Sunday, September 23, 2018 Last Updated 32 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.58 AM

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ അപ്രന്റിസാകാം 345 ഒഴിവ്‌

uploads/news/2018/09/247937/car1.jpg

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സൗത്ത്‌ റീജിയന്‍ വിവിധ വിഭാഗങ്ങളില്‍ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. 345 ഒഴിവുകളാണുള്ളത്‌. കേരളം, തമിഴ്‌നാട്‌, പുതുച്ചേരി, കര്‍ണാടക, തെലുങ്കാന, ആന്‌ധ്രാപ്രദേശ്‌ എന്നിവിടങ്ങളിലാണ്‌ അവസരം. കേരളത്തില്‍ 46 ഒഴിവുകളുണ്ട്‌.
ടെക്‌നിക്കല്‍ വിഭാഗത്തില്‍ 150, നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ 100, ടെക്‌നീഷ്യന്‍ അപ്രന്റിസ്‌ വിഭാഗത്തില്‍ 95 എന്നിങ്ങനെയാണ്‌ ഒഴിവുകള്‍. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 21.
ടെക്‌നിക്കല്‍ ട്രേഡ്‌ അപ്രന്റിസ്‌- പത്താംക്ലാസ്‌ ജയവും ഫിറ്റര്‍/ഇലക്‌ട്രീഷ്യന്‍/ ഇലക്‌ട്രോണിക്‌ മെക്കാനിക്‌/ ഇന്‍സ്‌ട്രമെന്റ്‌ മെക്കാനിക്‌/ മെഷീനിസ്‌റ്റ് ട്രേഡുകളില്‍ രണ്ടുവര്‍ഷത്തെ ഫുള്‍ ടൈം ഐ.ടി.ഐ.
ടെക്‌നീഷ്യന്‍ അപ്രന്റിസ്‌- മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ ഇന്‍സ്‌ട്രമെന്റേഷന്‍/ സിവില്‍/ ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫുള്‍ടൈം ത്രിവത്സര ഡിപ്ലോമ.
നോണ്‍- ടെക്‌നിക്കല്‍ ട്രേഡ്‌ അപ്രന്റിസ്‌- അക്കൗണ്ടന്റ്‌- ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ മൂന്നു വര്‍ഷത്തെ ഫുട്‌ടൈം ബിരുദം. എസ്‌.സി./എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ 45 ശതമാനം മാര്‍ക്കു മതി.
18നും 24നും മധ്യേ പ്രായമുള്ളവരായിരിക്കണം. 2018 ഓഗസ്‌റ്റ് 31 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാര്‍ക്ക്‌ അഞ്ചു വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക്‌ മൂന്നു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്‌. www.iocl.com/peoplecareers/job.asp എന്ന വെബ്‌സൈറ്റ്‌ ലിങ്ക്‌ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍: www.iocl.com

Ads by Google
Wednesday 12 Sep 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW