Sunday, December 16, 2018 Last Updated 29 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.22 PM

വീണ്ടും ചൂടാക്കിയാല്‍ ഈ ഭക്ഷണങ്ങള്‍ അപകടകാരികള്‍

food

രാവിലെ ഉണ്ടാക്കിയ ഭക്ഷണം വൈകിട്ട് കഴിക്കുമ്പോള്‍ ചൂടാക്കി കഴിക്കുന്നവരും അധികം വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ വെച്ച ശേഷം വീണ്ടും ചൂടാക്കി കഴിക്കുന്നവരുമാണ് നമ്മള്‍. എന്നാല്‍ ചില ആഹാരങ്ങള്‍ ഇങ്ങനെ കഴിക്കുന്നത് വിഷമായി മാറുമെന്ന് എത്ര പേര്‍ക്ക് അറിയാം. സാധാരണയായി നമ്മള്‍ വീണ്ടും ചൂടാക്കി കഴിക്കുന്ന പല ഭക്ഷണങ്ങളും വീണ്ടും ചൂടാക്കി കഴിക്കരുതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം ആഹാരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഉരുളക്കിഴങ്ങ് - എല്ലാവരുടെയും നിത്യഭക്ഷണ സാധനങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ്. ഇത് ചൂടാക്കി കഴിക്കരുതെന്നാണ് പഠനങ്ങള്‍ പറയുന്നത്. തണുത്ത ഉരുളക്കിഴങ്ങുകള്‍ ബോട്ടുലിസം എന്ന ബാക്ടീരിയയെ ഉല്‍പാദിപ്പിക്കുന്നു. അഥവാ അങ്ങനെ ചൂടാക്കണമെങ്കില്‍ റഫ്രിജറേറ്ററില്‍ വച്ച ശേഷം മാത്രം ചൂടാക്കുക.

ചീര - ഒരു നൊസ്റ്റാള്‍ജിക് ഫുഡ് ആണ് മലയാളികള്‍ക്ക് ചീര. എന്നാല്‍ രണ്ടാമത് ചൂടാക്കുമ്പോള്‍ ചീരയിലടങ്ങിയ നൈട്രേറ്റുകള്‍ വിഷാംശമുളളതായി മാറുന്നു. അതിനാല്‍ ചീര വീണ്ടും ചൂടാക്കി കഴിക്കരുത്.

കാരറ്റ് - കാരറ്റ് വീണ്ടും ചൂടാക്കിയാല്‍ വിഷമയമായി മാറും. കാരറ്റ് ചൂടാക്കാതെ പച്ചയ്ക്ക് കഴിക്കാനാണ് ന്യൂട്രീഷ്യന്മാരുടെ നിര്‍ദേശം.

ബീറ്റ്റൂട്ട് - ധാരാളം പോഷകാഹാരങ്ങളുള്ള ബീറ്റ്റൂട്ട് രണ്ടാമത് ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. ബീറ്റ്റൂട്ട് തണുപ്പു പോയാല്‍ ആവികയറ്റി കഴിക്കുന്നത് നല്ലതാണ്. എണ്ണയൊഴിച്ചോ പാനിലിട്ടോ ചൂടാക്കരുത്.

കൂണ്‍ - പ്രോട്ടീനുകളുടെ കലവറയായ കൂണും വീണ്ടും ചൂടാക്കരുത്. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. അപ്പോള്‍ തന്നെ കഴിക്കാവുന്നത്ര കൂണ്‍ തയാറാക്കി കഴിക്കുന്നതാണ് നല്ലത്.

മുട്ട - നോണ്‍വെജ് കഴിക്കുന്നവര്‍ക്ക് ദൈനംദിന ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മുട്ട. പ്രോട്ടീനുകള്‍ നിറഞ്ഞ മുട്ട രണ്ടാമത് ചൂടാക്കുമ്പോള്‍ പ്രോട്ടീനുകള്‍ വിഷമയമാകും. അത് പോലെ പനീര്‍ ഉപയോഗത്തിലും വീണ്ടും ചൂടാക്കാത്തതാണ് നല്ലത്.

ചിക്കന്‍ - ചിക്കന്‍ വിഭവങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. വീണ്ടും ചൂടാക്കാതെ ഉപയോഗത്തിന് വളരെ നേരത്തെ പുറത്തെടുത്ത് വച്ച് ചൂടു പാത്രത്തിലേക്ക് പകര്‍ത്താം.

Ads by Google
Ads by Google
Loading...
TRENDING NOW