Sunday, September 23, 2018 Last Updated 37 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 08.56 PM

166 തലയോട്ടികള്‍ ഒറ്റ കുഴിയില്‍, 114 ഐഡി കാര്‍ഡുകളും 200 വസ്ത്രങ്ങളും; ഞെട്ടല്‍ മാറാതെ പോലീസ്

uploads/news/2018/09/247227/mexico.jpg

166ത്തോളം തലയോട്ടികള്‍ ഒരു കൂറ്റന്‍ കുഴിയില്‍. ആരെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് മെക്‌സിക്കോയുടെ കിഴക്കന്‍ പ്രവിശ്യയായ വരാക്രൂസില്‍ പൊലീസിനെ സ്വാഗതം ചെയ്തത്. ഓഗസ്റ്റ് 8 ന് അജ്ഞാതനായ ഒരാള്‍ നല്‍കിയ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വരാക്രൂസിന്റെ കേന്ദ്ര ഭാഗത്തെ 32 കുഴികളില്‍ നിന്ന് 166 തലയോട്ടികളും 114 ഐഡി കാര്‍ഡുകളും കണ്ടെത്തുന്നത്.

ഡ്രോണുകളും ഭൂമിയുടെ ഉള്ളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ച് ഒരു മാസത്തിലേറെയായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് നൂറിലധികം പേരുടെ ശരീരാവശിഷ്ടങ്ങള്‍ ഈ പ്രദേശത്തുണ്ടെന്ന് കണ്ടെത്താനായത്. 2 വര്‍ഷം മുന്‍പ് മറവ് ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാണ് ഇത്. 200 വസ്ത്രങ്ങളും വ്യക്തികളുമായി ബന്ധപ്പെട്ട മറ്റനേകം വസ്തുക്കളും കണ്ടെത്തിയതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജോര്‍ജ്ജ് വിംഗ്ളര്‍ പറഞ്ഞു.

അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് മയക്കുമരുന്ന് കടത്തുന്നവരുടെ പ്രധാന പാതകളില്‍ ഒന്നാണ് വരാക്രൂസ്. മയക്കുമരുന്ന് കടത്തു സംഘങ്ങള്‍ തമ്മില്‍ നിരന്തരം പോരാട്ടം നടക്കുന്ന സ്ഥലവുമാണ് ഇത്. മെക്‌സിക്കോയിലെ ക്രിമിനല്‍ സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കാണാതായവരുടെ ബന്ധുക്കള്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ മുമ്പോട്ട് വരണമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, സുരക്ഷയെ മുന്‍ നിര്‍ത്തി സ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW