‍ വിശ്വസിക്കുന്നു. നായ്ക്കളെ വച്ചാണ് മൃഗത്തെ പിടിച്ചതെങ്കില്‍ നായ്ക്കള്‍ക്ക് മണം പിടിക്കാനുള്ള കഴിവ് നഷ്ടപ്പെടുമെന്നുമുള്ളതും ഇവരുടെ വിശ്വാസമാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW